Sunday, September 25, 2011

മാംസാഹാരത്തിനെതിരെ ചില പരിസ്ഥിതി വാദങ്ങള്‍


ഭാരതം അതിഭീതിജനകമായ വിധത്തില്‍ ജല ദൌര്‍ലഭ്യം നേരിടാനിടയുള്ള ഒരു രാജ്യമായി മാറുകയാണ്.  World Watch Institute നല്‍കുന്ന മുന്നറിയിപ്പാണിത്. ഭൂഗര്‍ഭ ജലത്തിന്റെ നിരപ്പ് വളരെ വേഗം താഴ്ന്നു പോകത്തക്ക വിധത്തില്‍ ജല വിഭവങ്ങള്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഭകഷ്യ ഉല്‍പാദനത്തിനാണ് ഭൂഗര്‍ഭജലം മുഖ്യമായും വിനിയോഗിക്കുന്നത്. 


>ഒരു കിലോഗ്രാം ഗോതമ്പ് ഉല്‍പാദിപ്പിക്കാനാവശ്യമായ ജലം - 209 ലിറ്റര്‍ 
>ഒരു കിലോഗ്രാം മാംസം ഉല്‍പാദിപ്പിക്കാനാവശ്യമായ ജലം- 20,861 ലിറ്റര്‍ 
>ഭൂമിയിലുള്ള എല്ലാവരും മാംസാഹാരികളായാല്‍ അറിവുള്ള എണ്ണ നിക്ഷേപങ്ങള്‍ എത്ര വര്ഷം കൊണ്ട്      തീരും?- 13 വര്ഷം   
>എല്ലാവരും സസ്യാഹാരികളായാല്‍ എണ്ണ നിക്ഷേപങ്ങളുടെ ആയുസ്- 260 വര്ഷം 
>ഒരു കിലോ മാംസം ഉത്പാദിപ്പിക്കുവാന്‍ ആവശ്യമായ സസ്യാഹാരം(ധാന്യം)- 20 കിലോഗ്രാം 
>ഒരു ഏക്കര്‍ ഭൂമിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മാംസം- 457 കിലോഗ്രാം 
>ഒരു ഏക്കര്‍ ഭൂമിയില്‍ നിന്നും ഉത്പാദിപ്പിക്കാവുന്ന ഉരുളക്കിഴങ്ങ്- 55392 കിലോഗ്രാം 
>ശരാശരി ഒരു ഇന്ത്യക്കാരന്‍ ഒരു വര്ഷം ഭക്ഷിക്കുന്ന മാംസം- 11.5 കിലോഗ്രാം 
>ശരാശരി ഒരു അമേരിക്കക്കാരന്‍ ഒരു വര്ഷം ഭക്ഷിക്കുന്ന മാംസം- 112 കിലോഗ്രാം 
>ഒരു അമേരിക്കക്കാരന്‍ സസ്യാഹാരിയായാല്‍ ലാഭിക്കുന്ന സസ്യാഹാരവും ജലവും സ്ഥലവും കൊണ്ട് ഭക്ഷണം കൊടുക്കുവാന്‍ സാധിക്കുന്നവരുടെ എണ്ണം-8 
>അമേരിക്കക്കാര്‍ മുഴുവന്‍ സസ്യാഹാരികളായാല്‍- 
   a-അവരുടെ ഇന്ധന ഉപഭോഗം 60% കണ്ടു കുറയ്ക്കാം 
   b-ലോക ജനതയുടെ പകുതി പേര്‍ക്ക് ഭക്ഷിക്കുവാനാവശ്യമായ സസ്യാഹാരം ലാഭിക്കാം  

പ്രകൃതിയുടെ സംരക്ഷണം ആഗ്രഹിക്കുന്നവര്‍ക്ക് മാംസം ഭക്ഷിക്കുവാന്‍ എന്തവകാശം?
ജീവന്‍ദയാവേദി 

2 comments:

  1. കൊള്ളാം.
    ചിത്രം.. എന്തു മാംസം എന്തു സസ്യം.. ഒന്നും വേണ്ടേ എന്നു നിലവിളിക്കാന്‍ തോന്നിപ്പിക്കുന്നു.

    ReplyDelete