
കരീന കപൂര്‍ ഒരു വെജിറ്റേറിയന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തയാണ്. മാംസാഹാരം കഴിക്കാത്തതാണ് തന്‍റെ സൌന്ദര്യത്തിന്‍റെ രഹസ്യമെന്നാണ് കരീന തന്നെ കരുതുന്നത്. എന്നാല്‍ ശരീരത്തിന്‍റെ ആരോഗ്യത്തിനും സൌന്ദര്യത്തിനും വേണ്ടി മാത്രമല്ല കരീന മാംസാഹാരം ഒഴിവാക്കുന്നത്. അതിന് പിന്നില്‍ ഒരു മത്സരബുദ്ധി കൂടിയുണ്ട്.
‘പെറ്റ’ എന്ന സംഘടന മൃഗങ്ങളുടെ സംരക്ഷണത്തിനും അവയുടെ ക്ഷേമത്തിനും വേണ്ടി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. മൃഗങ്ങളെ കൊല്ലാതിരിക്കുക എന്നതാണ് അവരുടെ ആഹ്വാനങ്ങളില്‍ ഒന്ന്. അതുകൊണ്ടു തന്നെ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കാന്‍ അവര്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. എല്ലാ വര്‍ഷവും അവര്‍ ‘ക്യൂട്ടസ്റ്റ് വെജിറ്റേറിയന്‍ എലൈവ്’ അവാര്‍ഡ് പ്രഖ്യാപിക്കാറുണ്ട്. ഏറ്റവും മികച്ച വെജിറ്റേറിയനെ കണ്ടു പിടിച്ചാണ് അവാര്‍ഡ് നല്‍കുക. കരീന കപൂറിന് മുന്‍പ് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം അവാര്‍ഡ് പ്രഖ്യാപിക്കേണ്ട സമയമാണ് ഇത്. എല്ലാ കണ്ണുകളും കരീന കപൂറിലേക്കാണ് നീളുന്നത്. ഇത്തവണയും അവാര്‍ഡ് കരീന കൊണ്ടുപോകുമെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍, ഇത്തവണ അത്രയെളുപ്പമാവില്ല കരീനയുടെ വിജയമെന്നാണ് സൂചനകള്‍. കരീനയ്ക്ക് നേരിടാനുള്ളത് ഏറ്റവും മികച്ച വെജിറ്റേറിയന്‍മാരെയാണ്.
മഹിമാ ചൌധരി, ആര്‍ മാധവന്‍, വിദ്യാ ബാലന്‍, ബ്രയാന്‍ ആഡംസ്, ടോബി മാഗിര്‍, അലിസിയ സില്‍വര്‍സ്റ്റോണ്‍, ജോണ്‍ ഏബ്രഹാം, പമേല ആന്‍ഡേഴ്സണ്‍, ജോക്വിന്‍ ഫിനിക്സ്, കിം ബാസിംഗര്‍, ഷാനിയ ട്വൈന്‍ തുടങ്ങിയവരാണ് കരീനയുടെ എതിരാളിപ്പട്ടികയിലുള്ളത്.
എന്തായാലും ഈ വമ്പന്‍മാരെയും വമ്പത്തികളെയും മറികടന്ന് ഇത്തവണയും കരീന ‘വെജിറ്റേറിയന്‍‘ പുരസ്കാരം സ്വന്തമാക്കുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.
(ഉറവിടം - വെബ്‌ദുനിയ)
No comments:
Post a Comment