Wednesday, May 4, 2011

മാംസാഹാരത്തിന്റെ ഭീകരത

മനുഷ്യന്റെ സ്വാഭാവിക ആഹാരം സസ്യാഹാരമാണ്. സസ്യഹാരത്ത്തിന്റെ ദഹനത്തിന് വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്‌ അവന്റെ ദഹനപ്രക്രിയ. അത്തരത്തിലൊരു നിര്‍മ്മിതിയിലേക്ക് ഒട്ടും യോചിച്ചു പോവാത്ത മാംസാഹാരം കടത്തിവിടുന്നത് ക്രൂരതയാണ്. നാം കഴിക്കുന്ന ഭക്ഷണത്തെ ആസ്വദിക്കാന്‍ ശരീരത്തിനും മനസ്സിനും ഒരുപോലെ കഴിയണം. 
മാംസാഹാരത്തിന്റെ ഭീകരത, കൊല്ലപ്പെടുന്ന ജീവന്അതേതായാലും അതിന്റെ നോവിന്റെ മുഴുവന്സഹനവും വേദനയും എല്ലാം അടങ്ങിയത്രയും പൈശാചികവുമാണ്.
മനുഷ്യശരീരത്തില്മൃഗക്കൊഴുപ്പു ആവശ്യമില്ല.
മനുഷ്യശരീരത്ത്തിലേക്ക് അന്ന്യജന്ധുക്കളില്നിന്നുമുള്ള പ്രോട്ടീന്റെ ആവശ്യകത ഒട്ടും തന്നെയില്ല. കാരണം സ്വതസിധമായി ശരീരത്തിലുള്ള പ്രോട്ടീന്എഴുപതു ശതമാനത്തോളം വീണ്ടു വീണ്ടും ഉപയോഗിക്കാനുള്ള( Recycle) കഴിവ് അതിനുണ്ട്. കോശമരണം സംഭവിക്കുമ്പോള്പ്രോട്ടീന്ശരീരം തിരിച്ചുപിടിക്കുകയും വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. വളരെ കുറഞ്ഞ അംശം മാത്രമേ മാലിന്യമായി പുറത്ത് പോവുന്നുള്ളു .
കഠിനാധ്വാനികള്ക്കും ഗര്ഭിണികള്ക്കും കുഞ്ഞുന്കള്ക്കും താരതമ്മ്യേന പ്രോട്ടീന്അനുപാതം കൂടുതല്ആവശ്യമാണ്‌. ശരീരപ്രകൃതിക്ക് അനുസരിച്ച് ചിലര്ക്ക് കൂടുതലും മറ്റു ചിലര്ക്ക് കുറഞ്ഞ അളവിനുമാണ് പ്രോട്ടീന്റെ ആവശ്യം. എല്ലാ ഭക്ഷണ സാധനങ്ങളിലും പ്രോട്ടീന്റെ അളവ് ഒരു പരിധിയില്ലഭ്യമാണ്. ധാന്യ വര്ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, മുളപ്പിച്ച പയറുവര്ഗങ്ങള്എന്നിവ പ്രോട്ടീന്റെ കലവറയാണ്. മാംസാഹാരത്തില്ഉള്ളതിലും കൂടിയ അളവില്ഇവയില്പ്രോട്ടീന്അടങ്ങിയിരിക്കുന്നു. മാംസാഹാരത്തില്പേശി നിര്മ്മാണം മാത്രമേ നടക്കുന്നുള്ളൂ. ഏറ്റവും കരുത്തരായ മൃഗങ്ങളെ തന്നെ എടുത്ത്തുനോക്കു.- ആന, കുതിര, ഗോരില്ലാസ്, എന്താണ് അവ കഴിക്കുന്നത്‌?
എത്ര കായിക താരങ്ങള്പറഞ്ഞിരിക്കുന്നു, സസ്യാഹാരം അവരുടെ പ്രകടനം കൂട്ടാന്സഹായിക്കുന്നതിനെ കുറിച്ച്.
രോഗപ്രതിരോധ ശേഷിയെ മാംസാഹാരം തകര്ത്തുകളയുന്നു. മാംസാഹാരത്തില്അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെ ക്കുറിച്ചുള്ള അറിവ് അവിശ്വസനീയമായി അനുഭവപ്പെടും. വളരെ കൂടിയ അളവില്കീടനാശിനികള്‍, ഉത്തെചകങ്ങള്‍ , വളര്ച്ച ഹോര്മോണുകള്‍, പ്രാണിനാശിനികള്എന്നിവയും ചേര്ന്നാണ് വില്ക്കപ്പെടുന്നത്.
ഇത്തരം ജീവികളെ കൊന്നുകഴിയുമ്പോള്തന്നെ അവയുടെ ശരീരത്തിന്റെ ജൈവരസതന്ത്രം മാറുന്നു. വിഷാംശമായ രാസ രസങ്ങള്ഉത്പാതിപ്പികപ്പെട്കയാണ്. Encyclopedia Britannica പറയുന്നത് അതുവരെ ജീവിയുടെ ശരീരത്തില്അടിഞ്ഞു കൂടിയിരുന്ന മാലിന്യങ്ങള്മുഴുവന്അതിഭീകരാവസ്ഥയില്പടരുന്നു എന്നാണു. ഇത്തരം ആഹാരത്തിലൂടെ ഇവെയെല്ലാം നമ്മുടെ ശരീരത്തില്പ്രവേശിക്കുകയും രോഗ പ്രതിരോധ ശേഷിക്കു ഭീഷണിയാവുകയും രോഗാതുരത സൃഷ്ടിക്കുകയും ചെയും.
നന്നായി പാചകം ചെയ്താലും മാംസാഹാരം ഭീകരമാണ്. പാചകം ചെയ്യുന്ന സമയത്ത് മാംസത്തില്നിന്നും രണ്ടു കെമിക്കല്സ് രൂപാന്തരപ്പെടുന്നുണ്ട്. HCA( Heterocyclic amines) , Leterocyclin amines എന്നിവ സ്തനാര്ബുതം, ഉദരാര്ബുതം,എന്നിവക്കുള്ള സാധ്യത ഉയര്ത്താന്പോന്നവയാണിത്. ഉയര്ന്ന അളവില്ചൂട് എല്ക്കുമ്പോള്മാംസത്തില്നിന്നും രൂപാന്തരപ്പെടുന്ന രാസവസ്തുവാണ് HCA. മാരകമായ പല രോഗങ്ങളും ഇതില്നിന്നും സൃഷ്ട്ടിക്കപ്പെടും.
മാംസാഹാരവും പഞ്ചസാരയും തമ്മിലുള്ള ബന്ധം:
മാംസാഹാരം കൂടുതല്കഴിക്കുന്നവര്ക്ക് മധുരപദാര്ഥങ്ങളും കൂടുതല്കഴിക്കാനുള്ള താല്പര്യം കൂടുതലായിരിക്കും. രണ്ടു ആഹാരങ്ങളും പരസ്പരം ആകര്ഷിക്കപ്പെടുന്ന പ്രകൃതിയാണ്. മാംസം കഴിക്കുന്ന സമയത്ത് ശരീരത്തില്പ്രോടീന്‍, കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതലാവുകയും ശരീരത്തിനു കൂടി വരുന്ന അളവ് സന്ധുലിതമാക്കാന്പഞ്ചസാരയുടെ അളവ് കൂടുതലായി ആവശ്യമുണ്ടെന്നു തോന്നും. അത് കാരണം ഇത്തരം ആളുകള്ക്ക് കേക്ക്, ഐസ്ക്രീം എന്നീ മധുരപദാര്ഥങ്ങള്കൂടുതല്കഴിക്കാന്ആഗ്രഹം പ്രകടിപ്പിക്കും. അതേപോലെ മധുരം കൂടുതല്കഴിക്കുമ്പോള്മാംസാഹാരം കഴിക്കാനുള്ള തോന്നലും വര്ധിക്കും.
രാസവസ്തുക്കളുടെ കലവറ
സസ്യാഹാരത്ത്തിലും രാസവസ്തുക്കള്അടങ്ങിയിരിക്കുന്നില്ലേ എന്നാ ചോദ്യം ഉന്നയിക്കപ്പെടാം. എന്നാല്സസ്യാഹാരം നമ്മുടെ വീട്ടുവളപ്പില്കൃഷി ചെയപ്പെടുമ്പോള് പ്രശ്നം പരിഹരിക്കപ്പെടും. പുറത്ത് നിന്നും വാങ്ങിക്കുന്ന വിഷമുക്തമായ പച്ചക്കറികള്രണ്ടു മണിക്കൂറോളം മഞ്ഞള്കലര്ത്തിയ വെള്ളത്തില്വെച്ചാല്വിഷമയമായ രാസവസ്തുക്കളുടെ കാഠിന്യം കുറയ്ക്കാം. ഇവിടെ മാംസാഹര്തിന്റെ കാര്യമെടുത്താല്‍ , ജീവികള്ഭക്ഷിച്ചുകൊണ്ടിരിക്കുന്നത് വിഷമയമായതും, അല്ലാത്തതുമായ പല വസ്തുക്കളുമായിരിക്കും . അപ്പോള്അവയുടെ ശരീരത്തില്അടിഞ്ഞു കൂടിയിരിക്കുന്ന രാസവസ്തുക്കളും പോരാത്തതിന് അവയുടെ ജഡങ്ങള്ജീര്ണ്ണികാതിരിക്കാന്കച്ചവടക്കാര്കുത്തിവെച്ചിട്ടുള്ള രാസ മരുന്നുകളും, മാംസത്തിന്റെ കൂടിയ അളവിനും തുടുത്ത നിറത്ത്തിനായും മറ്റും ചേര്ക്കുന്ന രാസ മരുന്നുകള്‍, എല്ലാം കൂടെ രാസവസ്തുക്കളുടെ കലവറ തന്നെയാണ് മാംസാഹാരം.
ഇവയുടെ ശരീരത്തിനു വല്ല രോഗങ്ങളും ബാധിച്ച്ചിരുന്നെങ്ങിലും അതും കൂടെ കച്ച്ച്ചവടവല്ക്കരിക്കപ്പെടുകയാണ്. ടുമര്വളര്ച്ച കണ്ടാല് ഭാഗം അല്പ്പം കളയാം, കളയാതിരിക്കാം, പൂര്ണ്ണമായും വിറ്റഴിക്കാനാണ്കച്ചവട താല്പര്യം.
എന്തുകൊണ്ട് മാംസാഹാരം അരുത്?
ഇന്ന് കാണുന്ന ഒരു വിധം എല്ലാ രോഗങ്ങള്ക്കും കാരണം തെറ്റായ ജീവിത രീതിയാണ്. ഇതില്ആഹാര രീതിയിലൂടെയുണ്ടാവുന്ന പ്രശ്നങ്ങളില്പ്രധാനം മാംസാഹാരം കാരണം ഉണ്ടാവുന്ന രോഗങ്ങളാണ്. മനുഷ്യ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയെയാണ് ആദ്യം ഇത് ആക്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഏതു രോഗത്തിനും പ്രവേശനം സ്വഗതാര്ഹാമാണ്.
കാന്സര്
world cancer research center, 50000 സസ്യാഹാരികളില്നടത്തിയ പഠനത്തിന്റെ ഫലം അത്ഭുതാവഹമായിരുന്നു. പഠനം കാണിച്ചത് ഇവരില്യാതൊരു തരത്തിലുള്ള കാന്സര്നു സാധ്യത വളരെ കുറവായിരുന്നു എന്നാണു. മാത്രവുമല്ല ജീവിത ശേഷിയും കൂടുതലായിരുന്നു. എന്തുകൊണ്ടാണ് മാംസാഹാരികളില്കാന്സര്ബാധിക്കാനുള്ള സാധ്യത കൂടുന്നത്?- പ്രധാനപെട്ട ഒരു കാരണം അവയില്ചേര്ക്കപ്പെടുന്ന രാസവസ്ത്തുക്കളുടെ അതിപ്രസരം കൊണ്ടാണ്. കച്ചവടക്കാര്സമയം കഴിഞ്ഞ ശേഷവും വിറ്റഴിക്കപ്പെടാതെ വച്ചിരിക്കുന്ന മാംസത്തിനു നിറവും മറ്റും നിലനില്ക്കാന്പല രാസ മരുന്നുകളും പ്രയോഗിക്കും. ഇവ മാംസത്തെ കൂടുതല്ആകര്ഷകവും കൂടുതല്കാലം നിലനിര്ത്തുന്നതുമാക്കി മാറ്റും.
ഹൃദ്രോഗം
മാംസത്ത്തിലെ കൊളസ്ട്രോള്മനുഷ്യ ശരീരത്തില്വേണ്ട വിധത്തില്വിഘടിപ്പിക്കാനാവില്ല. ആര്ട്ടരിയുടെ വശങ്ങളിലായി ഇത് കൊണ്ട് ചെന്ന് തള്ളപ്പെടും. രക്ത പ്രവാഹത്തെ പ്രതികൂലമായി ബാധിക്കാന്ഇത് കാരണമാവും. അവസ്ഥയെയാണ് ആര്ട്ടീരിയോസ്ക്ളിരോസിസ് എന്ന് വിളിക്കുന്നത്‌. ഇതിന്റെ ഫലമായുണ്ടാവുന്ന രക്ത സമ്മര്ദം ഹൃദയാഘതത്തിനു കാരണമാകും.
ഹൈപെര്ടെന്ഷന്
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവും ഹൈപെര്ടെന്ഷന്ഉം തമ്മില്ബന്ധപ്പെട്ടു കിടക്കുകയാണ്. American journal of Epidemiology സസ്യാഹാരികളിലും, മാംസാഹാരികളിലും നടത്തിയ പഠനത്തില്കണ്ടത് സസ്യാഹാരം കഴിക്കുന്നവരില്രക്തസമ്മര്ദം വളരെ സാധാരണ ഗതിയിലാനെന്നാണ്.
അമിതവണ്ണം
മാംസാഹാരത്ത്തിന്റെ ദഹനം ശരീരത്തിന്റെ പരിധിക്കു അപ്പുറത്താണ്. ഇതില്നിന്നും കിട്ടുന്ന അമിത കൊഴുപ്പും മറ്റും ശരീരത്തില്അടിഞ്ഞുകൂടുകയാണ് പതിവ്. മാംസാഹാരം അമിതവണ്ണംത്തിനു നിദാനമാകും എന്നതിന് പല പഠനങ്ങളും സാക്ഷിയാണ്. ഇത്തരം ആളുകളില്മറ്റു പല അസുഖങ്ങള്ക്കും ഉള്ള സാധ്യത വളരെ കൂടുതലാണ്. അമിതവണ്ണം ഉള്ള അമ്മമാര്ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെ മരണ നിറയ്ക്കും കൂടുതലാണ്.
പിത്താശായകല്ല്‌.
മാംസാഹാരികളില്കണ്ടു വരുന്ന രോഗമാണിത്. അമിതമായി വരുന്ന മൃഗകൊഴുപ്പ് ഗാള്ബ്ലാടെര്ല്കുമിഞ്ഞു കൂടുന്ന അവസ്ഥ്തയാണ് ഇത്.
വൃക്കരോഗങ്ങള്
മാംസാഹാരം കഴിക്കുന്നവരില്നടത്തിയ ഒരു പഠനം കാണിക്കുന്നത് ഇവരുടെ വൃക്കകള്അമിതാധ്വാനം ചെയേണ്ടി വരുന്നതായാണ്. മാംസാഹാരത്ത്തില്നിന്നും പുറന്തള്ളപെടേണ്ടി വരുന്ന വിഷമയമായ nitrogen കളയാന്വൃക്കകള്സാധാരണയില്നിന്നും വ്യത്യസ്തമായി നാല് മടങ്ങ്പണി ചെയേണ്ടി വരും. വ്യക്തിയുടെ യവ്വനത്തില്വൃക്കകളുടെ അമിതസഹനം മനസിലാകനമെന്നില്ല. എന്നാല്കിഡ്നിസ്ടോണ്പോലുള്ള തകരാറുകള്എത്രയും പെട്ടന്ന് സംഭവിക്കപ്പെടുംബോഴാനു അവസ്ഥയുടെ ഭീകരത മനസ്സിലാക്കുന്നത്.
ന്യൂരൈട്ടിസ്
യൂറിക് ആസിഡ് ഞരമ്പുകളിലേക്ക് എത്തപ്പെടുമ്പോള്സൃഷ്ടിക്കപ്പെടുന്ന രോഗാവസ്ഥയാണിത്. ഇത്തരം രോഗികളോട് ഡോക്റെരുടെ ആദ്യ നിര്ദേശം മാംസാഹാരം നിര്ത്താനാണ്.
ഡിമെന്ഷ്യ
എപ്പിടെമിയോലോജിക്കല്പഠനങ്ങള്കാണിക്കുന്നത് ആഴ്ചയില്നാല് തവണയെങ്കിലും മാംസാഹാരം കഴിക്കുന്നവരില്ഡിമെന്ഷ്യ പിടിപെടാനുള്ള സാധ്യത മൂന്നു മടങ്ങ്കൂടുതലാണ്.
അകാല ആര്ത്തവം
മൃഗങ്ങളുടെ പെട്ടന്നുള്ള വളര്ച്ചക്കായി കുത്തിവെക്കുന്ന വളര്ച്ചാ ഹോര്മോണുകള്ഇവയുടെ മാംസത്തില്അടങ്ങിയിരിക്കും. പാകം ചെയ്യുന്ന സമയത്ത് പോലും ഇത്തരം ഹോര്മോണുകള്നിര്മാര്ജനം ചെയപ്പെടുന്നില്ല. ഇത് കഴിക്കുന്ന കുട്ടികളില്ശാരീരിക വളര്ച്ച കൂടുകയും അതേപോലെ അകാല ആര്ത്തവം സംഭവിക്കുകയും ചെയ്യുന്നു. പ്രാഥമിക ലൈഗികസവിശേഷതകളോടൊപ്പം തന്നെ ദിദ്ധീയ ലൈഗികസവിശേഷതകളും സാധ്യമാവുന്നു. ഒന്പതു വയസ്സുള്ള പെണ്കുട്ടി പ്രസവിച്ച വാര്ത്തകളെല്ലാം പല തവണ നാം പത്രങ്ങളില്കാണാറില്ലേ. സ്ഥനാര്ബുതത്തിനുള്ള സാധ്യത കൂടുതലാണ്.
മലബന്ധം
നമ്മുടെ ആമാശയത്തിനു മാംസാഹാരത്തെ ദഹിപ്പിക്കാനുള്ള കഴിവ് ഇല്ലെന്നു തന്നെ പറയാം. പരിധിയില്കൂടുതല്ആമാശയം പരിശ്രമിച്ചാലും പൂര്ണമായ ദഹനം സാധ്യമല്ല. ഇത് സ്ഥിര മലബന്ധത്തിനു വഴി തെളിക്കും.
ദിവേര്ട്ടികുലോസിസ്
നാളുകളായി അടിഞ്ഞുകൂടപ്പെട്ട മാംസാഹാരത്ത്തില്നിന്നുള്ള അഴുക്കുകള്പുറംതള്ളുന്നതിന്റെ ഭാഗമായി വരുന്ന രോഗാവസ്ഥയാണിത്. ശക്തമായ ഉദരവേദനയും രക്തസ്രാവവും ഉണ്ടാവാം.
മൂലക്കുരു
മാംസാഹാരത്തിനു പെരിസ്ടാല്ട്ടിക് ചലനങ്ങളെ സഹായിക്കാന്പറ്റില്ല. അതുകൊണ്ട് തന്നെ വളരെ കഠിനാവസ്തയിലും പ്രയാസമേറിയതാവും മലവിസര്ജനം. ഇത് മലദ്വാരത്ത്തിന്റെ ഭാഗത്ത് രക്തസമ്മര്ദം വര്ധിപ്പിക്കും. ക്രമേണ മൂലക്കുരു ഉണ്ടാവുകയും ചെയ്യും.
വെരിക്കോസ് വെയിന്
മൂലക്കുരു പോലെതന്നെ, കഠിനാവസ്തയിലുള്ള മലബന്ധവും രക്ത സമ്മര്ധവുമാണ് വെരിക്കോസ് വെയിനു കാരണമാവുന്നത്.
ഹെര്ണിയ
രക്തസമ്മര്ദം കൂടുന്ന തരത്തിലുള്ള കാഠിന്യം നിറഞ്ഞ മലവിസര്ജന സമയത്ത് ഡയഫ്രത്തിനു എതിരായി ഉദരഭാഗം ബലം പ്രയോഗിക്കേണ്ടി വരുന്നു. നെഞ്ച് വേദനയും, ദാഹനമില്ലായ്മയും എല്ലാം ഇതിന്റെ ഭാഗമായി അനുഭവപ്പെടുന്നു. തുടര്ച്ചയായി ഉണ്ടാവുന്ന ഇത്തരം സമ്മര്ദം ഡയഫ്രം തുറന്നു പോവുന്നതിനു കാരണമാവുകയും ഹെര്ണിയയായി മാറുകയും ചെയ്യുന്നു.
അപ്പെന്റിസൈട്ടിസ്
മാംസാഹാരം കൂടുതല്കഴിക്കുന്നത്മൂലം അപ്പെന്റിക്സ്ന്റെ തുറന്ന ഭാഗം കൊഴുപ്പ് അടിഞ്ഞു കൂടി അടയാപ്പെടുന്നു. അത് കാരണം ഭാഗത്ത് അണുക്കളുടെ വളര്ച്ച പെരുകുകയും അപ്പെന്ടിക്സ് വീര്ത്തു തുടങ്ങുകയും ചെയ്യും.
പ്രമേഹം
1960 കളില്യൂനിവേര്സിറ്റി ഓഫ് പബ്ലിക് ഹെല്ത്ത് മിണസോട്ട 21 വര്ഷങ്ങള്എടുത്തു 25,698 പേരില്നടത്തിയ പഠനം കാണിക്കുന്നത് മാംസാഹാരം കഴിക്കുന്നത്കൊണ്ട് മാത്രം പ്രമേഹ രോഗത്തിനുള്ള സാധ്യത മൂന്നു മടങ്ങ്കൂടുതലാണ് എന്നാണു. (മാംസാഹാരവും പഞ്ചസാരയും തമ്മിലുള്ള ബന്ധവും തെളിയിക്കപ്പെട്ടു.)
ഹൈപോഗ്ലയ്സീമിയ
ആരോഗ്യവാന്മാരായ 50 യുവാക്കളില്നടത്തിയ പഠന റിപ്പോര്ട്ട്അത്ഭുതാവഹമായിരുന്നു. രണ്ടു ദിവസം കൊഴുപ്പ് കൂടിയ ഭക്ഷണം (മാംസാഹാരം) നന്നായി ഇവര്ക്ക് കൊടുത്തു. അതിനു ശേഷം ഗ്ലുകോസ്ടോലെരെന്സ് ടെസ്റ്റ്കൊടുത്തു. എല്ലാവരിലും രക്ത-പഞ്ചസാര-ചയാപചയം വെത്യാസപ്പെട്ടിരുന്നു.
ഒസ്ട്ടിയോപോരോസിസ്
അമേരിക്കന്ജേര്ണല്ഓഫ് ക്ലിനിക്കല്നുട്രീഷ്യന്സെപ് -1988 ല്പ്രസിദ്ധീകരിച്ച പഠനത്തില്കാണിക്കുന്നത്, മാംസാഹാരത്ത്തില്അമിതമായ അളവില്പ്രോട്ടീന്അടങ്ങിയിരിക്കുന്നു. പ്രോട്ടീന്റെ കൂടിയ അളവ് കാത്സ്യം യൂറിനിലൂടെ നഷ്ട്ടപ്പെടുന്ന അവസ്ഥ സൃഷ്ട്ടിക്കുന്നു. മറ്റൊരു പഠനം ചൂണ്ടികാണിക്കുന്നത് മാംസാഹാരം കഴിക്കുന്നത്മൂലമുണ്ടാകുന്ന പഞ്ചസാരയോടുള്ള അമിതമായ ആസക്ത്തിയും, അതിനെ ദഹിപ്പിക്കാന്എല്ലില്നിന്നും പല്ലില്നിന്നും കാത്സ്യം വലിച്ച്ചെടുക്കുന്നതുമാണ്.
അള്സര്
അസിടിക് ഗുണമുള്ള ആഹാരമാണ് മാംസാഹാരം. ഫൈബരിന്റെ അളവ് കുറവും, കൊഴുപ്പ് കൂടുതലും. അതുകൊണ്ട് തന്നെ അള്സറിനു കാരണമാകുന്നു.
മാരകമായൊരു അവസ്ഥയിലേക്ക് കൊണ്ടുചെന്നു എത്തിക്കാന്മാത്രം ഉതകുന്ന മാംസാഹാരത്ത്തിന്റെ ഭീകരതയെ അറിയാന്കഴിഞ്ഞാല്തന്നെ അത് ഉപേക്ഷിക്കാനും, പല തരാം രോഗാവസ്ഥകളില്നിന്നും ശരീരത്തെ കാത്തു സൂക്ഷിക്കാനും കഴിയും.
- ഡോ. ജീന.J - സുജീവിതം

5 comments:

  1. Moneyy dineshaa ..... oru vattam nannaayi ulathiya panni irachiyum, nalla ugran poothu kariyum, ichiri ellum kappayum okkey ittu ulathiyathum okkey kazhichaal ee blog adachu poottum!!!! Try it!

    ReplyDelete
  2. എന്റെ ചേട്ടാ... ഈ പറഞ്ഞതൊക്കെ പത്ത് വര്ഷം മുന്പ് ഞാന്‍ കഴിച്ചിട്ടുണ്ട്. അന്ന് എനിക്ക് ഇത്ര അറിവുണ്ടായിരുന്നില്ല.

    ReplyDelete
  3. manushyar omnivorous aanennu ariyamo kootukaranu??? manushya shareerathe patti nannayi padikku.. nannayi ariyumenkil ithu polulla mandatharam ezhuthilla..

    ReplyDelete
  4. sir, pls read this...

    http://www.celestialhealing.net/physicalveg3.htm

    http://www.peta.org/living/vegetarian-living/The-Natural-Human-Diet.aspx

    http://current.com/community/89799362_comparative-study-examines-why-humans-are-not-omnivores.htm

    ReplyDelete
  5. Its a very good Article. Please refer the following article and add points. http://www.scribd.com/doc/24684841/Vegetarian-Food-Scientific-Analysis

    Keep on Writing . There will be criticism and there will be people who opposes your views. Take those as a chance to improve yourself. Do more researches and try to make awareness in the society.

    ReplyDelete