Friday, January 20, 2012

ധനുഷ്, മല്ലിക ഷെരാവത്ത് -2011ലെ ഇന്ത്യന്‍ സെക്സി വെജിറ്റേറിയന്


        മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ PETA യുടെ 2011  ലെ ഇന്ത്യന്‍ സെക്സി വെജിറ്റേറിയന്മാരായി പ്രമുഖ തമിഴ് സിനിമ താരവും വന്‍ ഹിറ്റായ 'കൊലവറി' പാട്ടിന്റെ ഗായഗനുമായ ധനുഷ് നെയും, പ്രമുഖ ബോളിവുഡ് നടിയായ മല്ലിക ഷെരാവത്ത് നെയും  തെരഞ്ഞെടുത്തു. പ്രശസ്ത സസ്യാഹാരികളായ അമിതാഭ് ബച്ചന്‍, ഷഹിദ് കപൂര്‍, സോനു സൂദ്, വിദ്യ ബാലന്‍, ഹേമാ മാലിനി, കരീനാ കപൂര്‍ എന്നിവരെ പിന്തള്ളിയാണ് വോട്ടെടുപ്പിലൂടെ ധനുഷും, മല്ലികയും ഈ ബഹുമതി നേടിയെടുത്തത്.  

       "ഓരോ തവണയും ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോഴും ഞാന്‍ പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളിയാവുന്നതില്‍ എനിക്ക് അഭിമാനം ഉണ്ട്. സസ്യാഹാര ശീലം എനിക്ക് മികച്ച ആരോഗ്യവും, ലാളിത്യവും പ്രദാനം ചെയുന്നു:". ധനുഷ് പറഞ്ഞു.     

       "ഒരു സസ്യാഹാരിയായി മാറിയത് എന്റെ ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണ്." മല്ലിക പറഞ്ഞു.
          


No comments:

Post a Comment