Friday, September 23, 2011

മത്സ്യം എന്തുകൊണ്ട് ഭകഷ്യവസ്തുവല്ല ?


1-ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭകഷ്യവിഷബാധ ജനങ്ങളിലുണ്ടാകുന്നത് മത്സ്യാഹാരത്തിലൂടെയാണ്. 
2-മത്സ്യ ശരീരത്തില്‍ പ്രകൃത്യാലുണ്ടാകുന്ന വിഷാംശത്തിനെ ഇക്തോ ടോക്സിസം എന്ന് പറയുന്നു. ഇത് സര്‍വ രാജ്യങ്ങളിലും കാണുന്നു. 
3-ചില സന്ദര്‍ഭങ്ങളില്‍ മത്സ്യശരീരം തനിയെ വിഷാംശം ഉത്പാദിപ്പിക്കുന്നു. ഇതിനെ സാര്‍ക്കോ ടോക്സിസം എന്ന് പറയുന്നു.
4-മല്‍സ്യങ്ങളിലെ ജനനെന്ദ്രിയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിഷാംശമാണ് ഉടോക്സിസം. രക്തത്തില്‍ ഇടക്കുണ്ടാകുന്ന വിഷമാണ് ഹീമോടോക്സിസം.
5-മത്സ്യങ്ങളില്‍ കാണുന്ന വിഷാംശങ്ങള്‍ മറ്റൊരു ജീവിക്കും മാരകമാകാതെ മനുഷ്യന് മാത്രം കൊടും വിഷമായി തീരുന്നു. 
6-സാധാരണയായി വിഷമില്ലാത്ത മത്സ്യങ്ങള്‍ പോലും ശത്രുക്കളില്‍ നിന്നും രക്ഷ പ്രാപിക്കുവാന്‍ സ്വന്തം ശരീരത്തില്‍ വിഷമുല്‍പാതിപ്പിക്കുന്നു. ഇത് മണിക്കൂറുകളോ, ദിവസങ്ങളോ അതിന്റെ രക്തത്ത്തിലുണ്ടാകുന്നു. 
7-ചില കാലഘട്ടങ്ങളിലും, വ്യത്യസ്ത ഭാഗങ്ങളിലേക്ക് ഒഴുകി നീങ്ങുമ്പോഴും വിഷവസ്തുക്കള്‍ ഉണ്ടാകുന്നു. ഇവ എപ്പോള്‍ ഉണ്ടാകും എന്ന് പ്രവചിക്കുക അസാധ്യമാണ്. 
8-വ്യവസായശാലകളില്‍ നിന്ന് മാലിന്യങ്ങളും കൃഷിയിടങ്ങളില്‍ നിന്ന് കീടനാശിനികളും പുഴകളിലും, സമുദ്രങ്ങളിലും ആണ് ചെന്നടിയുന്നത്. ബയോ മാഗ്നിഫികാഷെന്‍ മുഖേന മത്സ്യ ശരീരത്തില്‍ പച്ചക്കറിയിലുള്ളതിനേക്കാള്‍ അനേക മടങ്ങ്‌ മാരക വിഷങ്ങളാണ് ഉള്ളത്. കാഡ്മിയം, ഈയം, മെര്‍ക്കുറി മുതലായവ മനുഷ്യന് അപകടകരമായ അളവില്‍ ഉണ്ട്. 
9-പല മത്സ്യങ്ങളും ശരീരത്തിന്റെ പല ഭാഗങ്ങളിലായിരിക്കും വിഷം ശേഖരിക്കുന്നത്. അതിനാല്‍ വിഷഭാഗങ്ങള്‍ നീക്കം ചെയ്തു ഉപയോഗിക്കുക അസാധ്യമാണ്.
10-മത്സ്യങ്ങളില്‍ കടല്‍ ജലത്തില്‍ കാണുന്ന വിവിധ തരത്തിലുള്ള ബാക്ടീരിയകളുടെ പ്രവര്‍ത്തനത്താല്‍ സെരീന്‍, ഹിസ്ടിടിന്‍, എന്നിവ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു. ജീവന്‍ നഷ്ട്ടപ്പെടുമ്പോള്‍ ഈ സംയുക്തങ്ങളുടെ ഉല്‍പാദനം കൂടുകയും, ഹൃദയസ്തംഭനത്തിന് കാരണമായ സ്ക്രാമ്പോടോക്സിസിടി എന്ന വിഷബാധക്ക് കാരണമാകുകയും ചെയ്യുന്നു. 
11-ചില ഇനങ്ങളില്‍ പെട്ട ഭകഷ്യവിഷബാധ സമ്പൂര്‍ണ്ണ പരാലിസിസിലേക്ക് മനുഷ്യനെ നയിക്കും.
12-മത്സ്യ ഭക്ഷണം മൂലം ഭക്ഷണത്തില്‍ അമ്ലാംശം കൂടുകയും എല്ലുകള്‍ ദ്രവിക്കുവാന്‍ കാരണമാകുകയും ചെയ്യും. മത്സ്യം കൂടുതല്‍ കഴിക്കുന്നവരുടെ ഇടയിലാണ് എല്ല് തേയ്മാനം മുതലായ രോഗങ്ങള്‍ കൂടുതല്‍. ഉദാ: എസ്ക്കിമോകള്‍


ഡോ: എന്‍. ഗോപാലകൃഷ്ണന്‍
M.Sc. (Pharm);  M.Sc (Chem); MA. (Soc.); Ph. D (Bio); D.Lit
Scientist (Retd), CSIR)
Director IISH

6 comments:

 1. inganeyum undu,lle. puthiya arivaanu.

  ReplyDelete
 2. നിങ്ങള്‍ ഒരു ശാസ്ട്രന്ഗ്നന്‍ ആണോ മത്സ്യം ഒരു നല്ല ഭക്ഷണം ആണ് നിങ്ങള്‍ വസ്തുതതകള്‍ വല്ചോടികരുത് ഇപ്പര്‍ന്ജതൊക്കെ സസ്യാഹാരത്തിനും ഭാടകമാണ്

  ReplyDelete
 3. can u reccommend a good veg diet.?

  ReplyDelete
 4. Thanks,new knowledge........but nowadays vegetables are alos toxic.

  ReplyDelete
  Replies
  1. ഞങ്ങളുടെ ലക്ഷ്യം അഹിംസയാണ്. അതിന്റെ ഒരു വഴി മാത്രമാണ് മൽസ്യങ്ങളിലെ വിഷങ്ങളെക്കുറിച്ചുള്ള ഈ ലേഖനം. പഴങ്ങളും, പച്ചക്കറികളും കഴിക്കാതെ നമുക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ മത്സ്യം കഴിക്കാതെ എത്ര കാലം വേണമെങ്കിലും നമുക്ക് ജീവിക്കാം. ഹിംസയിൽ നിന്നും മോചനവും കിട്ടും

   Delete