Tuesday, November 16, 2010

മത്സ്യവും മാംസവും കൊണ്ടുവരുന്നത് ആരോഗ്യമോ രോഗങ്ങളോ?


ജീവിതശൈലീ രോഗങ്ങള്‍ എന്നറിയപ്പെടുന്ന പ്രമേഹം, അമിത കൊലെസ്ട്രോള്‍, രക്താതി മര്‍ദം, ഹൃദ്രോഗം, stroke, Alzheimer's , cancer, മാനസിക സമ്മര്‍ദം, തുടങ്ങിയവ കേരളീയര്‍ക്കിടയില്‍ വ്യാപകമായിരിക്കുകയാനല്ലോ. മിക്കവാറും രോഗങ്ങളുടെയും കാര്യത്തില്‍ ലോകതലസ്ഥാനപട്ടം തന്നെയാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് നാം വിശേഷിപ്പിക്കുന്ന കേരളത്തിന്‌ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. നമ്മുടെ യുവതലമുറ ഈ രോഗങ്ങളുടെ ബലിയാടുകളായി മാരികൊണ്ടിരിക്കുന്നത് നാം ഇനിയും കണ്ടില്ലെന്നു നടിക്കെരുത്.

ജീവിതശൈലീ രോഗങ്ങള്‍ക്ക് മുഖ്യ പരിഹാരമായി ആരോഗ്യരംഗെതത വിധഗ്തര്‍ ചൂണ്ടിക്കാണിക്കുന്നത് വ്യായാമം അഥവാ കായികാധ്വാനം ആണ്. പക്ഷെ തെങ്ങുകയറ്റം, കിളക്കല്‍, മരംവെട്ട്‌, വഞ്ചി തുഴായാല്‍, ചുമെട് എടുക്കല്‍, കെട്ടിട നിര്‍മ്മാണം തുടങ്ങിയ പണികള്‍ ചെയ്യുന്നവരില്‍ നല്ലൊരു ഭാഗം തങ്ങളുടെ മുപ്പതുകളില്‍ത്തന്നെ ഇത്തരം ഒന്നോ അതിലധികമോ രോഗങ്ങള്‍ക്ക് അടിമകലായിതീരുന്നുവെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കുന്നു. ഈ അവസ്ഥ വിരല്‍ചൂണ്ടുന്നത് സമീപകാലങ്ങളില്‍ നാം മാറ്റം വരുത്തിയ ഭക്ഷണ ശൈലികളിലെക്കാണ്.

ക്രിസ്മസ്, ഈസ്റെറര്‍, റംസാന്‍ തുടങ്ങിയ വിശേഷദിനങ്ങളിലും ബന്ധുക്കളും അയല്‍വാസികളും ഒത്തു ചേരുന്ന വിവാഹാവസങ്ങളിലും വീടുകളില്‍ വളര്‍ത്തിയിരുന്ന ആട്, പന്നി, കാള തുടങ്ങില മൃഗങ്ങളെയും കോഴികളെയും കൊന്നു വളരെ കുറഞ്ഞ അളവില്‍ മാംസം ഭക്ഷിച്ചിരുന്ന രീതിയായിരുന്നു മുന്‍കാലങ്ങളില്‍ കേരളീയര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും എത്രവേണമെങ്കിലും ബ്രോയിലെര്‍ കോഴികളെയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് ആടുമാടുകളുടെ പററട്ങ്ങളെയും ലഭ്യമാകുന്ന പുതിയ സാഹചര്യത്തില്‍ നിത്യേനെയെന്നോണം അനിയന്ധ്രിതമായ അളവില്‍ മാംസം അകത്താക്കുന്ന രീതിയിലേക്ക് കേരളീയര്‍ മാറിക്കഴിഞ്ഞു.

കോഴിയെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വില്പനയ്ക്ക് തയ്യാറാക്കാന്‍ ഈസ്ട്രജനും, ആന്റിബയോട്ടിക്കുകളും തീറ്റയില്‍ കലര്‍ത്തുന്ന രീതി ഇന്ന് സാധാരണമായിരിക്കുന്നു. രാസവസ്തുക്കള്‍ ഉപയോഗിച്ച് കീടനശീകരണം നടത്തിയ കൊഴിതീറ്റയും കാലിതീററയുമാണ് ഇന്ന് സാധാരണമായി ഉപയോഗിക്കപ്പെടുന്നത്. ഇങ്ങനെ മാരകമായ രാസവസ്തുക്കള്‍ മൃഗങ്ങളിലും തുടര്‍ന്ന് പാല്‍, മുട്ട, ഇറച്ചി എന്നിവയിലൂടെ മനുഷ്യരിലും എത്തിച്ചേരുന്നു.

ഇനി മത്സ്യത്തിന്റെ കാര്യമെടുത്താലോ? കടലിലും പുഴകളിലും രാസ- ജൈവ മാലിന്യങ്ങള്‍ അനിയന്ധ്രിതമായി വര്‍ധിച്ചിരിക്കുകയാണ്. ഈ വിഷജലത്തില്‍ ഏതു നിമിഷവും ചത്ത്‌ പോങ്ങാവുന്ന നിലയില്‍ കഴിയുന്ന മത്സ്യങ്ങളെ പിടിച്ചെടുത്തു പുതുമ നഷ്ട്ടപെടാതിരിക്കാന്‍ അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസ വസ്തുക്കളും ചേര്‍ത്ത് ആഴ്ചകള്‍ക്ക് ശേഷമാണ് ചിലര്‍ വില്പനെക്കെത്തിക്കുന്നത്.

മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുവാനുള്ള പ്രക്രിയയില്‍ എന്തെല്ലാം സംഭവിക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. മനുഷ്യ ശവ ശരീരം മോര്‍ച്ചറിയില്‍ മൈനെസ് 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൈനെസ് 15 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പില്‍ സൂക്ഷിച്ച ശേഷം പുറത്തെടുത്താല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്കരിക്കുകയോ ദഹിപ്പിക്കുകയോ ചെയ്യണമെന്നു നമുക്കറിയാം. ഐസ് വിതറി തണുത്ത അന്ധരീക്ഷത്തില്‍ സൂക്ഷിക്കുന്ന ചെറുതും വലുതുമായ മത്സ്യങ്ങള്‍, മല്സ്യബന്ധനയാനങ്ങളില്‍ നുന്നു യഥാര്‍ത്ഥ ഉപഭോക്താവിലെത്തുന്നതിനിടയില്‍, പ്രത്യേകിച്ചും അന്യസംസ്ഥാനങ്ങളില്‍ നുന്നുള്ള ദീര്‍ഘയാതകളില്‍, എത്രയോ മണിക്കൂറുകള്‍ ഐസ്ഉമായി ബന്ധം ഇല്ലാതെ കഴിയുന്നുണ്ടാവാം! വലിയ മത്സ്യ മാര്‍ക്കറ്റുകള്‍ നിരീക്ഷിച്ചാല്‍ പലയിടത്തും മത്സ്യങ്ങളുടെ ശീതീകരണം കുററമററതലലനനു വ്യക്തമാകും.

കയറ്റുമതിക്കായുള്ള മല്സ്യബന്ധനതിന്റെ വിവിധ സാഹചര്യങ്ങള്‍ സംബന്ധിച്ച് വിദേശ രാജ്യങ്ങളുടെ നിബന്ധനകള്‍ ഗ്രാനിറ്റ് പതിപ്പിച്ച ഹാര്ബരുകളും ഏറ്റവും ഒടുവില്‍ കാച് സര്‍ട്ടിഫിക്കറ്റും വരെ എത്തി നില്‍ക്കുമ്പോള്‍ നാട്ടിലെ സാധാരണക്കാരന് വേണ്ടിയുള്ള മത്സ്യങ്ങള്‍ ഐസ് സീതീകരണം പോലും ശരിയായി നടക്കാതെ അനാരോഗ്യകരമായ സാഹചര്യങ്ങളിലാണ് ഉപഭോക്താവിന്റെ പക്കല്‍ എത്തുന്നത്‌.

അഴുകിയതും പഴകിയതുമായ മത്സ്യങ്ങളെ തന്നെയാണ് ഒമേഗ 3 യിലുള്ള DHA, EPE എന്നീ ഫാട്ടീ അമ്ലങ്ങള്‍ ഹൃദയാരോഗ്യത്തിനു നല്ലെതെന്ന പേരില്‍ ENGLAND ലെയും മറ്റു വിദേശ രാജ്യങ്ങളിലെയും മത്സ്യങ്ങളില്‍ നടത്തുന്ന്ന പഠന റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ ഭകഷ്യയോഗ്യമായി നമ്മുടെ നാട്ടില്‍ ശിപാര്‍ശ ചെയ്യുന്നത്. ഈ മത്സ്യങ്ങളെ നാം ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ഏറ്റവും പുതുമയുള്ള നല്ല മത്സ്യം ഭക്ഷിക്കുന്ന മത്സ്യതൊഴിലാളി മത്സ്യബന്ധനതിനിടയിലും മറ്റും കുഴഞ്ഞു വീണു മരിക്കുന്നത് അസാധാരണമല്ല.മത്സ്യത്തിന്റെ തുടര്‍ച്ചയായ ഉപയോഗം രക്തത്തിലെ triglyceride ന്‍റെ നില ഉയരുന്നതായും സംശയിക്കപ്പെടുന്നു. ഇവയെല്ലാം നാം ഭക്ഷിക്കുന്ന മത്സ്യം രോഗ കാരണമാകുന്നുവെന്ന സംശയം പ്രബലപ്പെടുന്നതിനു ഇടയാക്കുന്നു. ചികില്സാരങ്ങത്ത്തുള്ള വര്‍ക്ക് ഇക്കാര്യം നിരീക്ഷണ വിധേയമാക്കവുന്നതാണ്.

Journal of the American Dietetic Association 2009 ജൂലൈ ലക്കത്തില്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മത്സ്യ- മാംസ ഭക്ഷണ രീതിക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കികൊണ്ട് സസ്യാഹാര രീതി സ്വീകരിക്കണമെന്ന് ശിപാര്‍ശ ചെയ്തിരിക്കുന്നു. കായികശക്തിക്കും ആരോഗ്യത്തിനും മാംസ ഭക്ഷണം അത്യാവസ്യമാനെന്ന പഴയ ധാരണ എപ്പോള്‍ പ്രഗല്‍ഭരായ പല ഡോക്ടര്‍മാരും തിരുത്തുന്നുണ്ട്‌. നമ്മുടെ ദഹനെദ്രിയ വ്യവസ്ഥക്ക് നാം ഭക്ഷിക്കുന്ന മത്സ്യമാംസാദികള്‍ പൂര്‍ണമായി ദാഹിപ്പിക്കാനാകാതെ വരുമ്പോള്‍ പലരും ദഹന ഉത്തെജകമെന്ന ന്യായം പറഞ്ഞു മദ്യസേവയിലേക്ക് നീങ്ങുന്നു. ആഘോഷ വേളകളിലും സല്‍ക്കാരങ്ങളിലും അമിതമായ അളവില്‍ മത്സ്യ മാംസങ്ങള്‍ വിളമ്പുന്ന സമ്പ്രദായമാണ് സാമൂഹിക മദ്യപാനം ഇത്രയേറെ വളര്‍ത്തിക്കൊണ്ടു വന്നത്.

ഭക്ഷണശൈലീ രോഗങ്ങള്‍ പകര്‍ച്ചവ്യാധി പോലെ കേരളീയരെ കീഴടക്കുമ്പോള്‍ പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചിരുന്ന പഴയകാല ഭക്ഷണക്രമത്തിലേക്ക് ഒരു തിരിച്ചുപോക്ക് അത്യാവശ്യമാണ്. രാസമാലിന്യ സാന്നിധ്യമില്ലാത്ത ജൈവ പച്ചക്കറികള്‍, പഴങ്ങള്‍ ഇവ നാം തന്നെ നമ്മുടെ പരിമിതമായ പുരയിടങ്ങളില്‍ - വീട്ടുവളപ്പിലും കെട്ടിട മട്ടുപ്പാവിലും ഉള്‍പ്പെടെ വളര്‍ത്തിയെടുക്കണം. അന്ന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പഴവര്‍ഗങ്ങളെയും പച്ചക്കറികളെയും ആശ്രയിക്കാതെ അവയെക്കാള്‍ പോഷക ഗുണങ്ങളുള്ള നമ്മുടെ തനതായ പേരക്ക, ചക്ക, മാങ്ങ, കൈതച്ചക്ക, പപ്പായ, വെണ്ട, പയര്‍, വഴുതന, പാവക്ക, മുരിങ്ങക്ക, ചീര, ഇളനീര്‍ തുടങ്ങിയവയിലേക്ക് നമുക്ക് ശ്രദ്ധ തിരിക്കാം.

വരുംതലമുറയെങ്ങിലും ഭക്ഷണശൈലീ രോഗങ്ങളില്‍ നിന്ന് മുക്തരാക്കുവാന്‍ നമുക്കുള്ള ബാധ്യത വിസ്മരിച്ചുകൂടാ. - ശ്രീ. കെ. പീ. ഇമ്മാനുവേല്‍ ഇലഞ്ഞി ( സണ്‍‌ഡേ ദീപിക 14-11-2010 )

2 comments:

  1. വെണ്ടച്ചെടി വെണ്ടക്കയുല്‍പ്പാദിപ്പിക്കുന്നതും, തക്കാളിവള്ളി തക്കാളി ഉണ്ടാക്കുന്നതും, നിനക്കു തിന്നാനല്ല. അവ, പ്രകൃതിനിയമമനുസരിച്ച്, അവയുടെ വംശവര്‍ദ്ധന നടത്തുന്നു എന്നുമാത്രം.. ജെ സി ബോസ്, പരീക്ഷണങ്ങളിലൂടെ, സസ്യങ്ങള്‍ക്കും ജീവനുണ്ടെന്ന് തെളിയിച്ചത് ഓര്‍ക്കുക. ജീവികളെ കൊല്ലാതിരിക്കണമെങ്കില്‍ ,ശ്വാസോഛ്വാസം പോലും നടത്തരുത്.. അതിസൂക്ഷ്മ ജീവികളുടെ നാശത്തിനത് കാരണമായേക്കും..
    പച്ചക്കറിമാത്രം തിന്നുജീവിക്കുന്നവര്‍ക്ക് തീരാരോഗങ്ങളുണ്ടാവുന്നത് എന്തുകൊണ്ടാണു, സര്‍ ? മാംസാഹാരികളില്‍ , അരോഗദൃഢഗാത്രരായവരും ഇല്ലേ ? ഒരു വ്യക്തി ജനിക്കുന്നതിനുമുന്‍‌പുതന്നെ അവനില്‍ ജനിതകരേഖകള്‍വഴി വരാനിരിക്കുന്ന രോഗങ്ങളും രേഖപ്പെടുത്തപ്പെട്ടിരിക്കും എന്നിരിക്കെ, എന്തു ഭക്ഷണം കഴിച്ചാലെന്ത്, കഴിച്ചില്ലെങ്കില്‍തന്നെ എന്ത്..?

    ReplyDelete
  2. തക്കാളിയും വെണ്ടക്കയും മനുഷ്യന്‍ മാത്രമല്ല തിന്നുന്നത്. പക്ഷികളും ആട്, പശു മുതലായ മൃഗങ്ങളും ചെടിയില്‍ വെച്ച് തന്നെ തിന്നാറുണ്ട്. മനുഷ്യന്റെ ഒരു പ്രത്യേകത അവന്‍ കഴിക്കുന്ന ഏതൊരു പഴവും, പച്ച്ചക്കറിയും, ധാന്ന്യങ്ങളും അവനു ഭാവിയിലും കഴിക്കണമെന്നത് കൊണ്ട് ആ സസ്യങ്ങളുടെ വംശവര്‍ധന മനുഷ്യന്‍ സ്വയം ഏറ്റെടുക്കുന്നു. വിത്തുകള്‍ സൂക്ഷിച്ചു വെച്ചും, കൂടുതല്‍ കൃഷി ചെയ്തും ആ ആഹാര സാധനം നഷ്ട്ടപെടാതിരിക്കാന്‍ മനുഷ്യന്‍ ശ്രദ്ധിക്കും. (വ്യാവസായിക പ്രാധാന്യവും ഇക്കാലത്ത് ഒരു കാരണമാണ്.) സസ്യങ്ങള്‍ക്ക് ജീവനുന്ടെന്നത് ശരിയാണ്. പക്ഷെ അവയ്ക്ക് വേദന എന്ന വികാരം ഇല്ല. വേദന ഉണ്ടാവണമെങ്ങില്‍ അവയ്ക്ക് nervous system ആവശ്യമാണ്. സസ്യങ്ങള്‍ക്ക് അത് ഇല്ല. ലോകത്ത് പന, തെങ്ങ് തുടങ്ങിയ വിരലില്‍ എണ്ണാവുന്ന തരം സസ്യങ്ങള്‍ ഒഴികെ മറ്റേതു സസ്യത്തിന്റെയും തലയോ, ശിഖരങ്ങളോ വെട്ടിമാറ്റിയാല്‍ മൂന്നോ നാലോ പുതു നാമ്പുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൊട്ടിമുളക്കും. നമ്മള്‍ ഒന്നെടുക്കുമ്പോള്‍ പ്രകൃതി നാലെണ്ണം കൂടുതല്‍ തരികയാണ്. മനുഷ്യന് മാത്രമല്ല, ലോകത്തിലെ ഒരു ജീവിക്കും ഒരു ജീവിയേയും കൊല്ലാതെ ജീവിക്കാന്‍ കഴിയില്ലാ. മനപ്പൂര്‍വം ഒരു ജീവിയെ കൊല്ലാതിരിക്കാന്‍ നമ്മള്‍ മനുഷ്യര്‍ക്കാവും. ഞങ്ങള്‍ സസ്യാഹാരം പ്രോത്സാഹിപ്പിക്കുന്നത് കേവലം ആരോഗ്യത്തിനു വേണ്ടി മാത്രമല്ല. ഭക്ഷണം എന്ന ആവശ്യത്തിനു വേണ്ടി ഒരു തെറ്റും ചെയാത്ത പാവപ്പെട്ട മൃഗങ്ങളെ ക്രൂരമായി പീഡിപ്പിച്ച്ചു കൊല്ലുന്നതിനെ തടയാനും കൂടി വേണ്ടിയാണ്. ആ ഒരു ആവശ്യത്തിനു വേണ്ടി മാംസാഹാരം വഴി വരുന്ന രോഗങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും മറ്റും ഉപയോഗിക്കുന്നു.

    ReplyDelete