Sunday, March 20, 2011

മാംസാഹാരവും ഗ്ലോബല്‍ വാമിങ്ങും



ഗ്ലോബല്‍ വാമിംഗ് എന്ന ഭീകര അവസ്ഥ ഇന്ന് മനുഷ്യന് ഏറെ വെല്ലുവിളി ഉയര്തിക്കൊണ്ടിരിക്കുന്നു. ഇന്ധന ക്ഷമതയുള്ള വാഹനങ്ങള്‍ ഉപയോഗിച്ചും, ഊര്‍ജ ഉപയോഗം കുറയ്ക്കുന്ന തരത്തിലുള്ള ബള്‍ബുകള്‍ ഉപയോഗിച്ചും ഗ്ലോബല്‍ വാമിംഗ് ന്റെ ഭീകരാവസ്ഥയെ പ്രതിരോധിക്കുവാന്‍ ഇതിനെ പറ്റി പഠനം നടത്തുന്നവര്‍ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ഇത് വളരെയേറെ സഹായിക്കുമെങ്ങിലും ശാസ്ത്രം അടിവരയിട്ടു പറയുന്നു - ഗ്ലോബല്‍ വാമിംഗ് നെ പ്രതിരോധിക്കുവാന്‍ കാര്യക്ഷമമായ ഒരു മാര്‍ഗം മനുഷ്യന്‍ സസ്യാഹാരിയാവുകാ എന്നതാണ്. അടുത്തിടെ പുറത്തിറങ്ങിയ U N റിപ്പോര്‍ട്ട്‌ പറയുന്നത് ലോകത്ത്തിലെല്ലാവരും സസ്യാഹാരികളായാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഒരു വലിയ പരിഹാരം കാണാം എന്നാണു. UN food and agricultural organisation ന്റെ ഒരു മുതിര്‍ന്ന അംഗമായ Mr. Henning steinfield ന്റെ റിപ്പോര്‍ട്ട്‌ പ്രകാരം നമ്മള്‍ ഇന്ന് അനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഒരു പ്രധാന കാരണം മാംസ വ്യവസായമാണ്‌. ഗ്ലോബല്‍ വാമിംഗ് ന്റെ പ്രധാന കാരണം കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതൈന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങളുടെ ആതിക്യമാണ്. ഈ വാതകങ്ങള്‍ പ്രധാനമായും കൂടാന്‍ കാരണം മാംസ വ്യവസായമാണ്‌.


സസ്യഭക്ഷണങ്ങളില്‍ നിന്നും കിട്ടുന്ന ഒരു കലോറി ഊര്‍ജം നിര്‍മ്മിക്കുന്നതിനേക്കാള്‍ 11 മടങ്ങ്‌ ഇന്ധനം ആവശ്യമാണ് മാംസ ഭക്ഷണത്തില്‍ നിന്നും ഒരു കലോറി ഊര്‍ജം നിര്‍മ്മിക്കാന്‍. അതുകൊണ്ട് തന്നെ ഒരു കലോറി മാംസജന്ന്യ ഊര്‍ജം ലഭിക്കാന്‍ 11 മടങ്ങ്‌ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകമാണ് പുറംതള്ളേണ്ടി വരുന്നത്. വന്‍തോതില്‍ ധാന്യവും വെള്ളവും നല്‍കിയാണ്‌ മാംസ ഉല്പ്പാതന ത്തിനു വേണ്ടി ഫാമുകളില്‍ മൃഗങ്ങളെ വളര്‍ത്തുന്നത്. മാംസത്തിന്റെ ഉല്‍പാദനം, വിതരണം, സൂക്ഷിപ്പ് എന്നിവയ്ക്ക് ധാരാളം ഊര്‍ജം ചെലവാകുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുത്തു ഭൂമിയെ രക്ഷിക്കുന്ന വനങ്ങള്‍ വെട്ടിവെളുപ്പിച്ചു അവിടെ ഈ ഫാമുകളിലെ മൃഗങ്ങളുടെ ഭക്ഷണത്തിന് ധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇങ്ങനെ ഏക്കര്‍ കണക്കിന് വനങ്ങളാണ് ഈ ആവശ്യത്തിനു വേണ്ടി ലോകമെമ്പാടും വെട്ടിവെളുപ്പിച്ചു കൊണ്ടിരിക്കുന്നത്.
മാംസാഹാരം ഉപേക്ഷിച്ചു സസ്യാഹാരിയാവുന്നതാണ് ഗ്ലോബല്‍ വാമിംഗ് നെ പ്രതിരോധിക്കുവാന്‍ ഒരു വളരെ നല്ല മാര്‍ഗമായി Chicago University യിലെ ഒരു പ്രസ്താവനയില്‍ പറയുന്നു. ഒരു സസ്യാഹാരി ഒരു വര്ഷം അന്ധരീക്ഷത്ത്തിലേക്ക് പുറത്തു വിടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്നെക്കാള്‍ ഒന്നര ടണ്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് ഒരു മാംസാഹാരി ഒരു വര്ഷം അന്ധരീക്ഷത്ത്തിലേക്ക് പുറത്തു വിടുന്നത്.
നോബല്‍ സമ്മാനം കിട്ടിയിട്ടുള്ള Intergovernmental panel on climate change എന്ന സംഘടനയുടെ തലവനായ Mr. രാജേന്ദ്ര പച്ചൌരി ജനങ്ങളോട് ആഹ്വാനം ചെയുന്നു- "ദയവായി മാംസാഹാരം കഴിക്കുന്നത്‌ കുറയ്ക്കുകയോ, നിര്‍ത്തുകയോ ചെയ്യുക. കാര്‍ബണ്‍ ന്റെ അളവ് കൂടുന്നതിന് മാംസം ഒരു പ്രധാന പങ്കു വഹിക്കുന്നു. "

ലക്ഷക്കണക്കിന്‌ കോഴികളെയും, പശുക്കളെയും, പന്നികളെയും ആണ് ഇറച്ചി ഫാമുകളില്‍ കുത്തിനിറച്ചു വളര്‍ത്തുന്നത്. ഇവ പുറംതള്ളുന്ന കാഷ്ട്ടം ഏക്കര് കണക്കിന് സ്ഥലത്താണ് കൊണ്ട് തള്ളുന്നത്. ഈ മലത്തില്‍ നിന്നും വന്‍ തോതില്‍ മീതൈന്‍ വാതകമാണ് ഓരോ ദിവസവും അന്ധരീക്ഷതിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. ഒരു കിലോ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറംതള്ളുമ്പോള്‍ ഉണ്ടാവുന്ന ചൂടിനേക്കാള്‍ 20 മടങ്ങ്‌ ചൂടാണ് ഒരു കിലോ മീതൈന്‍ വാതകം പുറംതള്ളുമ്പോള്‍ നമ്മുടെ അന്ധരീക്ഷത്തിനു ഉണ്ടാവുന്നത്.
ഗ്ലോബല്‍ വാമിംഗ് ന്റെ മറ്റൊരു പ്രധാന കാരണം നൈട്രസ് ഓക്സൈഡ് ന്റെ ആധിക്യമാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡ് നേക്കാള്‍ 300 മടങ്ങ്‌ മാരകമാണ് നൈട്രസ് ഓക്സൈഡ്. UN പറയുന്നത് ലോകത്തിലെ നൈട്രസ് ഓക്സൈഡ് ന്റെ 65% ഉം ഇറച്ചി, മുട്ട, പാല്‍ എന്നിവയുടെ ഉല്പ്പാദനവുമായി ബന്ധപ്പെട്ടു ഉണ്ടാവുന്നതാണ്.

നമ്മളെയും നമ്മുടെ വരുന്ന തലമുറയെയും ഗ്ലോബല്‍ വാമിംഗ്ല്‍ നിന്നും രക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തരും മാംസാഹാരം ഉപേക്ഷിച്ചു സസ്യാഹാരം ശീലമാക്കുന്നതിലൂടെ സാധിക്കും.



1 comment: