Saturday, November 6, 2010

മാംസാഹാരികളുടെ ശ്രദ്ധയ്ക്ക്‌.


മനുഷ്യശരീരത്തിലില്ലാത്ത ചില അന്ന്യതന്മാത്രകള്‍ മാംസം ഭക്ഷിക്കുന്നതിലൂടെ ശരീരത്തിലെത്തി വിഷ വസ്തു ഉല്‍പ്പാദിപ്പിക്കാന്‍ അവസരമൊരുക്കുന്നു. അങ്ങനെ മാരകരോഗങ്ങള്‍ക്ക് മാംസാഹാരം കാരണമാകുന്നുവെന്നു മലയാളിയും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകനുമായ ഡോ:അജിത്‌ വര്‍ക്കിയും സംഘവും നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. 'നേച്ചര്‍' മാസികയില്‍ ഈയിടെ ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി.
വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിസിനില്‍ ബിരുദമെടുത്ത മാവെലിക്കരക്കാരനായ ഡോ:അജിത്‌ വര്‍ക്കി ഇപ്പോള്‍ ഗ്ലൈക്കോ ബയോളജി റിസര്‍ച്ച് ആന്‍ഡ്‌ ട്രെയിനിംഗ് സെന്റര്‍ ന്റെ സഹമേധാവിയാണ്.
മനുഷ്യരില്‍ കാണാത്ത 'N-glycolylneuraminic acid' എന്ന തന്മാത്രയാണ് വില്ലനായി പ്രവര്‍ത്തിക്കുന്നത്. മാംസാഹാരം വഴി മനുഷ്യരിലെതുന്ന പുള്ളിക്കാരന്‍ 'subtilase cytotoxin' എന്ന വിഷ വസ്തു ഉത്പാദിപ്പിക്കാന്‍ ഒരിനം കോളി-ബാക്ടീരിയകള്‍ക്ക് സഹായം ചെയ്യുക എന്നതാണ് ഈ തന്മാത്രയുടെ പണി. പിന്നീട് ബാക്ടീരിയകള്‍ അട്ടിമറി നടത്തിക്കോളും. മാംസം മാത്രമല്ല, പാലുല്‍പ്പന്നങ്ങളും മാംസത്തെ പോലെ അപകടകാരിയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മാംസം ഭക്ഷിക്കുന്നവര്‍ ഒന്ന് ആത്മപരിശോധന നടത്തുന്നത് നന്ന്.
- ദി വെജ് മാസിക. (Davis Valarkkavu, Vegetarian Mission- an Eco Friendly- Non Violence-charity-informal Educational Group , Green Home, P.O. Ponnoorkkara. Thrissur-680306, Mob: 9895148998 )

No comments:

Post a Comment