Wednesday, July 18, 2012

ചൊവ്വയിലേക്ക് കൊണ്ടുപോകാന്‍ നാസ സസ്യഭക്ഷണം ഒരുക്കുന്നു


ചൊവ്വയിലേക്കുള്ള മനുഷ്യന്റെ യാത്ര 2030-ല്‍ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് നാസയിപ്പോള്‍. ആറ് മുതല്‍ എട്ട് വരെ യാത്രികരെ ചൊവ്വയിലേക്ക് അയക്കാനാണ് പദ്ധതി. ഇവര്‍ ചൊവ്വയില്‍ പോയി മടങ്ങിയെത്തും വരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കേണ്ടതുണ്ട്. യാത്രയ്ക്ക് 18 വര്‍ഷങ്ങള്‍ ഇനിയും ബാക്കിയുണ്ടെങ്കിലും യാത്രികര്‍ക്കായുള്ള ആഹാരം തയ്യാറാക്കാനുള്ള തയ്യാറെടുപ്പ് നാസ തുടങ്ങിക്കഴിഞ്ഞു. 

യാത്രികരെ വഹിക്കുന്ന ബഹിരാകാശവാഹനം ചൊവ്വയിലെത്താന്‍ ആറുമാസമെടുക്കും. ഒന്നരവര്‍ഷക്കാലം അവര്‍ അവിടെ കഴിയും. മടക്കയാത്രയ്ക്കും ആറുമാസം വേണം. ഭക്‍ഷ്യവസ്തുക്കള്‍ ഇടയ്ക്കിടെ എത്തിച്ച് നല്‍കുക എളുപ്പമല്ല. അതിനാല്‍ പോകുമ്പോള്‍ രണ്ടരവര്‍ഷത്തേക്കുള്ള ആഹാരം ഒപ്പം കൊണ്ടുപോകണം. 

രണ്ടരവര്‍ഷം കേടുകൂടാതെ ഇരിക്കുന്ന, രുചിയും ഗുണനിലവാരവും ഉറപ്പ് വരുത്തിയ ഭക്‍ഷ്യവസ്തുക്കളാണ് നാസ തയ്യാറാക്കുന്നത്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ നൂറോളം റസീപ്പികള്‍ പരിഗണനയ്ക്ക് വന്നിട്ടുണ്ട്. സസ്യാഹാരം മാത്രമായിരിക്കും യാത്രികര്‍ക്കായി ഒരുക്കുക.
-webdunia

No comments:

Post a Comment