Monday, September 26, 2011

ഒക്ടോബര്‍ 1 സസ്യാഹാര ദിനം


എല്ലാം വര്‍ഷവും ഒക്ടോബര്‍ ഒന്ന് സസ്യാഹാര ദിനമായി ആചരിക്കുന്നു 

മനുഷ്യന്‍ അവന്‍റെ അടിസ്ഥാന രീതിയില്‍ നിന്ന് മാറി മാംസ ഭക്ഷണത്തിന്‍റെ പുറകെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. എങ്കിലും വലിയൊരു വിഭാഗം ആ തെറ്റുകളില്‍ നിന്ന് മാറി പ്രകൃതിയുടെ പാതയിലേക്ക് സഞ്ചരിക്കുവാന്‍ തയാറാവുന്നുണ്ട്.

പാശ്ചാത്യ രാജ്യങ്ങളാണ് ഇതില്‍ മുമ്പില്‍. വെജിറ്റേറിയന്‍ ദിനത്തില്‍ സസ്യാഹാര ശീലം പ്രചരിപ്പിക്കുവാനയി വിവിധ പരിപാടികളാണ് ലോകത്തിന്‍റെ പല ഭാഗങ്ങളിലും സംഘടിപ്പിക്കുന്നത്.വിദ്യാര്‍ത്ഥികളേയും യുവാക്കളേയും സസ്യാഹാരത്തിന്‍റെ ഗുണ വശങ്ങളെ പറ്റി ബോധവാന്മാരാക്കുന്ന സെമിനാറുകളും നടക്കും.ഒക്ടൊബര്‍ സസ്യാഹാരമാസമായും ആചരിക്കുന്നുണ്ട്

നിയമ വിദ്യാഭ്യാസത്തിനായി ബ്രിട്ടനില്‍ എത്തിയ ഗാന്ധിജി അവിടെ സസ്യാഹര സംഘം രുപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു. പക്ഷെ ഗാന്ധിജിയുടെ പിന്തലമുറ അതിനായി ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഭാരത ജനത പൊതുവെ ഒരു സസ്യാഹാര സമൂഹമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഒരു വലിയ വിഭാഗത്തില്‍ മാംസാഹാര ശീലം കൂടുതലായി കണ്ടു വരുന്നുണ്ട്. അതേസമയം മാംസാഹാര പ്രേമികളായ പാശ്ചാത്യര്‍ സസ്യാഹാര രീതിയിലേക്ക് മാറുകയും ചെയ്യുന്നുണ്ട്.

സസ്യാഹാര രീതിയിലേക്ക് നാം മടങ്ങി പോവുകയാണെങ്കില്‍ അത് ഭൂമിക്ക് മനുഷ്യ കുലത്തിനും തന്നെ വളരെ ഉപകാരപ്രദമാവും. മാരക രോഗങ്ങളായ ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ളവയെ ഒരുപരിധി വരെ തടയാനാവും. സാധുക്കളായ മൃഗങ്ങളെ കൊല്ലുന്നതില്‍ നിന്നും മാംസത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതുക്കൊണ്ട് ഉണ്ടാകുന്ന പരിസര മാലിന്യ പ്രശ്നവും ഇല്ലാതാക്കാനാവും.

പ്രകൃതിയുടെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് ജീവിക്കുന്ന ഒരു മനുഷ്യ സമൂഹമാണ് ആവശ്യം, അല്ലതെ പ്രകൃതി തത്വങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്നവരാകരുത് നാം.
 www.malayalam.webdunia.com


സസ്യാഹാരം ജീവിതത്തിന്റെ ഭാഗമാക്കുകയെന്ന സന്ദേശവുമായി ഒക്ടോബര്‍ ഒന്ന് ലോക സസ്യാഹാരദിനമായി ആചരിക്കുന്നു. ഇതോടനുബന്ധിച്ച്  ഒക്ടോബര്‍ മാസം ലോക സസ്യാഹാര ബോധവല്‍ക്കരണ മാസമായും ആചരിക്കും.

വടക്കേ അമേരിക്കന്‍ സസ്യാഹര സൊസൈറ്റിയാണ് 1977 ഒക്ടോബര്‍ ഒന്നിന് സസ്യാ ഹാര ദിനാചരണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് 1978 മുതല്‍ രാജ്യാന്തര സസ്യാഹാര സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ദിനാചരണം നടത്തുന്നത്.
സസ്യാഹാരത്തില്‍ അധിഷ്ഠിതമായ ഭക്ഷണശൈലിയുടെ പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രയോജനങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം നടത്തുന്നത്.

സസ്യാഹരം ശീലമാക്കി ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം മൃഗങ്ങളെ കൊല്ലുന്നതു തടയുക, ഭൂമിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തുന്നത്. സസ്യാഹാര ബോധവല്‍ക്കരണ മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ മാംസാഹാരം കഴിക്കു ന്നതു മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും പച്ചക്കറി, പഴങ്ങള്‍ എന്നിവ ശീലമാക്കുന്നതിന്റെ ഗുണഫലങ്ങളെ കുറിച്ചും രാജ്യാന്തര സസ്യാഹാര സൊസൈ റ്റിയുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ബോധവല്‍ക്കരണം നടത്തും.

വെജിറ്റേറിയന്‍ ക്ളബുകള്‍, സൊസൈറ്റികള്‍ എന്നിവയുടെ നേതൃത്വത്തില്‍ സസ്യാ ഹാര ഭക്ഷണോല്‍സവങ്ങള്‍ നടത്തും. സ്കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ അരങ്ങേറും. റെസ്റ്റോറന്റുകള്‍, ലൈബ്രറികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയടങ്ങളിലെല്ലാം സസ്യാഹാരം ശീലമാക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പോസ്റ്റുകള്‍ പ്രദര്‍ശിപ്പിക്കും.

യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമെല്ലാം ഓരോ വര്‍ഷവും അനവധി ആളുകള്‍ സസ്യാഹരത്തിലേക്കു തിരിയുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
www.manoramaonline.com

1 comment:

  1. ഒരു ലിങ്ക് വഴിയാണ് ആദ്യമായി എവിടെ എത്തുന്നത്‌ . പോസ്റ്റുകളെല്ലാം വായിക്കാറുണ്ട്.നാല്‍പ്പതു വയസ്സ് ആകുമ്പോള്‍ പൂര്‍ണമായും സസ്യാഹാരി
    ആകണമെന്നും അതിനായി ശ്രമിക്കുകയും ചെയ്യുന്ന എന്നെ പോലെ ഉള്ളവര്‍ക്ക് ഈ ബ്ലോഗ്‌ നല്ലൊരു സുഹൃത്താണ്‌.

    ഇനിയും എഴുതുക .

    തിരുവനന്തപുരത്താണ് താമസമെങ്കില്‍ (അല്ലെങ്കില്‍ എപ്പോളെങ്കിലും അവിടെ വരുമ്പോള്‍)വികാസ് ഭവനടുത്തുള്ള,ലോ കോളേജ് jn നടുത്ത് പ്രവര്‍ത്തിക്കുന്ന ചിത്തിര ജ്യൂസ്‌ center സന്ദര്‍ശിക്കാവുന്നതാണ് . അവിടുത്തെ വെജിറ്റബിള്‍ ജ്യുസ് ഉള്‍പ്പെടെ ഉള്ളവ താങ്കള്‍ക്ക് നല്ലൊരു അനുഭവം ആയേക്കും ഒപ്പം നല്ലൊരു പോസ്റ്റിനും സഹായിച്ചേക്കും

    ReplyDelete