Sunday, September 4, 2011

സോനു സൂദ്‌ `വെജിറ്റേറിയന്‍' പരസ്യത്തില്‍


ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‌ വമ്പന്‍ പെര്‍ഫോമന്‍സിന്‌ കളമൊരുക്കിയ ചിത്രമായ ഡബാങി'ലെ വില്ലന്‍ സോനു സൂദ്‌ മൃഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഗ്രൂപ്പായ പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ്‌ ഓഫ്‌ ആനിമല്‍സ്‌ (പേട്ട) യുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നു. പരസ്യത്തില്‍ ജീന്‍സ്‌ ധരിച്ചുകൊണ്ട്‌ സ്‌ട്രോങ്‌ ബോഡി. ടെന്‍ഡര്‍ ഹര്‍ട്ട്‌ ഗോ വെജിറ്റേറിയന്‍' എന്ന ടാഗ്‌ അണിഞ്ഞ്‌ വളരെ ദൃഢവും മനോഹരവുമായ തന്റെ ശരീരം പ്രദര്‍ശിപ്പിച്ച്‌ എല്ലാവരോടും സസ്യാഹാരപ്രിയരാകാന്‍ ആഹ്വാനം ചെയ്യുകയാണ്‌. നിത്യജീവിതത്തില്‍ സസ്യാഹാരപ്രേമിയായ ഇദ്ദേഹം പേട്ട'യുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടാനായതിനാല്‍ അഭിമാനിക്കുന്നതായി പറയുന്നു. പേട്ട'യുടെ കുടുംബത്തോടൊപ്പം എന്നെയും ചേര്‍ത്തതിന്‌ വളരെ നന്ദിയുണ്ട്‌. ഞങ്ങളൊരുമിച്ച്‌ മൃഗങ്ങളെ പരിപാലിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച്‌ ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ പരിശ്രമിക്കും' 37 കാരനായ ഈ ആരോഗ്യവാന്‍ അഭിപ്രായപ്പെട്ടു. പേട്ടയുടെ ഗ്രൂപ്പില്‍ എത്തിയതോടെ ലാറാ ദത്ത, പമീല അന്‍ഡേഴ്‌സണ്‍, ഷാഹിദ്‌ കപൂര്‍, സര്‍ പോള്‍ മക്കാര്‍ട്ട്‌നി, ആര്‍. മാധവന്‍, അനില്‍ കുംബ്ല എന്നിവരുടെ കൂട്ടത്തില്‍പ്പെട്ടിരിക്കുകയാണ്‌ സോനു സൂദ്‌ ഇപ്പോള്‍. ഇവരൊക്കെ പേട്ടയുടെ ടാഗ്‌ ധാരികളായി സസ്യാഹാരത്തെ പ്രോത്‌സാഹിപ്പിക്കുന്നതിന്‌ മുന്നിട്ടിറങ്ങിയവരാണ്‌.
www.scoopeye.com

No comments:

Post a Comment