Saturday, December 4, 2010

പഴങ്ങള്‍ നല്‍കൂ, കുട്ടികളെ രക്ഷിക്കൂ


പോഷകാഹാരമെന്നാല്‍ പാലും മുട്ടയും മീനും ഇറച്ചിയുമൊക്കെയാണെന്ന തെറ്റായ പാഠം പണ്ടുമുതല്‍ പഠിച്ചുപോയത് തിരുത്തേണ്ടകാലം അതിക്രമിച്ചു. ഇപ്പറഞ്ഞതിനെക്കാളൊക്കെ മെച്ചപ്പെട്ട പോഷകാഹാരങ്ങളാണ് പഴങ്ങളും പച്ചക്കറികളും തേങ്ങയും അണ്ടിവര്‍ഗങ്ങളും ചെറുപയറും റാഗിയും കൂവരകും തവിടുകളയാത്ത ഇതര ധാന്യങ്ങളുമെന്ന് നിസ്സംശയം പറയാം. പക്ഷേ, സ്‌കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരം നല്കണമെന്ന പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങുന്നതുതന്നെ പാലില്‍നിന്നും മുട്ടയില്‍നിന്നുമാണ്. അവസാന തീരുമാനവും പാലിലോ മുട്ടയിലോ ചെന്നുനില്ക്കും.

ഇപ്രകാരം സംസ്ഥാനത്തിനുള്ളില്‍നിന്നുതന്നെ സംഭരിച്ച പാല്‍ കുടിച്ച് 78 പേരാണ് അമ്പലപ്പുഴയില്‍ അവശനിലയില്‍ ആസ്​പത്രിയിലായത്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള പാലായിരുന്നെങ്കില്‍ കുട്ടികളുടെ നില കൂടുതല്‍ വഷളാകുമായിരുന്നു. എന്നാല്‍, പഴങ്ങളുടെ കാര്യമെടുത്താലോ? കുട്ടികളെ സംബന്ധിച്ച് പോഷകങ്ങളുടെ കലവറതന്നെയാണ് പഴം. ദഹിക്കാനേറ്റവും എളുപ്പം. നേന്ത്രപ്പഴം ഉള്‍പ്പെടെ എത്രയോ ഇനം വാഴപ്പഴങ്ങള്‍ സുലഭമായ കേരളത്തില്‍ പഴങ്ങളാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതെങ്കില്‍ പാത്രങ്ങള്‍, ഇന്ധനം, ശചീകരണം തുടങ്ങിയ എത്രയോ ഇനങ്ങളിലെ പണച്ചെലവും അധ്വാനശേഷിയും ലാഭിക്കാനാവും. പാകപ്പെടുത്തിയ ഭക്ഷണമെങ്കില്‍ ചെറുപയര്‍ പുഴുങ്ങി തേങ്ങയും ചേര്‍ത്ത് നല്കാം. അല്ലെങ്കില്‍ പഴങ്ങള്‍ നല്കുന്ന പരിപാടി തന്നെയാവാം വളരുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ഉത്തമം.
-കെ.വി.സുഗതന്‍, എരമല്ലൂര്‍.
-http://www.mathrubhumi.com/

No comments:

Post a Comment