Showing posts with label അഹിംസ. Show all posts
Showing posts with label അഹിംസ. Show all posts

Monday, May 14, 2018

സസ്യങ്ങൾക്കൊന്നും ജീവനില്ലേ? അവ വളരുന്നില്ലേ?



A. സസ്യഭക്ഷണത്തിന്‍റെ അധ്യാത്മീക വശം അതിന്റെ അഹിംസയും ത്യാഗവും ആണ്. മാംസങ്ങളില്‍ ഏറ്റവും രുചികരം മനുഷ്യമാംസമാണെന്നു ആരെങ്കിലും പറഞ്ഞാല്‍ അത് പരീക്ഷിച്ച് നോക്കാന്‍ ആരെങ്കിലും തയ്യാറാകുമോ ?. മനുഷ്യനെ പോലെ തന്നെ സഹജീവികളെയും കാണണം എന്ന അധ്യത്മീക ചിന്തയാണ് വെജിറ്റേറിയനിസത്തിനു പിന്നില്‍. സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റം(വേദന സംവേദിപ്പിക്കുന്നതിനു ജീവികളില്‍ ഉള്ളത്) ഇല്ലാത്ത സസ്യങ്ങളും അവയുടെ ഫല മൂലാദികളും ഭക്ഷിക്കുന്നത് മൂലം അവയ്ക്ക് വേദന ഉണ്ടാകുന്നില്ല.

 ഒരു മനുഷ്യനെയും കൊല്ലാന് കഴിയാതിരിക്കുന്നത് നല്ലത്, ഒരു പശുവിനെയോ പക്ഷിയെപോലുമോ കൊല്ലാന് കഴിയാതിരിക്കുന്നത് വളരെ നല്ലത്. സാധ്യമായ അത്രയും ചെയ്യാന് പരിശ്രമിക്കുക. എന്തൊക്കെ സാധ്യമാണ് എന്തൊക്കെ സാധ്യമല്ല എന്നതിനെകുറിച്ച് കൂടുതലായി ചിന്തിക്കേണ്ട. നിങ്ങളുടെ പ്രയത്നങ്ങള് കൊണ്ട് നേടാന് കഴിയുന്നത് ചെയൂ. എല്ലാം അതിനെയാണ് ആശ്രയിച്ചിരിക്കുന്നത്.
നമ്മെ മറ്റൊരാൾ ചെയ്യുന്നത് നമുക്ക് എപ്രകാരം അനുഭവപ്പെടുന്നുവോ അതുപോലെത്തന്നെയാണ് നാം മറ്റൊരു പ്രാണിയെ ചെയ്യുന്നത് അതിനും അനുഭവപ്പെടുക എന്നുള്ള ബോധമാണ് ധാർമ്മികതയുടെ അടിത്തറ. സ്വന്തം സുഖത്തിനുവേണ്ടിയോ രുചിക്കു വേണ്ടിയോ ലാഭത്തിനു വേണ്ടിയോ മറ്റൊന്നിനെ ഉപദ്രവിക്കരുത്. ഇത് പറഞ്ഞുതരാൻ മതമോ തത്വശാസ്ത്രമോ ദൈവമോ എന്തിനാണ്? മനുഷ്യനെ മൃഗത്തിൽ നിന്ന് വേർതിരിക്കുന്നത് ഈ സ്വബോധമാണ്.... 
**********
നൂറുശതമാനം അഹിംസ പാലിക്കാൻ മനുഷ്യനെന്നല്ല ഒരു ജീവിക്കും സാധിക്കുകയില്ല.
നടക്കുമ്പോൾ ഉറുമ്പുകൾ ചാവാം. ശ്വസിക്കുമ്പോൾ അണുക്കൾ ഉള്ളിൽപ്പോകാം. വായതുറക്കുമ്പോൾപോലും അത് സംഭവിക്കാം.പക്ഷെ അറിഞ്ഞുകൊണ്ട്   “കൊല്ലാതിരിക്കുക  “
അത് മനുഷ്യന്റെ സാംസ്കാരികമായ പുരോഗതിയാണ്.

പ്രകൃതിയിലെ എന്തും തിന്നാൻ മനുഷ്യന് സാധിക്കും. എന്തും എടുത്തുപയോഗിക്കാനും കഴിയും. പക്ഷെ സംസ്കാരമുള്ളവർ മറ്റൊരാൾ കൈവശപ്പെടുത്തിയത് അനുവാദമില്ലാതെ ഉപയോഗിക്കുന്നില്ല.

 ഹിംസ കുറഞ്ഞ ഭക്ഷണം ഉള്ളപ്പോൾ അത് തിരഞ്ഞെടുക്കുന്നു.ജീവിതത്തെ ;ജീവനെ സ്നേഹിക്കുന്നവർ അതിനെ ബഹുമാനിക്കുന്നു.
തനിക്കുള്ളിലിരിക്കുന്ന ജീവൻ തന്നെയാണ് സകല ജീവികൾക്കും ഉള്ളിലുള്ളതെന്ന് തിരിച്ചറിയുന്നു.
അത്തരത്തിൽ മാനസികമായി വളർന്നുള്ള ഒരു ജീവിതം മഹത്തരമാണ്.
****************
ഒരു പശുവിനെ മാംസത്തിന് വേണ്ടി വളർത്തി എന്നു വിചാരിക്കുക. അതിന് തൂക്കം വരുന്നത് പുല്ല് തിന്നിട്ടാണ്.  30 കിലോ പുല്ല് തിന്നാൽ 1 കിലോ മാംസം അതിന്റെ ശരീരത്തിൽ അവശേഷിക്കും അങ്ങനെ എങ്കിൽ 1 കിലോ മാംസം തിന്നുമ്പോൾ നമ്മൾ 30 കിലോ സസ്യങ്ങൾ നശിക്കാൻ കാരണമായി.  അല്ലെങ്കിൽ 1 കിലോ മാംസം ശരീരത്തിൽ അവശേഷിക്കുവാൻ 15 കിലോ ധാന്യങ്ങൾ എങ്കിലും അത് കഴിക്കണം.  അങ്ങനെ കിട്ടുന്ന 1 കിലോ മാംസം കഴിക്കുമ്പോൾ എത്രയോ സസ്യഭ്രൂണം നമ്മൾ നശിപ്പിച്ചു.  നേരിട്ടു സസ്യങ്ങളെ ബക്ഷിക്കുമ്പോൾ ഇത്രയും വലിയ ഹിംസയ്ക്ക് നമ്മൾ പങ്കാളി ആവില്ല. ഓർക്കുക.

Thursday, October 5, 2017

മനുഷ്യൻ മാംസം ഭക്ഷിച്ചുതുടങ്ങിയതെങ്ങനെ ?


കാടിനുള്ളിൽ ജന്തുജീവികളോടൊത്ത് സ്വാഭാവികമായും ജീവിച്ചിരുന്ന മനുഷ്യൻ കാടിനെ നശിപ്പിച്ച്‌ നാടാക്കി (നാടെന്നാൽ  നട്ടുവളർത്തുന്ന ഇടം ) സംസ്‌കാരം സൃഷ്ടിച്ച് അരുതാത്തതെല്ലാം ചെയ്തുതുടങ്ങി. ഫലഭുക്കായ മനുഷ്യൻ മറ്റുജീവികളുടെ ഭക്ഷണം വിളയുന്ന സസ്യങ്ങളെ കൃഷിചെയ്ത് ഭക്ഷിക്കാൻ തുടങ്ങി. ഉത്പാദനക്ഷമത കൂടുതലുള്ള ഫലവൃക്ഷങ്ങൾ മെല്ലെ മെല്ലെ ഇല്ലാതാവാൻ തുടങ്ങി. അങ്ങനെ ഭക്ഷ്യപ്രതിന്ധി രൂപപെട്ടു. കാടിനുള്ളിൽ ഫലഭുക്കായി തന്നെ മനുഷ്യൻ ജീവിക്കാൻ തയ്യാറായിരുന്നെങ്കിൽ ഒരിക്കലും ഭക്ഷ്യപ്രതിസന്ധി ഉണ്ടാവുമായിരുന്നില്ല. 
         കരയിൽ വസിക്കുന്ന ഹിംസ്രജീവികൾ മനുഷ്യനെ ആഹാരാക്കിയിട്ടില്ല. ഈ പ്രകൃതിനിയമം മൂലമാണ് ദുർബലനായ മനുഷ്യജീവി നാശം വരാതെ പെറ്റുപെരുകാനിടവന്നത്. കരയിൽവസിക്കുന്ന ഒരു ജീവി പോലും മനുഷ്യനെ ആഹാരമാക്കാൻ ശ്രമിക്കാതിരുന്ന പ്രകൃതിയുടെ നിയമംമൂലം മനുഷ്യന്റെ നിലനിൽപ് ഭൂമിയിൽ ഉറപ്പാക്കപ്പെട്ടു. ഹിംസ്രജീവികളെന്ന് മനുഷ്യൻ വിളിക്കുന്ന ഒരു ജീവിയേയും മനുഷ്യന് സ്വാഭാവികമായി എതിരിടാൻ കഴിയില്ലെന്ന് മാത്രമല്ല, ഓടിരക്ഷപ്പെടാൻ പോലുമുള്ള കഴിവും ഇല്ലെന്നോർക്കണം . മറ്റ് ജീവികൾ മനുഷ്യനെപ്പോലെ അനാവശ്യവൃത്തികളിൽ ഏർപ്പെടാത്തതാണ് മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനമായത്. മനുഷ്യനെ ഉപദ്രവിക്കാതിരിക്കുക എന്ന മറ്റു ജീവികളുടെ ദൗർബല്യം മുതലാക്കി മനുഷ്യൻ ഹിംസയാരംഭിച്ചു. അങ്ങനെയാണ് മനുഷ്യൻ മാംസത്തെ ആഹാരമാക്കാൻ തുടങ്ങിയത് . 
        മാംസാഹാരം ശീലമാക്കാൻ തുടങ്ങിയവർക്ക് തികച്ചും നിരുപദ്രവകാരിയായ പശുവിനെ കീഴ്‌പ്പെടുത്തി കൊല്ലുക എന്നതാണ്  എളുപ്പമായി തോന്നിയത്. മനുഷ്യസാമീപ്യം ഏറ്റവുമധികം ഇഷ്ടപ്പെടുകയും മനുഷ്യന്റെ കരസ്പർശത്തെ സന്തോഷപൂർവ്വം സ്വീകരിക്കുകയും ചെയ്യുന്ന പശു വളരെ വേഗത്തിൽ മാംസാഹാരികളായ മനുഷ്യർ അധികമായിടത്തെല്ലാം അപ്രത്യക്ഷമായി. ഭാരതത്തിന് വെളിയിൽ ഇന്ന് കാണപ്പെടുന്ന cow എന്ന് വിളിക്കപ്പെടുന്ന ജീവി യഥാർത്ഥത്തിൽ പശുവേ അല്ല. പശുവിന്റെ ലക്ഷണങ്ങളായി കല്പിക്കപ്പെട്ടിരിക്കുന്ന  പലതും അവയിൽ ഇല്ലെന്നു കാണാം . ജൂതവംശജരായ ശാസ്ത്രജ്ഞരാൽ ജനിതകമാറ്റം വരുത്തി കൃത്രിമമായി സൃഷ്ടിക്കപ്പെട്ടവയാണ് അവറ്റകൾ. പശുവിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ പൗരാണിക ഭാരതസമൂഹം അവയെ നിലനിർത്താൻ സർവ്വസന്നാഹങ്ങളും ഒരുക്കിയിരുന്നു. അതുകൊണ്ട് ഇന്ന് ഭാരതഭൂമിയിൽ പശുവിനെകാണാൻ കഴിയുന്നു. പശുവിന്റെ പ്രസക്തിയും പ്രാധാന്യവും ഇവിടെ തീരുന്നില്ല .

Wednesday, May 31, 2017

ചട്ടമ്പിസ്വാമികളുടെ ജീവകാരുണ്യ നിരൂപണം

പ്രമുഖമായ യാന്ത്രിക പൂജയായ ശ്രീചക്രപൂജയുടെ വിധാനം എഴുതി തയ്യാറാക്കിയ ചട്ടമ്പി സ്വാമികള്‍ മാംസാഹാരത്തിന് എതിരായിരുന്നു എന്നു കാണിക്കുന്നതാണ് ജീവകാരുണ്യ നിരൂപണം
 മനുഷ്യാദികള്‍ക്കായിട്ടാണ് മൃഗാദികള്‍ സൃഷ്ടിക്കപ്പെട്ടത് എന്നാണെങ്കില്‍ സിംഹം,  കടുവ, പുലി മുതലായവ മനുഷ്യരെയും മറ്റും പിടിച്ചു തിന്നുന്നത് സ്വാഭാവികമായിരിക്കുന്നതു കൊണ്ട് അവയ്ക്കായിട്ടാണ് മനുഷ്യാദികളെ സൃഷ്ടിച്ചത് എന്നു വിചാരിക്കണം. അത്ര തന്നെയുമല്ല സിംഹാദികള്‍ക്ക് ഹിംസയ്ക്കായ് അവയുടെ  കരചരണാദ്യവയവങ്ങളല്ലാതെ തോക്ക്, വാള്‍, കുന്തം മുതലായ അന്യ ആയുധങ്ങളോ ഭക്ഷിക്കുന്നതിലേക്ക് അടുപ്പ്,തീയ്യ്,ഉപ്പ്,പലവ്യഞ്ജനം, പാകം ചെയ്യല്‍ മുതലായവ ഒന്നും തന്നെ വേണ്ടതാനും.അതിനാല്‍ ഇതാണ് സാധാരണ ശരിയായിട്ടുള്ളത്. മനുഷ്യന് മാംസഭക്ഷണം ആദ്യം വെറുപ്പും ചിരപരിചയത്താല്‍ പിടിച്ചതുമാണ്. സിംഹാദികള്‍ക്ക് അങ്ങിനെയല്ല.അതുകൊണ്ട് മൃഗങ്ങള്‍ക്കാഹാരമായിട്ടാണ് മനുഷ്യരെ സൃഷ്ടിച്ചത്, എന്ന് വിചാരിക്കരുതോ?
 ഇനി ലോകന്യായപ്രകാരം മാംസഭുക്കുകളെയും സസ്യഭുക്കുകളെയും എങ്ങനെയുള്ള അനുഭവത്തിനാണവകാശമുള്ളതെന്നും നോക്കാം. മാംസഭുക്കുകളായ സിംഹം,കടുവ മുതലായ ജന്തുക്കളെ ദുഷ്ടമൃഗങ്ങള്‍ എന്നുംസസ്യഭുക്കുകളായ പശു,ആട്,മാ൯ മുതലായവയെ സാധു മൃഗങ്ങളെന്നും പറഞ്ഞു വരുന്നു. എന്നാല്‍ സിംഹങ്ങള്‍ക്ക് സ്വാഭാവികമായി മാംസമേ വേണ്ടൂ. പ്രയാസപ്പെട്ടാലേ വല്ലപ്പോഴും അതിന് മാംസം കിട്ടുകയുള്ളൂ. നമുക്ക് മാംസാഹാരം കഷ്ടപ്പെട്ട് പരിചയിക്കുന്നതും എളുപ്പത്തില്‍ ലഭിക്കാത്തതുമാണ്. നമ്മെപ്പോലെയാണ്.അന്യ ജന്തുവിന് വേദനെയെന്നുള്ള വിവേകവും മനുഷ്യനാണുള്ളത്. അതുകൊണ്ട്  മൃഗങ്ങള്‍ അല്പവും കുറ്റവാളികളല്ല. ഈ മനുഷ്യനാണ് എല്ലാ കുറ്റങ്ങള്‍ക്കുമുള്ള ദുഷ്ടദ്രോഹി. ന്യായസ്ഥനായ മൃഗത്തിന്, 'ദുഷ്ട' എന്ന വിശേഷണം കൊടുത്ത സ്ഥിതിക്ക് മനുഷ്യന് 'ദുഷ്ട ദുഷ്ട' എന്ന വിശേഷണം കൊടുക്കണം. മൃഗം മറ്റൊന്നിനെ ഉപദേശിച്ച് മാംസം തീറ്റാറില്ല. മനുഷ്യനോ കൊല്ലാതിരിക്കുന്ന്വനോട് ദു൪ന്യായങ്ങള്‍പറഞ്ഞ് കൊല്ലിക്കുക കൂടി ചെയ്യുന്നുണ്ട്.അതിനാല്‍ ഇവന് അസംഖ്യം ദുഷ്ടപ്പട്ടം കൊടുക്കണം. അന്യ൯ ഇവനോട് എങ്ങിനെ പെരുമാറാണ് ഇവന്‍റെ ന്യായം സമ്മതിക്കുന്നതെന്ന് നോക്കാം. സാധുമൃഗത്തെ വധിക്കാമെന്ന ഇവന്‍റെ  ന്യായം ദുഷ്ടമൃഗത്തെ ക്രൂരമായി വധിക്കാനും ആ മുറയ്ക്ക്, അനേകകാരണങ്ങളാല്‍  ദുഷ്ട മൃഗത്തേക്കാള്‍ വളരെ ദുഷ്ടനായ ഇവനെ കുറേശ്ശെ വേദനപ്പെടുത്തി അതി ക്രൂരമായി കൊന്നാലും മതിയാകുകയില്ലെന്നുമാണല്ലോ വന്നു ചേരുന്നത്.പറഞ്ഞ് കൊല്ലിക്കുക കൂടി ചെയ്യുന്നുണ്ട്.അതിനാല്‍ ഇവന് അസംഖ്യം ദുഷ്ടപ്പട്ടം കൊടുക്കണം. അന്യ൯ ഇവനോട് എങ്ങിനെ പെരുമാറാനാണ് ഇവന്‍റെ ന്യായം സമ്മതിക്കുന്നതെന്ന് നോക്കാം. സാധുമൃഗത്തെ വധിക്കാമെന്ന ഇവന്‍റെ  ന്യായം ദുഷ്ടമൃഗത്തെ ക്രൂരമായി വധിക്കാനും ആ മുറയ്ക്ക്, അനേകകാരണങ്ങളാല്‍  ദുഷ്ട മൃഗത്തെക്കാള്‍ വളരെ ദുഷ്ടനായ ഇവനെ കുറേശ്ശെ വേദനപ്പെടുത്തി അതി ക്രൂരമായി കൊന്നാലും മതിയാകുകയില്ലെന്നുമാണല്ലോ വന്നു ചേരുന്നത്.ഇങ്ങനെയുള്ള. മനുഷ്യന് ആരെന്തുപദ്രവം ചെയ്താലും ദോഷമില്ലെന്ന് അവന്‍റെ ഹിംസാന്യായം കൊണ്ട് തന്നെ സിദ്ധിക്കുന്നു. 
 നമ്മുടെ ഹിന്ദുമതം മാംസഭക്ഷണത്തെക്കുറിച്ച് എന്തുപറഞ്ഞിരിക്കുന്നുവെന്ന് വളരെ അന്വഷിക്കേണ്ട ആവശ്യമില്ലെന്നാണ് കാണുന്നത്. എല്ലാ പരമാചാര്യ൯മാരും ഒന്നു പോലെ മാംസ ഭക്ഷണത്തെ നിരോധിച്ചിരിക്കയാണ്.

Saturday, April 13, 2013

മാംസാഹാരത്തെക്കുറിച്ച് - കാൾ ഹെയിൻസ് ടെസ്നെർ

മൃഗത്തെ തിന്നുന്നവൻ മൃഗത്തിലും താണവനാണ് 

"മെനു - നാം എഴുതുന്ന ഏറ്റവും രക്തപങ്കിലമായ പേജ് "

"മനുഷ്യൻ ജന്തുക്കളോടുള്ള ക്രൂരത ശീലമാക്കിയവരാണ് "

"വറുത്ത ഇളം കന്നു മാംസത്തെക്കുറിച്ചുള്ള ധാർമ്മിക ഉത്കണ്ഠകളെന്തൊക്കെയാണ്? പണ്ഡിതന്റെ ദൃഷ്ടിയിൽ നിന്നുമല്ല. സന്മാർഗ ദൈവശാസ്ത്രത്തിന്റെ ദ്രിഷ്ടിയിൽ നിന്നുമല്ല. സാധ്യമായ മറ്റു ആയിരക്കണക്കിന് ദിശകളിൽ നിന്നുമല്ല. കന്നുകുട്ടിയുടെ ദിശകളിൽ നിന്നു."

"അറവുശാലകളും യുദ്ധക്കളങ്ങളും സഹിക്കുന്ന ഒരു സമൂഹം അറക്കപ്പെടുവാൻ പാകമാണ്"

"മൃഗത്തെ തിന്നുന്നവൻ മൃഗത്തിലും താണവനാണ്. മാംസം ഭക്ഷണത്തെ മോശമാക്കുന്നില്ല. പക്ഷെ കഴിക്കുന്നവനെ..... "

"ജന്തുസ്നേഹികൾ! അരുമയോടെ ആട്ടിൻകുഞ്ഞിനെ വളർത്തുന്നു. പിന്നീട് അതിനെ വറുക്കുന്നു; ചൂണ്ടക്കാരനെ ശപിക്കുന്നു. എന്നിട്ട് മീനിനെ പൊരിക്കുന്നു. നിങ്ങൾക്ക് വേട്ടക്കാരെ ഇഷ്ടമല്ല. എന്നാൽ തീറ്റിക്കു മോശമല്ല"

"അനേകകോടി ജന്തുക്കളെ കൊന്നൊടുക്കുന്ന മനുഷ്യവർഗം മൃഗങ്ങളോട് ചെയുന്നവ അതേപോലെ തിരികെ ലഭിക്കാൻ യോഗ്യരല്ലയോ?"

"മനുഷ്യൻ ! അപരിഷ്കൃതവും താഴ്ന്നതുമായ ഒരു മൃഗം."

- കാൾ ഹെയിൻസ് ടെസ്നെർ
തത്വചിന്തകൻ, ചരിത്രകാരൻ, അവാർഡ് ജേതാവ്, എഴുത്തുകാരൻ    
(നാച്ചുറൽ ഹൈജീൻ)                  

Friday, February 15, 2013

പ്രണാമം - കവിത

കോഴികള്‍ - മനുഷ്യന്നു തിന്നുവാന്‍ മാത്രം വിധിക്കപ്പെട്ട സാധു ജന്മങ്ങള്‍. കഴുത്തില്‍ കത്തി വെക്കുമ്പോള്‍ അവയുടെ ദയനീയ രോദനം അടുത്തുള്ള വീടുകളില്‍ നിന്ന് ഇടക്കെല്ലാം കേള്‍ക്കുമ്പോള്‍ മനസ്സില്‍ ദുഃഖം തോന്നാറുണ്ട്. എന്നാല്‍ കോഴികള്‍ക്കായി, അവരെ സംരക്ഷിക്കുവാന്‍ ഒരു പുണ്യ സ്ഥലം തൃശ്ശൂര്‍ ജില്ലയിലെ 'പഴയന്നൂര്‍' ഭഗവതിയുടെ പവിത്രമായ ക്ഷേത്രസന്നിധാനം. അവിടെ വഴിപാടായി കൊണ്ടുവരുന്ന കോഴികള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍ അമ്മേ, അവിടുത്തെ ദയാവായ്പ്പിന്നു മുന്നില്‍ അടിയന്‍ സാഷ്ടാംഗം പ്രണമിക്കുന്നു. ആ കോഴി ജന്മങ്ങള്‍ക്കായി ഈ കവിത സമര്‍പ്പിക്കുന്നു.

ജീവിതം ജീവിച്ചു തീര്‍ക്കാന്‍ കഴിയാതെ-

പാതിവഴിക്കു പൊലിഞ്ഞീടുമ്പോള്‍

ഓര്‍ത്തിടാറുണ്ടെന്നുമെന്തിനീ ഭൂമിയില്‍

കോഴിയായ് ഞങ്ങള്‍ ജനിച്ചതെന്ന്

ഏതുതീന്‍മേശമേലെത്തുമിന്നെന്നുഞാന്‍

ഭീതിപൂണ്ടെന്നുമുണര്‍ന്നിടുമ്പോള്‍

കൂവുവാന്‍പോലും ഭയമാണെനിക്കെന്റെ

കൂട്ടില്‍പ്പുലരിത്തുടുപ്പ് കാണ്‍കെ

പേടിയാണെപ്പോഴും, വീട്ടില്‍ വിരുന്നുകാ-

രെത്തിയാല്‍പ്പോകും വരേക്കുള്ളില്‍

പ്രാണനുംകെട്ടിപ്പിടിച്ചെന്റെ മൃത്യുവില്‍-

മാത്ര ഞാനെണ്ണി പ്പകച്ചിരിക്കും

താവക സന്നിധാനത്തില്‍ കുടിയിരു-

ന്നീടുവാനന്നുഞാന്‍ വന്ന നാളില്‍

കണ്ടുഞാനൊന്നല്ല, നൂറല്ലൊരായിരം

പൊന്നുസഖാക്കളെ നിന്നരികില്‍

സ്വാതന്ത്ര്യമെന്തന്നറിഞ്ഞതമ്മേ നിന്റെ-

കോവിലില്‍ വന്നതില്‍ ശേഷമല്ലൊ

ഞങ്ങളാണമ്മക്ക് വാഹനമെന്നതു

മമ്മക്കു കൂട്ടുകാര്‍ ഞങ്ങളെന്നും

ഞങ്ങള്‍ക്കഭയമേകാന്‍ തുറന്നിട്ടതാ-

ണീമണി മന്ദിര വാതിലെന്നും

അറിഞ്ഞപ്പോളാണമ്മേ തിരുമുമ്പി

ലൊന്നു കൈകൂപ്പാന്‍ കൊതിച്ചുപോയി

അറിയുകില്ലേ ദേവി ഞങ്ങള്‍ക്കതിനുള്ള-

കഴിവില്ലയെന്നുള്ള ദുഃഖസത്യം

എങ്കിലും, ഞങ്ങള്‍ മുടങ്ങാതെ നിത്യവും-

നിന്‍ തിരുനാമ സങ്കീര്‍ത്തനങ്ങള്‍

ഏഴുവെളുപ്പിന്നെഴുന്നേറ്റു ഭക്തിയോ-

ടാലപിക്കാറുണ്ട് നിന്റെ മുന്‍പില്‍

അതുനിന്റെ കാല്‍ക്കലുള്ളര്‍ച്ചനപ്പൂക്കളായ്   

പ്പദകമലങ്ങള്‍ മുകര്‍ന്നിടട്ടെ

അതിലൂടെ ഞങ്ങള്‍ തന്‍ കേവല ജന്മങ്ങള്‍

പരമപവിത്രമായ് ത്തീര്‍ന്നിടട്ടെ

ഇവിടെ വാഴുന്നതുമിവിടെ ഭജിക്കുന്നതും

ഇവിടെ മരിപ്പതുമെത്ര ഭാഗ്യം

ഒടുവിലീമണ്ണിലലഞ്ഞീച്ചെടികള്‍ക്കു

വളമായിടുന്നതും ജന്മ പുണ്യം

തൊഴുതു നില്‍ക്കും ഞങ്ങളൊരുദിനം മിഴിയട-

ച്ചതിലേ മുകുളമായീ നടയില്‍

വിടരുന്ന പൂവാല്‍ ക്കൊരുത്തമാല്ല്യങ്ങളായ്-

തിരുമാറിലന്നു കിടന്നുറങ്ങും

ഇവിടമാണെങ്ങള്‍ക്കു ശാന്തിയും ശക്തിയും

അവിടുന്നു ഞങ്ങള്‍ക്കു രക്ഷയും

തവപാദ പത്മത്തിലടിയന്റെ മൂകമാ-

മൊരുന്നൂറു, നൂറു പ്രണാമമമ്മേ.
 
- കോടീരീ നീലകണ്ഠന്‍ നമ്പൂതിരി - 9495157972

               

Tuesday, January 29, 2013

മാംസാഹാരത്തെക്കുറിച്ച് - പോള്‍ മക്കാര്‌ട്ട്നി


"മുഖമുള്ള ഒന്നിനേയും ഒരുവന്‍ തിന്നരുത്. ഞാന്‍ സമാധാനപരമായ പ്രതിഷേധത്തില്‍ വിശ്വസിക്കുന്നു. അക്രമരഹിതമായ ഒരു പ്രതിഷേധമാണ് ജന്തുക്കളെ തിന്നാതിരിക്കുന്നത്."

"ഞായറാഴ്ച ഭക്ഷണത്തിന് അടുക്കളജനാലയിലൂടെ പുറത്തേക്ക് നോക്കിയ ഞങ്ങള്‍ ആഹ്ലാദത്തോടെ തിമിര്‍ക്കുന്ന ഞങ്ങളുടെ ആട്ടിന്‍ കുഞ്ഞുങ്ങളെയാണ് കണ്ടത്. ഞങ്ങളുടെ പ്ലെയിറ്റിലേയ്ക്ക് നോക്കിയപ്പോള്‍ അല്പം മുമ്പുവരെ ഉല്ലസിച്ചുനടന്ന ഒരു കാലാണ് ഞങ്ങള്‍ ഭക്ഷിക്കുന്നതെന്നു കണ്ടു. ഞങ്ങള്‍ പരസ്പരം നോക്കി പറഞ്ഞു. ഒരു നിമിഷം നില്‍ക്കൂ. ആട്ടിന്‍കുട്ടികളെ ഇഷ്ടമാണ്. അവ വളരെ സൗമ്യജീവികളാണ്. പിന്നെ എന്താണ് നാം ഇവയെ തിന്നുന്നത്. പിന്നീട് ഒരിക്കല്‍ ബാര്‍ബഡോസിലെ ഒരവധികാലത്ത് ഒരു ലോറി നിറയെ കോഴികളേയും കൊണ്ട് അറവുശാലയിലേക്കുപോയ ട്രക്കിന്റെ പിന്നാലെ ഞങ്ങള്‍ വണ്ടി ഓടിക്കേണ്ടിവന്നു. അതിനുശേഷം കൊന്നതിനുശേഷം തിന്നേണ്ട ഒന്നിനേയും ഞങ്ങള്‍ ഭക്ഷിച്ചിട്ടില്ല."


"അറവുശാലകള്‍ക്ക് ചില്ല് ഭിത്തികള്‍ ഉണ്ടായിരുന്നുവെങ്കില്‍ എല്ലാവരും സസ്യാഹാരികള്‍ ആയേനെ"

Saturday, December 22, 2012

മാംസാഹാരത്തെക്കുറിച്ച് ആല്‍ബര്‍ട്ട് ഷ്വെറ്റ്സര്‍

"ആദ്യമായി വെളിപ്പെടുത്തുമ്പോള്‍ പരിഹസിക്കപ്പെടുകയെന്നത് ഏത് സത്യത്തിന്റെയും വിധിയാണ്. കറുത്തവര്‍ഗക്കാര്‍ മനുഷ്യരാണെന്ന് കരുതുന്നത് ഒരു കാലത്ത് വിഡ്ഢിത്തമായി കണക്കാക്കിയിരുന്നു. എന്നാല്‍ ഒരിക്കല്‍ ഒരു വിഡ്ഢിത്തമെന്നു കരുതിയത്‌ പിന്നീട് അന്ഗീകരിക്കപ്പെട്ട യാഥാര്‍ത്യമായി കഴിഞ്ഞിരിക്കുന്നു. എല്ലാ ജീവികളോടും ബഹുമാനം പ്രകടിപ്പിക്കണമെന്നത് ഇന്ന് അതിശയോക്തിയായി തോന്നാം. അനേകകാലം മനുഷ്യന്‍ ജീവലോകത്തോട്‌ ചെയ്ത ക്രൂരത യഥാര്‍ത്ഥ സന്മാര്ഗത്തിന് നിരക്കുന്നതല്ലായെന്നു മനുഷ്യര്‍ തിരിച്ചറിയുന്ന ഒരു കാലം വരുന്നു. യഥാര്‍ത്ഥ സന്മാര്‍ഗ്ഗം ജീവനുള്ള എല്ലാത്തിനോടുമുള്ള ഉത്തരവാദിത്വമാണ്."

"എത്ര ആഴത്തില്‍ വേരൂന്നിയ പാരമ്പര്യമാണെങ്കിലും, വിശുദ്ധിയുടെ പരിവേഷം നല്‍കിയിട്ടുള്ളതാണെങ്കിലും, ചിന്തിക്കുന്ന മനുഷ്യന്‍ ക്രൂരമായ എല്ലാ ആചാരങ്ങളെയും എതിര്‍കേണ്ടതാണ്. നമുക്ക് സാധ്യമായ അവസരങ്ങളിലെല്ലാം ഒരു ചെറുജീവിക്കുപോലും ദുരിതം സൃഷ്ടിക്കുന്നത് നാം ഒഴിവാക്കണം. ഒന്നിനും ന്യായീകരിക്കാനാവാത്ത കുറ്റബോധം ചുമലില്‍ ഏല്‍ക്കുകയും മനുഷ്യത്വം ത്യജിക്കുകയുമാണ്‌ ജീവികളെ ദ്രോഹിക്കുന്നതിലൂടെ നാം ചെയുന്നത്."

"ജീവിതത്തോടുള്ള ആദരവ് കൊലപാതകത്തോടുള്ള വെറുപ്പാണ്. മനുഷ്യനെ സേവിക്കുവാനായി ഒരു ജീവി നിര്‍ബന്ധിതമാവുമ്പോള്‍ അത് അനുഭവിക്കുന്ന ദുരിതം നമ്മെയെല്ലാം ബാധിക്കുന്നു."

"മാംസഭക്ഷണത്തെ പൂര്‍ണമായും ഒഴിവാക്കിയും അതിനെതിരായി സംസാരിച്ചും ഞങ്ങള്‍ മൃഗങ്ങള്‍ക്ക് പരിഗണന ലഭിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു എന്നാണു ഞാന്‍ ചിന്തിക്കുന്നത്. ഇതാണ് ഞാന്‍ സ്വയം ചെയുന്നത്. ഇത്തരത്തില്‍ പലരും ശ്രദ്ധിക്കാതെ കിടന്ന ഈ വിഷയത്തെക്കുറിച്ച് ബോധവാന്മാരും ആകുന്നു."

"മാംസം ഭക്ഷിക്കുന്ന ശീലം സദ്‌വികാരങ്ങളുമായി യോജിച്ചു പോകില്ലായെന്ന് ഞാന്‍ സമ്മതിക്കുന്നു." - ആല്‍ബര്‍ട്ട് ഷ്വെറ്റ്സര്‍   
 - നാച്ചുറല്‍ ഹൈജീന്‍  
            

Wednesday, December 12, 2012

ഇത് അന്യായമാണ്, പ്രകൃതിവിരുദ്ധമാണ്, ദൈവവിരുദ്ധമാണ്.


ഭൂമിയില്‍ ഏതാണ്ട് 87 ലക്ഷത്തോളം ജീവി വര്‍ഗങ്ങളുണ്ട്. അവര്‍ക്കൊക്കെയും പ്രകൃതി നിശ്ചയിച്ച ഭക്ഷണങ്ങളും അവക്കനുസൃതമായി ഭക്ഷണം ദഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും കൃത്യമായ പ്രാപഞ്ചിക നിയമങ്ങളുമുണ്ട്. അവ തിരുത്താനോ തിരുത്തപ്പെടാനോ സാധ്യമല്ല. പ്രപഞ്ചത്തിലെ കോടാനുകോടി ഗ്രഹങ്ങളില്‍ ജീവന്‍ നിലനില്‍ക്കുന്നതെന്ന് കരുതപ്പെടുന്ന ഒരേയൊരു ഗ്രഹമായ ഭൂമിയിലെ വൈറസുകള്‍ മുതല്‍ നീലത്തിമിംഗലം വരെയുള്ള കോടിക്കണക്കിനു ജീവികളില്‍ ഒന്നു മാത്രമാണ് മനുഷ്യന്‍. ഈ ജീവികള്‍ക്കെല്ലാം പ്രകൃതി അവയുടെ ആഹാരം നിശ്ചയിച്ചിട്ടുണ്ട്. ഈ ആഹാരം ഉള്ളിടത് മാത്രമേ ഈ ജീവിവര്‍ഗങ്ങളെ കാണാനും സാധിക്കൂ. ഇതില്‍ നട്ടെല്ലുള്ള ജീവിവര്ഗങ്ങളെ മാത്രമെടുത്താലും അവയുടെ വൈവിധ്യം മനസിലാക്കാം. പ്രധാനമായും രണ്ടു തരം ജീവിവര്ഗങ്ങളെ കാണാവുന്നതാണ്.
1- സസ്യഭുക്കുകള്‍ (Herbivorous)
2- മാംസഭുക്കുകള്‍ (Carnivorous)

ഇവയില്‍ മാംസഭുക്കില്‍ത്തന്നെ രണ്ടുതരം ജീവികളെ പ്രകൃതി നിശ്ചയിച്ചിട്ടുണ്ട്. നിയന്ത്രകര്‍ (Controllers). നിയന്ത്രകരുടെ ജോലി അനിയന്ത്രിതമായ സസ്യഭുക്കുകളുടെ വളര്‍ച്ചയെ തടഞ്ഞുനിര്‍ത്തുക, നിയന്ത്രിക്കുക എന്നതാണ്. തോട്ടികള്‍ (scavengers), ഇവരുടെ ജോലി ഈ ഭൂമിയുടെ ഉപരിതലത്തെ വൃത്തിയാക്കുക എന്നതാണ്. നിയന്ത്രകര്‍ ജീവനുള്ള മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുമ്പോള്‍ തോട്ടികള്‍ ചത്തതിനെ മാത്രമേ ഭക്ഷിക്കു. കാരണം രണ്ടു പേര്‍ക്കും പ്രകൃതി നല്‍കിയ ജോലി വ്യത്യസ്തമാണ്. ഒന്ന് നിയന്ത്രിക്കലും മറ്റൊന്ന് വൃത്തിയാക്കലും. ഈ നിയമങ്ങളില്‍ നിന്നും മനുഷ്യനല്ലാതെ മറ്റൊരു ജീവിയും വഴി തെറ്റിയതായി അറിയില്ല. ഇതില്‍ മനുഷ്യന്‍ ഏതു വിഭാഗത്തില്‍ പെടുന്നു എന്ന് പരിശോധിക്കുന്നത് നല്ലതാണ്. മനുഷ്യന് മാംസം കഴിക്കാം എന്ന സിദ്ധാന്തക്കാര്‍ ദയവു ചെയ്തു അത് ചൂണ്ടിക്കാണിക്കണം എന്നപേക്ഷിക്കുന്നു. മനുഷ്യനെ പ്രകൃതി സൃഷ്ടിച്ചത് നിയന്ത്രിക്കാന്‍ ആയിട്ടാണോ അതോ തോട്ടിപ്പണിക്കാണോ? തോട്ടിപ്പണിക്കാണെങ്കില്‍ ഇപ്പോള്‍ നടത്തുന്ന മാംസം കഴിക്കലും വിപ്ലവപ്രഹസനങ്ങളും ശരിയാണ്. മറിച്ചു നിയന്ത്രകന്‍ ആണെങ്കില്‍ അവന് ജീവനുള്ള ജീവിയെ ജീവനോടെ ആഹരിക്കാം. യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ അവന്‍ സ്വന്തമായി ഉണ്ടാക്കിയ കത്തി, ചട്ടി, വിറക്, തീ, മസാലകള്‍, ഗന്ധവും രുചിയും മണവും കളയുന്ന മറ്റു വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍ ഇവയുടെയൊന്നും സഹായമില്ലാതെ നേരിട്ട് ഭക്ഷിക്കുന്നവനായിരിക്കണം. നേരെ മറിച്ചു തോട്ടിയാണെങ്കില്‍ ചത്തുകഴിഞ്ഞ, ചീയാന്‍ തുടങ്ങുന്ന ഏതു മാംസവും നേരിട്ട്‌ കഴിക്കാം. (ഒരു കഴുകന്‍ ചത്ത ജീവിയുടെ മാംസം കൊത്തിവലിച്ചു തിന്നുന്നത് പോലെ) അല്ലാതെ ഈ മാംസത്തിന്റെയും, മത്സ്യത്തിന്റെയും യഥാര്‍ത്ഥരുചിയില്‍ നിന്നും എത്രയോ അകന്നു സംസ്കരിച്ചു (അതുതന്നെയും ഉപ്പും, മുളകും, മസാലകളും പോലുള്ള സസ്യവിഭവങ്ങളില്‍ പൊതിഞ്ഞു ഒളിപ്പിച്ചു വെച്ച് ) മറ്റൊരു വാസനയും രുചിയും ആയി തിന്നുന്നതിന് പ്രകൃതിയില്‍ ഇടമില്ല. മനുഷ്യന്റെ ശാസ്ത്രസാങ്കേതികവളര്‍ച്ചയുടെ ഒരു പതിപ്പായി മാത്രമേ അതിനെ കാണാനാകൂ. അതിനവനു അവകാശമുണ്ടോ എന്നത് പ്രസക്തമായ ചോദ്യം ആണ്. നമുക്കറിയാം, ഓരോ ജന്തുവിഭാഗത്തിനും അതിന്റേതായ ധര്‍മം (Function) അഥവാ പ്രസക്തി പ്രകൃതിയിലുണ്ട്. അതനുസരിച്ചുള്ള ആഹാരം (Input) ഉണ്ട്. Input അനുസരിച്ച് Output ഉം ഉണ്ട്. അത്ഭുതപ്പെടുതുന്നവയാണ് ഈ നിയമങ്ങള്‍.

മറ്റൊന്നിനും ഉപയോഗിക്കാന്‍പോലും പറ്റാത്ത യൂക്കാലിപ്റ്റ്സിന്റെ ഇലകള്‍ മാത്രം തിന്നു ജീവിക്കുന്ന ആസ്ത്രേലിയയിലെ കോളാദികളും (Koala) മുളകൂമ്പ് മാത്രം തിന്നു ജീവിക്കുന്ന ചൈനയിലെ പാണ്ടെയും, എന്തിനു മണ്ണ് മാത്രം തിന്നു അവയില്‍ വേണ്ടത്ര രാസവസ്തുക്കള്‍ കലക്കി മണ്ണിളക്കി സസ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന മണ്ണിരയും അടക്കം ഏതു തരം ജീവികളെ എടുത്താലും ഈ വസ്തുത വളരെ പ്രകടമാണ്. ഇതില്‍ തീ കണ്ടുപിടിച്ചു, നുണ പറയാനുള്ള ഭാഷ കണ്ടുപിടിച്ചു അല്ലെങ്കില്‍ പുതിയ കുറേ രാസവസ്തുക്കളുണ്ടാക്കുന്ന മെഷിനറികള്‍ കണ്ടുപിടിച്ചു, എന്നത് കൊണ്ടുമാത്രം മനുഷ്യന്‍ എന്ന ജീവിക്ക് ഇവിടെയുള്ള ഏതു ജീവനെയും തിന്നാം എന്ന അക്രമം പ്രകൃതിവിരുദ്ധമാണ്, ദൈവവിരുദ്ധമാണ്. മറ്റു ജീവികളോടും അവന്റെ ശരീരത്തോട്‌ തന്നെയും ചെയുന്ന അന്യായമാണ്.
- ബഷീര്‍ .കെ ,
  ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യൂക്കേഷന്‍ (റിട്ടയേര്‍ഡ്‌)
  Mob - 8547231269
  (നാച്ചുറല്‍ ഹൈജീന്‍) 

        
              

Tuesday, December 4, 2012

ബീഫ് ഫെസ്ടിവലും ദളിത്‌ സമരവും


ദളിതര്‍ ഇനിയും ചത്തതും ചീഞ്ഞതും തന്നെ തിന്നണമെന്ന് ആര്‍ക്കാണ് ഇത്ര വാശി ?

മാട്ടിരച്ചിയാണ് ഇന്ത്യയിലെ ദളിതരുടെ ഔദ്യോഗിക ഭക്ഷണമെന്നും അത് കഴിച്ചുകൊണ്ടാണ്‌ ഇന്ത്യയില്‍ ജാതി സമരം നടത്തേണ്ടതെന്നും പ്രഖ്യാപിച്ചുകൊണ്ട് ,ഹൈദരാബാദിലെ ഒസ്മാനിയ യൂനിവേഴസിടിയിലെ ഒരു കൂട്ടം വിദ്യാര്‍ത്തികള്‍ മാട്ടിരച്ച്ചിമേള നടത്തുകയുണ്ടായി ( സോഫിസ്ടികെറ്റ് ചെയ്തു 'ബീഫ് ഫെസ്ടിവല്‍' എന്നാണ് പ്രചാരകര്‍ ഇതിനെ വിളിക്കുന്നതു )ഇനിയും ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ഇത്തരം ഫെസ്ടിവലുകള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറയുന്നു.എന്നാല്‍ ഇത്തരം വിപ്ലവ പ്രഹസനങ്ങള്‍ ദളിത്‌ വിരുദ്ധം മാത്രമല്ല,മനുഷ്യ വിരുദ്ധവും പ്രകൃതി വിരുദ്ധവും കൂടിയാണ്.

ആഹാരത്തെ ആയുര്‍വേദം മൂന്നായി തരം തിരിച്ചിരിക്കുന്നു.സാത്വികം ,രജോമയം,തമോമയം.ആഹാര പദാര്ത്തങ്ങള്‍ അത് കഴിക്കുന്ന മനുഷ്യരുടെ ശരീരത്തെയും മനസ്സിനെയും ഏതു രീതിയില്‍ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ വേര്‍തിരിവ്.സാത്വിക ആഹാരം മനസ്സിന് ശാന്തിയും ശരീരത്തിന് ആരോഗ്യവും പ്രദാനം ചെയ്യുമ്പോള്‍ രജോ-തമോ ഗുണ പ്രധാനങ്ങളായ ആഹാര സാധനങ്ങള്‍ ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും രോഗ കാരണങ്ങളായി മാറുകയും ചെയ്യുന്നു.കഴിക്കുന്നയാളിന്റെ മനസ്സിനെയും സ്വഭാവത്തിനെയും വരെ ഇവ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് ആയുര്‍വേദം പറയുന്നത്.

ആഹാരത്തിന്റെ ഈ ശാസ്ത്രം അറിയാമായിരുന്നതുകൊണ്ട് തന്നെയാണ് സവര്‍ണര്‍ സാത്വിക ആഹാരങ്ങളായ പഴങ്ങളും ,പച്ചച്ചക്കരികളും,ധാന്യങ്ങളും എല്ലാം തങ്ങളുടെ കുത്തകയാക്കി വച്ചത്.ഈ നല്ല ഭക്ഷണം ദളിതര്‍ക്ക് അപ്രാപ്യമായിരുന്നു.ദളിതന്‍ അവന്റെ ചെറ്റക്കുടിലിനു മുന്‍പില്‍ , കഷ്ടപ്പെട്ട് നട്ട് നനച്ചു വളര്ത്തിയുണ്ടാക്കിയ വാഴക്കുല മൂക്കുമ്പോള്‍ അത് പോലും സവര്‍ണന്‍ വെട്ടിക്കൊണ്ടു പോകുകയാണ് .(വാഴക്കുല -ചങ്ങമ്പുഴയുടെ കവിത ) തങ്ങളുടെ വീട്ടിലെ ചത്തുപോയ ആട് മാടുകളുടെ ശവ ശരീരങ്ങളും പഴകിയ ഭക്ഷണവും സവര്‍ണര്‍ ദളിതന് വേണ്ടി മാറ്റിവച്ചു .മത്സ്യ മാംസാതികളും പഴകിയ ഭക്ഷണവും തമോ ഗുണ പ്രധാനങ്ങളായ ആഹാര സാധനങ്ങള്‍ ആണെന്നും ഇവ ശരീരത്തിന് നല്ലതല്ല എന്നും തിരിച്ച്ചരിഞ്ഞതുകൊണ്ടാണ് സവര്‍ണര്‍ ഇത് കഴിക്കാതിരുന്നതും ദളിതരെ ഇത് മാത്രം കഴിപ്പിച്ചതും .അന്നത്തെ ദളിതര്‍ക്ക് ഗതികേടുകൊണ്ട് ചത്ത പശുവിനെ തിന്നേണ്ടിവന്നു എന്ന് കരുതി ഇന്നും അവര്‍ ചത്തതിനെയും ചീഞ്ഞതിനെയും തന്നെ തിന്നണമെന്ന് എന്തിനാണ് ചിലര്‍ വാശി പിടിക്കുന്നത്‌ ? 'നല്ല ഭക്ഷണം സവര്‍ണര്‍ തന്നെ തിന്നോട്ടെ,ദളിതര്‍ ചത്തതോ കൊല്ലപ്പെട്ടതോ ആയ കാളയെയോ പശുവിനെയോ തന്നെ തിന്നാല്‍ മതി ' എന്ന് ബീഫ് ഫെസ്ടിവലുകാര്‍ പറയാതെ പറയുകയല്ലേ ചെയ്യുന്നത്?മാത്രമല്ല ,പഴങ്ങളും പച്ച്ചക്കരികളും കഴിക്കുന്ന സസ്യാഹാര ശീലം സവര്‍ണന്റെതാനെന്നു പറയുന്ന ഈ പ്രഹസന വിപ്ലവകാരികള്‍ ദളിതന്റെ ഭക്ഷണം ബീഫ് ആണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.ഇതില്‍ കൂടുതല്‍ എങ്ങനെയാണ് ദളിതരെ അപമാനിക്കുക.?മേല്‍ ജാതിക്കാര്‍ ചെയ്ത അതെ ക്രൂരത തന്നെയാണ് ബീഫ് ഫെസ്ടിവലുകാരും ദളിതരോട് ചെയ്യുന്നത് എന്നര്‍ത്ഥം .

ആയുര്‍വേദത്തിനെ ഇനി അംഗീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ (അതും സവര്‍ണ ഫാസിസത്തിന്റെ ഭാഗമാണെന്നു ചിലപ്പോള്‍ നവ വിപ്ലവകാരികള്‍ പറഞ്ഞേക്കാം) അതിനെ മാറ്റി നിര്‍ത്തൂ.മറ്റു മുഖ്യ ധാരാ ചികിത്സാ സമ്പ്രദായങ്ങളെ എടുക്കാം .അലോപ്പതിയോ ഹോമിയോപ്പതിയോ പ്രകൃതി ചികിത്സയോ ഒന്നും തന്നെ ബീഫ് തീറ്റയെ പ്രോത്സാഹിപ്പിക്കുന്നില്ല . ആരോഗ്യ മാസികകളിലും ടി വി ഷോ കളിലും എല്ലാം തന്നെ അലോപ്പതി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് ആരോഗ്യം സംരക്ഷിക്കാനും മാരക രോഗങ്ങള്‍ വരാതിരിക്കാനും പഴങ്ങളും പച്ചക്കറികളും കഴിക്കൂ എന്നാണ്. ആരും ബീഫ് തിന്നാന്‍ പറയുന്നില്ല. മാത്രമല്ല, കൊളസ്ട്രോള്‍ വര്‍ധന,ഹൃദയ സംബന്ധിയായ രോഗങ്ങള്‍ എന്നിവക്കെല്ലാം കാരണം ബീഫ് ഉള്‍പ്പെടെയുള്ള മാംസ ഭക്ഷണമാണ് എന്നും അവര്‍ പറയുന്നു. അങ്ങനെ ചിന്തിക്കുമ്പോള്‍ ഇന്ത്യയിലെ ദളിതരുടെയെല്ലാം ആരോഗ്യത്തെയും ആയുസ്സിനെയും എത്രയും പെട്ടെന്ന് ഒടുക്കിക്കളയുക എന്ന ഗൂഡ ഉദ്ധേശമാണോ ബീഫ് ഫെസ്ടിവലുകള്‍ക്ക് പിന്നിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അടിസ്ഥാനപരമായി മനുഷ്യരുടെയെല്ലാം ആമാശയവും ദഹന വ്യവസ്തയും ഒരു പോലെത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത് .സവര്‍ണനു ഒരു രീതിയിലുള്ള ആമാശയവും അവര്‍ണന് മറ്റൊരു രീതിയിലുള്ള ആമാശയവും ഇല്ല.സവര്‍ണന്റെ ശരീരത്തിന് ദോഷകരമായിട്ടുള്ളത് അവര്‍ണന്റെ ശരീരത്തിനും ദോഷം തന്നെയാണ്.അതുകൊണ്ട് തന്നെ സവര്‍ണരുടെ ആഹാരം ദളിതരുടെ ആഹാരം എന്ന് ഭക്ഷണത്തെ വേര്‍തിരിക്കുന്നത് തന്നെ ഏറ്റവും വലിയ വിഡ്ഢിത്തമാണ് (മനുഷ്യരെ സവര്‍ണരും അവര്‍ണരും എന്ന് വേര്‍തിരിക്കുന്നത് അതിനെക്കാള്‍ വലിയ പമ്പര വിഡ്ഢിത്തം.നിവര്ത്തികേട്‌കൊണ്ട് മാത്രമാണ് 'സവര്‍ണര്‍ ', അവര്‍ണര്‍', 'ദളിതര്‍' എന്നീ വാക്കുകള്‍ ഞാന്‍ ഈ ലേഖനത്തില്‍ ഉപയോഗിക്കുന്നത്.)

സവര്‍ണരും അവര്‍ണരും അവിടെ നില്‍ക്കട്ടെ മനുഷ്യര്‍ അടിസ്ഥാനപരമായി എന്ത് ആഹാരമാണ് കഴിക്കേണ്ടത്‌ എന്ന് ഒന്ന് യുക്തി പരമായി പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉള്ളു .ഒരു നല്ല മാമ്പഴത്തിന്റെയോ ചക്കപ്പഴത്തിന്റെയോ മണം വന്നാല്‍ നമുക്കെന്താണ് തോന്നുക?സ്വാഭാവികമായും വായില്‍ വെള്ളമൂറുന്നു.അതെടുത്തു കഴിക്കാന്‍ തോന്നുന്നു.കാരണം അത് മനുഷ്യന്റെ സ്വാഭാവിക ഭക്ഷണമാണ്.ഒരു മത്സ്യ മാര്‍ക്കറ്റില്‍ നിന്നോ ഇറച്ചിക്കടയില്‍ നിന്നോ ഉള്ള ഗന്ധം നമ്മളില്‍ എന്ത് പ്രതികരണമാണ് ഉണ്ടാക്കുന്നത്‌?അത് എടുത്തു കഴിക്കാന്‍ തോന്നുന്നുണ്ടോ?അതോ ച്ഹര്‍ദ്ദിക്കാന്‍ വരികയും അവിടെ നിന്നും ഓടിപ്പോകാന്‍ തോന്നുകയുമാണോ ചെയ്യുന്നത്?മത്സ്യവും മാംസവും മനുഷ്യന്റെ സ്വാഭാവിക ഭക്ഷണം അല്ലാത്തത് കൊണ്ടുതന്നെയാണ് നമുക്ക് ച്ഹര്‍ദ്ദിക്കാന്‍ വരുന്നത്.നല്ല മണവും രുചിയുമുള്ള മസാലകള്‍ ചേര്‍ത്ത് വേവിച്ചു മാത്രമേ മനുഷ്യര്‍ക്ക്‌ ഇറച്ചി കഴിക്കാന്‍ കഴിയൂ.(ഇങ്ങനെയൊക്കെ ചെയ്‌താല്‍ മനുഷ്യന്റെ മാംസം വേണമെങ്കിലും കഴിക്കാമല്ലോ) ഇങ്ങനെ പ്രകൃതി ദത്തമായി നമ്മുടെ ഭക്ഷണമല്ലാത്ത ഒന്നിനെ ഭക്ഷണമാക്കി മാറ്റുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. മാംസ ഭോജികളായ കടുവയെയോ സിംഹത്തിനെയോ പോലെ മനുഷ്യന് കൂര്‍ത്ത നഖങ്ങളോ പല്ലുകളോ ഇല്ല.കായ്കനികള്‍ പറിച്ചു തിന്നാന്‍ സൌകര്യ പ്രദമായ രീതിയിലാണ് മനുഷ്യന്റെ കയ്യുകളും വിരലുകളും സംവിധാനം ചെയ്തിരിക്കുന്നത്

മൃഗങ്ങള്‍ ,സ്ത്രീകള്‍,ദളിതര്‍

ദളിതര്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗം തന്നെ .സമ്മതിക്കുന്നു.സ്ത്രീകളും അങ്ങിനെതന്നെ .എന്നാല്‍ ഇതിനെക്കാള്‍ അധികം ക്രൂരത ഏറ്റു വാങ്ങുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ചൂഷിത വിഭാഗമാണ്‌ മൃഗങ്ങള്‍.ഒരായുസ്സ് മുഴുവന്‍ മനുഷ്യരുടെ അടിയും കുത്തും സഹിച്ചു, അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന കാളയെയും പശുവിനെയും പോലുള്ള മിണ്ടാപ്രാണികളെ അവസാനം കഴുത്ത് വെട്ടി അറത്തു മുറിച്ചു തിന്നുക ....എത്ര പൈശാചികം !!! ഇതാണോ മനുഷ്യത്വം? ഇതാണോ വിപ്ലവം ?ഇത് കഴിക്കുന്ന എത്ര പേര്‍ക്ക് ഒരു ആടിനെയോ മാടിനെയോ അറക്കുന്നത്‌ യാതൊരു മാനസിക ബുദ്ധിമുട്ടും ഇല്ലാതെ കണ്ടുകൊണ്ടു നില്ക്കാന്‍ കഴിയും?മനസ്സാക്ഷിയുള്ള ആര്‍ക്കും അതിനു പറ്റുമെന്ന് തോന്നുന്നില്ല.കൈകാലുകള്‍ കെട്ടി.......വലിച്ചിഴച്ചു......ആ പാവം ജീവി മരണ വെപ്രാളം കൊണ്ട് പിടയുമ്പോള്‍ ,കുറേപേര്‍ ചേര്‍ന്ന് പിടിച്ചു വച്ച് കഴുത്ത്‌ വെട്ടുന്നു.ദൈന്യമായ നിലവിളി ....പിടക്കുന്ന ശരീരം....രക്ത പ്രളയം... ബീഫ് ഫെസ്ടിവലുകാരോട് വീണ്ടും ചോദിച്ചോട്ടെ ,എന്ത് സാമൂഹിക നന്മയാണ് ഇതിലൂടെ നിങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നത്? കുടുംബ വീട്ടില്‍ കാളയെ അറക്കുന്നത്‌ കണ്ടു മാനസിക ആഘാതമുണ്ടായ ഒരു പെണ്‍കുട്ടിയെ എനിക്കറിയാം.അതിനു ശേഷം ഇന്നുവരെ അവള്‍ ഇറച്ചി കഴിച്ചിട്ടില്ല.ചക്ക വെട്ടുന്നതോ മാങ്ങ പൂളുന്നതോ അരി പൊടിക്കുന്നതോ കണ്ടു ആര്‍ക്കും മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല.മനുഷ്യന്റെ മനസ്സാക്ഷിക്കു നിരക്കാത്ത കാര്യമായത് കൊണ്ടുതന്നെയാണ് മൃഗങ്ങളെ അറക്കുന്നത് സാധാരണ മനുഷ്യര്‍ക്ക്‌ കണ്ടുനില്‍ക്കാന്‍ പറ്റാത്തത്.

ഒരു പീഡിത വിഭാഗത്തിന് മറ്റൊരു പീഡിത വിഭാഗത്തിനോട് തോന്നേണ്ടത് സ്നേഹമാണ്...സഹാനുഭൂതിയാണ്...ഐക്യധാര്‍ഡിയബോധമാണ് .സ്ത്രീകള്‍ക്ക് ദളിതരോടും ദളിതര്‍ക്ക് സ്ത്രീകളോടും തോന്നേണ്ട അതെ സഹാനുഭൂതി തന്നെയാണ് ദളിതരും സ്ത്രീകളും മൃഗങ്ങളോട് കാണിക്കേണ്ടത്.(ദളിതരെയും സ്ത്രീകളെയും മൃഗങ്ങളോട് ഉപമിക്കുന്നോ എന്ന് ചോദിച്ചു ഇനി ആരൊക്കെ വാള്‍ എടുക്കുമെന്ന് അറിയില്ല.)ഈ സമൂഹത്തില്‍ സ്ത്രീകളും മൃഗങ്ങളും ഒരേ അവസ്ഥയിലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.രണ്ടു കൂട്ടരും മാംസ കച്ചവടത്തിന്റെ ഇരകളാണ്.രണ്ടു രീതിയിലുള്ള മാംസ കച്ചവടങ്ങള്‍ ആണെന്ന് മാത്രം.

മൃഗങ്ങള്‍ക്ക് മനുഷ്യരെ പോലെ വിശേഷ ബുദ്ധിയില്ല ,സംസാര ശേഷിയില്ല.അത് കൊണ്ട് കൊന്നു തിന്നാം എന്ന് വാദിക്കുന്ന എന്റെ സുഹൃത്തുക്കളോട് ഒന്ന് ചോദിച്ചോട്ടെ ...അങ്ങനെയെങ്കില്‍ ,മന്ദ ബുദ്ധിയായ ,സംസാര ശേഷിയില്ലാത്ത ഒരു മനുഷ്യനെയും നിങ്ങള്‍ വെട്ടിമുറിച്ച് തിന്നുമോ?സ്നേഹം ,ദയ ഇതൊക്കെ ഉള്ളില്‍ നിന്ന് വരുന്നതാണെങ്കില്‍ നമുക്കത് എല്ലാറ്റിനോടും തോന്നും .മനുഷ്യരോടും മൃഗങ്ങളോടും തോന്നും.മനുഷ്യരോട് മാത്രം തോന്നുന്ന സ്നേഹം വെറും പ്രഹസനം മാത്രമാണ് .അത് ഒന്നുകില്‍ പണത്തിനു വേണ്ടിയാണ്,അല്ലെങ്കില്‍ വോട്ടിനു വേണ്ടിയാണ് ,മിനിമം അംഗീകാരത്തിനു വേണ്ടി എന്കിലുമാണ് .പാവം മൃഗങ്ങള്‍ വിചാരിച്ചാല്‍ നിങ്ങള്ക്ക് പണമോ അംഗീകാരമോ തരാന്‍ കഴിയില്ല .അതുകൊണ്ട് തന്നെ നിങ്ങള്‍ അവയുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിച്ചു കൊണ്ട് യാതൊരു ഉളിപ്പുമില്ലാതെ ദളിതന്റെ അവകാശത്തെ കുറിച്ചും സ്ത്രീയുടെ അവകാശത്തെ കുറിച്ചും പ്രസംഗിച്ചു കൊണ്ടേയിരിക്കുന്നു...

ജാതി സമരവും ഇറച്ചി തീറ്റയും

ഇന്ത്യയിലെ എല്ലാ വിഭാഗം ദളിതരും മാംസം ഭക്ഷിക്കുന്നവരല്ല .ഉദാഹരണത്തിന് ആന്ധ്ര പ്രദേശിലെ' മാല ' വിഭാഗങ്ങള്‍. കഴിക്കുന്നവരും ചത്ത മൃഗത്തിന്റെ മാംസം മാത്രമാണ് ഭക്ഷിച്ചിരുന്നത് .ജീവനുള്ളവയെ അറത്തു കൊന്നു തിന്നല്‍ വ്യപകമായിരുന്നില്ല. .ഇന്ത്യയിലെ ജാതി സമരങ്ങളുടെ ചരിത്രം എടുത്തു നോക്കിയാല്‍ അതില്‍ ഇറച്ചി തീറ്റക്ക്‌ യാതൊരു സ്ഥാനവും ഉണ്ടായിരുന്നില്ല എന്ന് കാണാം .നമ്മുടെ ജാതി സമരങ്ങളുടെ സംസ്കാരത്തിലേക്ക് മാംസ ഭക്ഷണത്തെ തിരുകി കയറ്റാനുള്ള ഒരു ശ്രമമാണ് ഇപ്പോള്‍ നടന്നു വരുന്ന ബീഫ് ഫെസ്ടിവലുകള്‍.

ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയെ അവഗണിച്ചും ലംഘിച്ചും ഉയര്‍ന്നു വന്ന ബുദ്ധ മതം,ഇന്ത്യയില്‍ ആകെ പ്രചാരം നേടി.രാജ്യത്തിന്റെ പല ഭാഗങ്ങളിലും അലഞ്ഞു തിരിഞ്ഞു ആശയ പ്രചാരണം നടത്തിയിരുന്ന ബുദ്ധനും അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളും'അഹിംസയാണ് ഉദ്ഘോഷിച്ചത്.മൃഗ ഹത്യയെയും നര ഹത്യയെയും ഒരേപോലെയുള്ള ഹീന കൃത്യങ്ങള്‍ ആയാണ് അവര്‍ കണ്ടത്.

"ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി ,

ചോദിക്കുന്നു നീര്‍ ,നാവു വരണ്ടാഹോ !"

എന്ന് പറഞ്ഞു ചണ്ടാല സ്ത്രീയുടെ കയ്യില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചാണ് ബുദ്ധ ഭിക്ഷുക്കള്‍ ജാതിക്കെതിരെ കലഹിച്ചത്(ചണ്ടാല ഭിക്ഷുകി -കുമാരനാശാന്‍).അല്ലാതെ മാട്ടിറച്ചി തിന്നും തീറ്റിച്ചുമല്ല.ഇങ്ങനെയുള്ള ബുദ്ധ മതത്തിലേക്ക് ആണ് ഡോ.ബി.ആര്‍ .അംബേദ്‌കര്‍ മതം മാറിയതെന്ന കാര്യം ഇന്നത്തെ ബീഫ് ഫെസ്റിവല്‍ നേതാക്കള്‍ സൌകര്യ പൂര്‍വ്വം മറക്കുകയാണോ?

'ഒരു ജാതി ഒരു മതം ഒരു ദൈവം ' എന്ന ആശയം മുന്‍നിര്‍ത്തി കേരളത്തില്‍ ജാതി സമരത്തിന്‌ പുതിയ ഊര്‍ജ്ജം നല്‍കിയത് ശ്രീനാരായണ ഗുരുവാണ്.മദ്യവും മാംസവും വര്‍ജ്ജിക്കാനാണ് അദ്ദേഹം എപ്പോഴുംആഹ്വാനം ചെയ്തിരുന്നത്.ശ്രീ നാരായണ ഗുരുവിനെ കാണാന്‍ വന്ന ഒരാള്‍ ഒരിക്കല്‍ അദ്ദേഹത്തിനോട് ചോദിച്ചു.

"സ്വാമീ ,പശുവിന്റെ പാല്‍ കുടിക്കാമെങ്കില്‍ പിന്നെ അതിന്റെ മാംസം ഭക്ഷിച്ചലെന്താ?"

ഇതിനു മറുപടിയായി ഗുരു അയാളോട് മറ്റൊരു ചോദ്യം ചോദിക്കുകയാണ് ചെയ്തത്.

"അമ്മ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ?"

"കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയി ഗുരോ."

"മൃത ദേഹം എന്ത് ചെയ്തു?മറവു ചെയ്തോ അതോ തിന്നോ?"

ഇന്ത്യയിലെ ചില യുനിവേഴ്സിടി ഹോസ്ടലുകളിലെ മെസ്സില്‍ മാംസ ഭക്ഷണം ലഭിക്കുന്നില്ല.മദ്യത്തിനുംമയക്കുമരുന്നിനും അടിമയാകുന്നത് പോലെ മാംസ ഭക്ഷണത്തിന് അടിമകള്‍ ആയിപ്പോയ ചിലര്‍, ഹോസ്ടലുകളില്‍ ഇറച്ചി കിട്ടാത്തതിന്റെ ചൊരുക്ക് തീര്‍ക്കാന്‍ വേണ്ടിയാണ് ബീഫ് ഫെസ്ടിവലുകള്‍ സംഘടിപ്പിക്കുന്നത്.അതിനു പാവം ദളിതരെയും അവരുടെ സമരത്തെയും ആയുധമാക്കുന്നത് എന്തിനാണ്?ഇനി മദ്യം കിട്ടണമെന്ന് ആവശ്യപ്പെട്ടു 'ലിക്കര്‍ ഫെസ്ടിവല്‍ 'സംഘടിപ്പിക്കുമോ എന്നും അറിയില്ല.ഏതെങ്കിലുമൊക്കെ ദളിതര്‍ മദ്യപിച്ചിട്ടുണ്ട്‌ അത് കൊണ്ട് ഇതും ദളിത്‌ സമരത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഇവര്‍ക്ക് ദളിതന്റെ ഭക്ഷണം മാത്രം മതി.(ഇറച്ചിയാണോ ദളിതന്റെ ഭക്ഷണം എന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു.) മറ്റൊന്നും വേണ്ട.ദളിതന്റെ വീടായ മണ്ണ്കുടില്‍ വേണ്ട,(ബീഫ് ഫെസ്ടിവലിന് പകരം ഇവര്‍ ഒരു മണ്‍ കുടില്‍ വിപ്ലവം നടത്തിയിരുന്നുവെങ്കില്‍ പരിസ്ഥിതിയും രാജ്യവും എന്നേ രക്ഷപെട്ടു പോയേനെ .കോണ്‍ക്രീറ്റ് മാളങ്ങള്‍ക്ക് എതിരെയുള്ള ഒരു ശക്തമായ സമരവും ആകുമായിരുന്നു അത്.)ദളിത്‌ തനിമയുള്ള പേരുകളും വേണ്ട. രവിചന്ദ്രന്‍ ,ശരത്, സുദര്‍ശന്‍ ,മീന കന്ധസ്വമി(ഇവരൊക്കെയാണ് അറിയപ്പെടുന്ന ബീഫ് ഫെസ്ടിവല്‍ നേതാക്കള്‍) തുടങ്ങിയ പേരുകള്‍ക്ക് പകരം ചാത്തന്‍,ചോമന്‍ കറുമ്പന്‍, വെളുത്ത,തെയി, ചിരുത ,പാറു എന്നിങ്ങനെയുള്ള പേരുകള്‍ സ്വീകരിക്കാന്‍ ഇവരില്‍ എത്ര പേര്‍ തയ്യാറാകും ? പല ദളിത്‌ വിഭാഗങ്ങളും പരമ്പരാഗതമായി ചെയ്തു വന്നിരുന്ന തൊഴിലുകള്‍ ഇവര്‍ ചെയ്യുമോ? പൂര്‍ണമായും യൂറോപ്യന്‍ വസ്ത്രം ധരിച്ചു നടക്കുന്ന ഈ നവ വിപ്ലവകാരികള്‍ ഇന്ത്യയിലെ പാവപ്പെട്ട ദളിതരുടെ വസ്ത്രധാരണം സ്വീകരിക്കുമോ?എന്തിനധികം ദരിദ്രയായ,നല്ല കറുത്ത ഒരു ദളിത്‌ പെണ്ണിനെ ജീവിത പങ്കാളിയാക്കാന്‍ ഇവരില്‍ എത്ര പേര്‍ തയ്യാറാകും

ആദിവാസി പെണ്‍കുട്ടികള്‍ ക്രൂരമായി ബലാല്‍സംഘം ചെയ്യപ്പെടുന്നു.പ്രായപൂര്‍ത്തി ആകുന്നതിനു മുന്‍പ് തന്നെ അമ്മമാരാകേണ്ടി വരുന്നു .സ്ത്രീധനം കൊടുക്കാന്‍ പണമില്ലാത്തത് കൊണ്ട് മാത്രം വിവാഹം കഴിക്കാന്‍ പറ്റാത്ത ദളിത്‌ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു വരുന്നു. ദളിത്‌ പ്രേമം പറയുന്ന 'ബീഫ് നേതാക്കള്‍ ' ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാനോ ഒരു സാമൂഹിക പരിഷ്കരണം നടത്താനോ തയ്യാറാകാത്തത് എന്തുകൊണ്ട് ? കനത്ത തുക ചിലവഴിച്ചു, ആര്‍ഭാടകരമായ ബീഫ് ഫെസ്ടിവലുകള്‍ നടത്തി ഈ 'യുനിവേഴ്സിടി ബുദ്ധി(?) ജീവികള്‍' മൂക്കുമുട്ടെ ബിരിയാണി തിന്നാല്‍ പരിഹരിക്കപ്പെടുമോ ഇവിടുത്തെ പാവപ്പെട്ട ദളിതരുടെ പ്രശ്നങ്ങള്‍ ?കമ്പ്യൂട്ടറും ഇന്റര്‍നെറ്റും പോയിട്ട് , മര്യാദക്ക് ഒരു നേരത്തെ ഭക്ഷണം പോലുമില്ലാത്ത ഇന്ത്യയിലെ സാധാരണ ദളിതര്‍ക്ക് വേണ്ടി ഇവര്‍ വിപ്ലവം നടത്തുന്നത് ഫേസ് ബുകിലൂടെയും യൂ ടൂബിലുടെയും മാത്രമാണ്.

പശുവിന്റെ മതം

ഹിന്ദുത്വതോടും സവര്‍ണ സംഘടനകളോടും ഉള്ള ഇവരുടെ പക പോക്കല്‍ കൂടിയാണ് ബീഫ് ഫെസ്ടിവല്‍.ഹിന്ദുമതം പശുവിനെ ഗോമാതാവായി കാണുന്നതുകൊണ്ട് ,പശുക്കളെയും കാളകളെയുംവെട്ടിക്കൊന്നു ഹൈന്ദവതയെ തോല്‍പ്പിക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം. മനുഷ്യരുടെ ലോകത്ത് ,ഹിന്ദുവും മുസ്ലീമും ദളിതനും സവര്‍ണനും ഒക്കെ ഉണ്ടായിപ്പോയതിനു പാവം പശു എന്ത് പിഴച്ചു സുഹൃത്തുക്കളെ ......ആ മിണ്ടാപ്രാണിയുടെ ലോകത്ത് ഇതൊന്നുമില്ല.അതിനെ ഒരു വിഭാഗം മനുഷ്യര്‍ ആരാധിക്കുന്ന കാര്യമൊന്നും അതിനറിയില്ല.പുല്ലും വെള്ളവും മാത്രമാണ് പശുവിന്റെ ലോകത്തെ യാഥാര്‍ത്യങ്ങള്‍.പിന്നെ വെട്ടിയറക്കപ്പെടുംപോഴുള്ള പ്രാണ വേദനയും.ഈ സത്യം മനസ്സിലാക്കാതെ ഹിന്ദുത്വതോടുള്ള ശത്രുത പശുവിനോട്‌ തീര്‍ക്കുന്നത് മൃഗത്തിന്റെ ബുദ്ധി പോലും ഈ വിപ്ലവ നേതാക്കള്‍ക്ക് ഇല്ലാത്തതുകൊണ്ടുമാത്രമാണ്.ഹിന്ദുമതം പശുവിനു പകരം ആനയെ ആരാധിച്ചിരുന്നുവെങ്കില്‍,ഇവര്‍ കാട്ടിലും നാട്ടിലുമുള്ള ആനകളെ മുഴുവന്‍ വെട്ടിക്കൊന്നു ആന ഫെസ്ടിവല്‍ നടത്തിയേനെ.അയല്‍വക്കക്കാരനോടുള്ള ശത്രുത തീര്‍ക്കാന്‍ അവന്റെ വീട്ടിലെ പട്ടിയെ അറത്തു കൊന്നു കറിവച്ചു തിന്നുന്നതില്‍ പോലും ഇതിനെക്കാള്‍ യുക്തിയുണ്ട്.

ജാതി വ്യവസ്ഥ തകര്‍ക്കപ്പെടെണ്ടത് തന്നെയാണ് .പക്ഷെ അതിനു നാം സ്വീകരിക്കുന്ന സമര രീതികള്‍ യുക്തിയിലും സ്നേഹത്തിലും അധിഷ്ടിതമായിട്ടുള്ളത് ആയിരിക്കണം.ഇന്ത്യയില്‍ നടക്കുന്ന ജാതി സമരങ്ങളില്‍ നിന്ന് സഹ ജീവി സ്നേഹമുള്ളവരെ അകറ്റി നിര്‍ത്താന്‍ മാത്രമേ ബീഫ് ഫെസ്ടിവല്‍ പോലുള്ള സമര രീതികള്‍ ഉപകരിക്കു....

                                        - ദിവ്യ ദിവാകര്‍ 



Wednesday, October 24, 2012

കൊന്നുതിന്നില്ലായിരുന്നെങ്കില്‍ നാട് നിറയുമായിരുന്നില്ലേ?

ഈ പശുക്കളെയും, പോത്തുകളേയുമെല്ലാം കൊന്നുതിന്നില്ലായിരുന്നുവെങ്കില്‍ അവയെക്കൊണ്ടു  നാട് നിറയുമായിരുന്നില്ലേ?
മൃഗങ്ങളെ കൊന്നു തിന്നരുതെന്നു പറയുമ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമാണിതു.
ഉത്തരം -
1- നാം കൊന്നുതിന്നാത്ത അനവധി മൃഗങ്ങളും പക്ഷികളുമുണ്ട്. ആനയും, കുതിരയും, പൂച്ചയും, കാക്കയും, കഴുതയും.....ഇവയൊന്നും ഈ ഭൂമുഖത്ത് നിറയുന്നില്ലല്ലോ.

2- വധിക്കരുതെന്ന് നിയമമുണ്ടായിട്ടുപോലും നിയമം മൂലം സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുലി, സിംഹം എന്നിവയുടെ സംഖ്യ പോലും കുറഞ്ഞുവരുന്നുമുണ്ട്.

3- മനുഷ്യന്‍ കൊല്ലാനും തിന്നാനുമില്ലാതിരുന്ന കാലത്തുണ്ടായിരുന്ന ദിനോസറുകളെ ഉന്മൂലനം ചെയ്തത് പ്രകൃതി തന്നെയാണ്.
ഒരു കാര്യം ഇവിടെ വ്യക്തമാകുന്നു. ഏതൊരു സസ്യത്തിന്റെയും, മൃഗത്തിന്റെയും എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാതെ ഭൂമിയില്‍ ഒരു സന്തുലിതാവസ്ഥ (അവയെ കൊന്നു തിന്നു) സൃഷ്ടിക്കുവാനുള്ള ഉത്തരവാദിത്വം മനുഷ്യന്‍ സ്വയം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍, അവനാദ്യം ചെയേണ്ടത് സ്വയം വംശത്തിന്റെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത് തടയുവാന്‍ ഇതേമാര്‍ഗം അവലംബിക്കുകയല്ലേ.

4- മാംസഭക്ഷണം പ്രകൃതി നമുക്ക് അനുവദിച്ചിട്ടില്ല എങ്കില്‍ അത് കഴിക്കുന്ന മനുഷ്യന്‍ ഉടന്‍ മരിക്കേണ്ടതല്ലേ എന്നൊരു സംശയം ചിലര്‍ക്കുണ്ട്. പൊട്ടാസ്യം സയനൈഡ്, ടെട്രഡോടോക്സില്‍ എന്നീ രണ്ടു വിഷങ്ങള്‍ മനുഷ്യന്‍ കഴിച്ചാല്‍ നിമിഷങ്ങള്‍ക്കകം മരിക്കും. എന്നാല്‍ മറ്റു വിഷങ്ങള്‍, അല്ലെങ്ങില്‍ വിഷങ്ങളടങ്ങിയ ദ്രവ്യങ്ങള്‍ കഴിച്ചാല്‍ ഒരു ദിവസം മുതല്‍ പത്തു വര്ഷം വരെ ജീവിച്ചിരിക്കാം, ഇഞ്ചിഞ്ചായി മരിക്കുകയുമാവാം. പുകവലിയും, മദ്യപാനവും, മറ്റു ലഹരി പദാര്‍ത്ഥങ്ങളും കഴിച്ചാലുള്ള മരണം സാവധാനത്തിലായിരിക്കും. അതുപോലെയാണ് മാംസാഹാരം കഴിച്ചാല്‍ താല്‍ക്കാലിക ശക്തിയും ആരോഗ്യവും ലഭിക്കുമെന്ന് പറയുമ്പോഴും, ശാശ്വതമായ അനാരോഗ്യവും അനേകതരം രോഗങ്ങളും ഉണ്ടാകുന്നു.

5- അതുപോലെ മറ്റൊരു ചിന്താധാരയുള്ളത് Non productive ആയിട്ടുള്ള മൃഗങ്ങള്‍ ചത്ത്‌ ചീഞ്ഞു പോകുന്നതിനേക്കാള്‍ ഭേതം മനുഷ്യനവയെ ഭക്ഷിക്കുന്നതല്ലേ?. ഇതൊരു ന്യായവാദമെന്നന്ഗീകരിച്ചാല്‍ അതേന്യായവാദം പ്രായമായി Non productive ആയിട്ടുള്ള മനുഷ്യനും ബാധാകമാക്കേണ്ടതല്ലേ? (ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു: മനുഷ്യമാംസത്തില്‍ മനുഷ്യന് വിഷമായിട്ടുള്ളതൊന്നുമില്ല) Non productive ആണെന്ന കാരണത്താല്‍ മൃഗങ്ങള്‍ക്ക് സാധകമാക്കുന്ന പ്രക്രിയ മനുഷ്യനും ബാധകമാക്കിയാല്‍........?

ഡോ: എന്‍. ഗോപാലകൃഷ്ണന്‍
M.Sc. (Pharm);  M.Sc (Chem); MA. (Soc.); Ph. D (Bio); D.Lit
Scientist (Retd), CSIR)
Director IISH                                

Saturday, October 20, 2012

സസ്യങ്ങള്‍ക്കും ജീവനില്ലേ?

സസ്യങ്ങള്‍ക്കും ജീവനില്ലേ? വേദനയില്ലേ? അവയെ തിന്നുന്നതും ഹിംസയല്ലേ?
മൃഗങ്ങളെ കൊന്നു തിന്നരുതെന്നു പറയുമ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമാണിതെല്ലാം. വസ്തുതാപരമായ ഒരു തുറന്ന മനസോടെയുള്ള സമീപനത്തിലൂടെ മാത്രമേ വിശദമായ ഒരുത്തരം ഈ ചോദ്യത്തിന് ലഭിക്കൂ.

1- സസ്യങ്ങള്‍ വളരുന്നു. വംശം വര്‍ധിപ്പിക്കുന്നു....അതിനാല്‍ അവയ്ക്ക് ജീവനുണ്ട്.

2- സസ്യങ്ങള്‍ക്ക് ജന്തുക്കളെപോലെ നെര്‍വ് കളോ, നെര്‍വിലൂടെ പ്രസരിക്കുന്ന വേദനയോ ഇല്ല എന്നത് വ്യക്തമാണ്.

3- സമസ്ത ജീവജാലങ്ങള്‍ക്കും അവയുടെ നിലനില്‍പ്പിനാവശ്യമായ ഭക്ഷണവിഭവങ്ങള്‍ പ്രകൃതി നല്‍കുന്നു. ഏതെല്ലാം ഉപയോഗിക്കണമെന്ന് സാമാന്യ ജ്ഞാനവും അതനുസരിച്ചുള്ള ഘടനയും അവയ്ക്ക് നല്‍കിയിട്ടുണ്ട്.

4- സസ്യങ്ങളിലെ ഫലങ്ങളും, മൂലകങ്ങളും, ഇലകളും എടുത്തുപയോഗിക്കുന്നതുകൊണ്ട് സസ്യം പൂര്‍ണമായി നശിക്കുന്നില്ല. പലപ്പോഴും അവയുടെ വളര്‍ച്ചക്ക് ഈ പ്രക്രിയ ആവശ്യമാണ്‌.

5- ശിഖരങ്ങള്‍ എടുത്തുപയോഗിക്കുന്നതുകൊണ്ടും കുരുന്നശാഖകള്‍ ഉപയോഗിക്കുന്നതുകൊണ്ടും സസ്യങ്ങള്‍ പുതിയ ഇലകളേയും, ശാഖകളെയും സൃഷ്ടിക്കുകവഴി പുതിയ ചൈതന്യം വരുത്തുന്നു.

6- ഓരോ ഫലത്തിലും ചെടിക്ക് മുളക്കുവാനും, വളരുവാനും ആവശ്യമില്ലാത്തതായ ഒരു ഖടകമെങ്ങിലും ഉണ്ടാകും. ഇത് മനുഷ്യനേയും, പക്ഷിമൃഗാതികളെയും സ്വതസിദ്ധമായി ആകര്ഷിക്കുന്നതുമാണ്. മാമ്പഴം, വാഴപ്പഴം, ചക്കപഴം, ആപ്പിള്‍, പൈനാപ്പിള്‍, ഇവയിലെ സ്വാദുള്ള മാംസളഭാഗങ്ങള്‍ ചെടിയുടെ വളര്‍ച്ചക്ക് ഒരു പങ്കും വഹിക്കുന്നില്ല. മറ്റു ജന്തുക്കള്‍ക്ക് പ്രകൃതിയുടെ ഒരു വരദാനമാണിത്.

7- നൂറുകണക്കിനോ ആയിരക്കണക്കിനോ വിത്തുകള്‍ ഒരു വൃക്ഷം തന്നെ ഉല്പാദിപ്പിക്കുന്നുണ്ടാകും. ഒരു പക്ഷെ കുറേയൊക്കെ സ്വാഭാവിക നാശം പോലും പ്രകൃതി പ്രതീക്ഷിക്കുന്നുണ്ടാകും എന്ന് വ്യക്തം. ഇത്രയും വിത്തുകള്‍ ചെടിയുടെ ചുവട്ടില്‍ വീണു വളരുകയാണെങ്കില്‍ എന്തു സംഭവിക്കും? എന്നാല്‍ ജന്തുക്കളിലെ കാര്യം വ്യത്യസ്തമാണ്. അവയെ നശിപ്പികാതെ മനുഷ്യന് ഉപയോഗിക്കുവാന്‍ സാധിക്കുന്നത് അവയുടെ പാലും, രോമവും മാത്രമാണ്. ജന്തുക്കളെ ഒരു കഷ്ണമായി എടുക്കുവാന്‍ സാധ്യമല്ലല്ലോ.

8- ജന്തുക്കള്‍ക്ക് ആവശ്യമില്ലാത്തത് എന്നൊരു അവയവവുമില്ല. ഒരു ഭാഗം മുറിച്ചുമാറ്റിയാല്‍ അത് വീണ്ടും വളര്‍ന്നു അവയവ നഷ്ടം നികത്തുകയുമില്ല.

9- സസ്യങ്ങളെപോലെ പ്രജനനം അനന്തമല്ല. പശു, എരുമ, ആട്, ഇവ അവയുടെ ജീവിതകാലത്ത് 5 മുതല്‍ 25 വരെ കുഞ്ഞുങ്ങളെ മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ.

10- ജന്തുക്കളില്‍ വ്യക്തമായി ഭയം, വേദന, പിടച്ചില്‍, ഇവയുണ്ട്. ചെടികളിലതില്ല. ജന്തുക്കളെ വധിക്കുമ്പോള്‍ മനുഷ്യരക്തം പോലെ രക്തം വാര്‍ന്നൊലിക്കുന്നു.

11- സസ്യങ്ങളില്‍ ഫലമൂലാദികളെപോലെ ജന്തുക്കളില്‍ കാലാകാലങ്ങളില്‍ കൊഴിഞ്ഞുവീഴുന്നതായി ഒന്നുമില്ല. പ്രകൃതി സര്‍വജീവജാലങ്ങള്‍ക്കും നല്‍കിയിട്ടുള്ള ഒരു വരദാനമുണ്ട് .അവക്കത്യാവശ്യമായവയെ ഭക്ഷണത്തിനുപയോഗിക്കുവാനും അവയെ കണ്ടുപിടിക്കാനുമുള്ള കഴിവും, ബുദ്ധിയും, വിവേചനവും.

12- സസ്യലതാതികള്‍ക്കും, വൃക്ഷങ്ങള്‍ക്കും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡും, ഭൂമിയിലെ ജല-ലവണങ്ങളും ആണ് ആഹാരം. സൂക്ഷ്മജീവികള്‍ക്ക് ചീഞ്ഞളിഞ്ഞതും, മണ്ണിരക്ക് മണ്ണുമാണ്. പാമ്പിനു എലിയും, തവളയും, പുലിക്കും സിംഹത്തിനും മറ്റു മൃഗങ്ങളുമാണ്. അവക്കെന്തുകഴിക്കുവാന്‍ പ്രകൃതി നിശ്ചയിക്കുന്നുവോ അത് കഴിക്കുമ്പോള്‍ അതില്‍ വിഷമുണ്ടെങ്ങില്‍  പോലും, ഭക്ഷിക്കുന്ന ജീവിക്ക് അത് എല്ക്കുകയില്ല. എന്നാല്‍ മനുഷ്യന്‍ മാംസാഹാരം വര്‍ജ്ജിക്കേണ്ടതാണെന്ന് പറയുവാന്‍ കാരണം, ശാസ്ത്രരീത്യാ തെളിയിക്കപ്പെട്ട അനേകം ശാശ്വതവും, താല്ക്കാലികവുമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുമിത് കാരണമാകുന്നതുകൊണ്ടാണ്. കഴിച്ച ഉടനെ മരിക്കാത്ത ഒരു വിഷമാണ് ചാരായം എന്ന് പറയുവാന്‍ കാരണം കാലക്രമത്തിലുണ്ടാകുന്ന രോഗങ്ങളാണ്. അതുപോലെതന്നെയാണ്  കാലക്രമത്തിലുണ്ടാകുന്ന രോഗങ്ങള്‍ക്ക് നിദാനമായ മാംസാഹാരവും. അതുകൊണ്ടുതന്നെ അത് മനുഷ്യന് വിഷമാണെന്ന് തെളിയിക്കപ്പെടുന്നത്.  -

ഡോ: എന്‍. ഗോപാലകൃഷ്ണന്‍
M.Sc. (Pharm);  M.Sc (Chem); MA. (Soc.); Ph. D (Bio); D.Lit
Scientist (Retd), CSIR)
Director IISH                                                         

Wednesday, August 22, 2012

ക്രൂരതയെ ന്യായീകരിക്കുന്നവരും, സദാചാരത്തിനു വിരുദ്ധമായ ഹിംസയും.


 മാംസാഹാരം ക്രൂരമായ കൊലപാതകത്തിന്റെ ഉല്‍പ്പന്നമാണെന്ന് മിക്കവരും സമ്മതിക്കില്ല.  മതങ്ങളൊന്നും കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. പക്ഷെ നമ്മളെപ്പോഴും ധാര്‍മ്മികതയെ നമ്മുടെ സൌകര്യത്തിനനുസരിച്ചു വ്യാഖ്യാനിക്കുന്നു. 'ദൈവവിശ്വാസി' എന്ന് അവകാശപ്പെടുന്നവരും, നെറ്റിയില്‍ ചന്ദനക്കുറി തൊട്ടു നടക്കുന്നവരും പ്രാകൃത മനുഷ്യരെ പോലെ പക്ഷിമൃഗാതികളെ കൊല്ലുന്നു!....തിന്നുന്നു!....

മാംസാഹാരത്തില്‍ നിന്ന് രക്ഷ നേടുന്നതിനെകുറിച്ച് ഡോ: ജാന്‍ ഹാര്‍വെ കൈലാഗ് . എം.ഡി ഇപ്രകാരം പറയുന്നു. "ഒരു ജീവിക്ക് ജീവനില്ലാതെ വരുമ്പോള്‍ നാം അതിനെ ശവം എന്ന് വിളിക്കുന്നു. ഇതിനെ ഇറച്ചിക്കടയില്‍ തൂക്കിയാല്‍ അതിനു ആഹാരം എന്ന പേര് എങ്ങനെ കിട്ടുന്നു?  ഒരു സൂക്ഷ്മദര്‍ശിനിയില്‍ കൂടി നോക്കിയാല്‍ പോലും ഇറച്ചിയും, ശവവും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലെന്നു കാണാം. രണ്ടിലും കീടാണുക്കളും, ചീഞ്ഞു തുടങ്ങുന്ന അവസ്ഥയും കാണാന്‍ സാധിക്കും."

ലോകചരിത്രത്തിലേക്ക് കണ്ണോടിക്കുകയാണെങ്കില്‍ പല മഹാന്മാരായ പണ്ഡിതന്മാരും, തത്വചിന്തകരും, ശാസ്ത്രഞ്ജന്‍മാരും, കവികളും, എഴുത്തുകാരും, മതനേതാക്കന്‍മാരുമൊക്കെ പൂര്‍ണമായ സസ്യഭുക്കുകളായിരുന്നു. സസ്യാഹാരം അവരുടെ മനസുകളെ  ഉദ്ബോധിപ്പിക്കുകയും ക്ഷമ, ദയ, സ്നേഹം, അഹിംസ തുടങ്ങിയ സത്ഗുണങ്ങള്‍ അവരെ അനുഗ്രഹിക്കുകയും ചെയ്തിരുന്നതായി കാണാം.

മാംസഭോജനം ദുരാചാരമാണ് - സദാചാരത്തിനു വിരുദ്ധമായി കൊല്ലുക എന്ന പ്രക്രിയ അതില്‍പ്പെടുന്നു. മറ്റു ജീവികളെ കൊല്ലുന്നതു വഴി മനുഷ്യന്‍ സ്നേഹത്തിന്റെയും, സഹിഷ്ണുതയുടെയുമായ തന്റെ ആധ്യാത്മിക നിലവാരത്തെ അടിച്ചമര്‍ത്തുകയും ക്രൂരനായിത്തീരുകയും ചെയുന്നു.

മനുഷ്യാവകാശം പോലെ മൃഗാവകാശവും അന്ഗീകരിക്കപ്പെടുന്ന ഒരു കാലത്ത് നാം പക്ഷിമൃഗാതികളോടും, പ്രകൃതിയോടും കാട്ടിക്കൂട്ടിയ കോപ്രായങ്ങളെക്കുറിച്ച് ഓര്‍ത്തു ലജ്ജിക്കേണ്ടി വരും. അത്രയ്ക്ക് അവിവേകവും, ക്രൂരതയുമാണ് മനുഷ്യേതരജീവികളോടു ആധുനിക മനുഷ്യര്‍ കാണിക്കുന്നത്. നമുക്ക് ഈ ദ്രോഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാം.

   - പ്രജിത്ത്. എം.കണ്ണൂര്‍
       MOB: 9645241625                         

Tuesday, June 26, 2012

ഹോമകുണ്ഡത്തിനു മുന്നിലെ ആട്

ഇപ്പോഴും ചിലയിടങ്ങളില്‍ മൃഗബലി ഉണ്ട്. ഈശ്വരനെ സന്തോഷിപ്പിക്കാനെന്ന പേരില്‍ ആടിനെയും, കോഴിയെയും, പശുവിനെയും എല്ലാം കുരുതി കൊടുക്കുന്ന ഏര്‍പ്പാട്. മിണ്ടാപ്രാണികളായ ആ സാധു മൃഗങ്ങളും ദൈവത്തിന്റെ മക്കളാണ്. അവര്‍ക്കും മനുഷ്യരെപ്പോലെ ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമുണ്ട്‌. കൊല്ലുക എന്നത് - അത് ആരെയായാലും പാപമാണെന്നു ഓര്‍മ്മപ്പെടുത്തുന്ന ഒരു കഥയുണ്ട് മഹാഭാരതത്തില്‍. അനുഗീതാപര്‍വത്തിലെ ആ കഥ പറയാം.
അദ്ധ്വരം എന്നാല്‍ യാഗം എന്നാണു അര്‍ഥം. യാഗകര്‍മ്മങ്ങള്‍ ചെയ്യുന്നയാളെ അദ്ധ്വര്യൂ എന്ന് വിളിക്കും. ഒരിക്കല്‍ ഒരു അദ്ധ്വര്യൂ യാഗം നടത്തുകയായിരുന്നു. യന്ജകു
ണ്ഡത്തിനു മുന്നില്‍ ഹോമിക്കാനുള്ള ആടിനെ ഒരുക്കി നിര്‍ത്തിയിട്ടിട്ടുണ്ട്. ആടിനെ ഹോമിക്കുന്നതിനു മുമ്പായി അദ്ധ്വര്യൂ ജലമെടുത്തു ജപിച്ചു അതിന്റെ ദേഹത്ത് തളിച്ചു. ഇത് കണ്ടു കൊണ്ട് ഒരു യതി (സന്യാസി) അങ്ങോട്ട്‌ കടന്നു വന്നു. യതി കടുത്ത സ്വരത്തില്‍  അദ്ധ്വര്യൂവിനോട് പറഞ്ഞു. "അരുത്, ഇത് ഹിംസയാണ്. ഈ ജീവിയെ കൊല്ലരുത്. നമ്മുടെയെല്ലാം ഉള്ളില്‍ ഉള്ളത് പോലുള്ള പ്രാണനാണ്‌ ആടിന്റെ ഉള്ളിലും ഉള്ളത്. അതിനും നമ്മെപ്പോലെ ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശമുണ്ട്‌." യതിയുടെ ഈ വാക്കുകള്‍ക്കു അദ്ധ്വര്യൂവിന്റെ മറുപടി ഇങ്ങനെയായിരുന്നു. "ആടിനെ കൊല്ലുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. മാത്രവുമല്ല, ഈ യന്ജത്തില്‍ ബലിയര്‍പ്പിക്കപ്പെടുന്നത് മൂലം അതിനു ഒരുപാട് പുണ്യം കിട്ടുകയും ചെയും." ഇത് കേട്ടപ്പോള്‍ യതിയുടെ മുഖത്ത് പരിഹാസം കലര്‍ന്ന ഒരു ചെറു ചിരി വിടര്‍ന്നു. "യന്ജത്തിന്റെ പുണ്യം ആടിനാണ്‌ കിട്ടുകയെങ്കില്‍ അങ്ങേക്ക് ഇതിലെന്ത് കാര്യം? അക്കാര്യം അവിടെ നില്‍ക്കട്ടെ. ഈ ആടിനും അച്ചന്‍, അമ്മ, ബന്ധുക്കള്‍ എന്നിവരൊക്കെ ഉണ്ടാവുമല്ലോ. ഇതിനെ ഹോമമൃഗമാക്കും മുന്‍പ് അങ്ങ് അവരോടു സമ്മതം ചോദിച്ചിട്ടുണ്ടോ?  യന്ജകുണ്ഡത്തില്‍ ഇടാനുള്ള വെറും വിറകല്ല ഈ ആട് എന്ന് മനസിലാക്കുക. ശരീരത്തിനപ്പുറം മറ്റു പലതും ഉള്ള ഒരു ജീവിയാണ് അതും. നമുക്കെന്നപോലെ ആടിനും പ്രാണന്‍ നല്‍കിയത് ദൈവമാണ്. ദൈവത്തിനു മാത്രമേ ആ പ്രാണന്‍ തിരിച്ചെടുക്കാന്‍ അവകാശമുള്ളൂ." ഇത്രയുമായപ്പോള്‍ അദ്ധ്വര്യൂ ചിന്തിച്ചു. 'ഇദ്ദേഹം പറയുന്നത് ശരിയാണല്ലോ, ഒരു പുണ്യകര്‍മ്മം എന്ന ധാരണയില്‍ എത്ര വലിയ പാപമാണ് താന്‍ ചെയ്യാന്‍ പോകുന്നത് '. ഒരു നിമിഷത്തെ മൌനത്തിനു ശേഷം അദ്ധ്വര്യൂ മനസ് തുറന്നു കുറ്റസമ്മതം നടത്തി. "സന്യാസി ശ്രേഷ്ടാ, അങ്ങയുടെ വാക്കുകള്‍ എന്റെ കണ്ണ് തുറപ്പിച്ചു. ഞാനിതാ എന്റെ പ്രവര്‍ത്തി അതനുസരിച്ച് തിരുത്തുന്നു" അങ്ങനെ മൃഗബലി ഒഴിവാക്കി അദ്ധ്വര്യൂ യാഗം അനുഷ്ഠിച്ചു. 
- മാതൃഭുമി                

Wednesday, May 2, 2012

ജീവകാരുണ്യപഞ്ചകം – ശ്രീ നാരായണഗുരു (1)



ശ്രീ നാരായണഗുരുവിന്റെ ജീവകാരുണ്യപഞ്ചകം എന്ന കൃതിയും, ആ കൃതിക്ക് ശ്രീ ജി ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ഭാഗങ്ങളും താഴെ കൊടുക്കുന്നു.

ജീവകാരുണ്യപഞ്ചകം

എല്ലാവരുമാത്മസഹോദരെ -
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ ന‍ാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ -
ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും.

കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമ‍ാം
എല്ലാമതസാരവുമോര്‍ക്കിലിതെ -
ന്നലെ പറയേണ്ടത് ധാര്‍മികരെ!

കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ -
മല്ലീവിധിയാര്‍ക്കു ഹിതപ്രദമ‍ാം?
ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ -
ത്തല്ല മരുവേണ്ടതു സൂരികളെ!

കൊല്ലുന്നവനില്ല ഭുജിപ്പതിനാ -
ളില്ലെങ്കിലശിക്കുകതന്നെ ദൃഢം
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയ‍ാം
കൊല്ലുന്നതില്‍നിന്നുമുരത്തൊരഘം.

കൊല്ലായ്കയിലിവന്‍ ഗുണമുള്ള പുമാ -
നല്ലായ്കില്‍ മൃഗത്തോടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ -
റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.

വ്യാഖ്യാനം

ആത്മസത്യം കണ്ടെത്തുക എന്ന ജീവിതപരമലക്ഷ്യം നേടാന്‍ അനുപേക്ഷണീയമായ ഗുണമാണ് ജീവകാരുണ്യം അഥവാ അഹിംസ. മറ്റു ജീവജാലങ്ങളില്‍ ഒരു തരത്തിലുമുള്ള ദ്രോഹചിന്ത പുലര്‍ത്താതെ സമഭാവന ശീലിക്കുകയാണ് സത്യാന്വേഷണ സാധന. അഹിംസ അഥവാ ജീവകാരുണ്യം മനുഷ്യന്‍ അവശ്യം അംഗീകരിക്കേണ്ട ഗുണമാണെന്ന് പ്രതിപാദിക്കുന്ന കൃതിയാണ് ‘ജീവകാരുണ്യപഞ്ചകം’.

1. പരമസത്യമായ ആത്മാവിന്റെ രൂപഭേദങ്ങളാണ് ഇക്കാണുന്നവയെല്ല‍ാം. അതിനാല്‍ അവ പരസ്പരം സഹോദരങ്ങളാണ്. ഇക്കാര്യം ചിന്തച്ചാല്‍ മനുഷ്യര്‍ എങ്ങനെ മറ്റു ജീവികളെ കൊല്ലും? അല്‍പ്പംപോലും കാരുണ്യമില്ലാതെ മറ്റു ജീവികളുടെ മ‍ാംസം എങ്ങനെ ഭക്ഷിക്കും? മറ്റു ജീവികളെ കൊല്ലുകയും ഭുജിക്കുകയും ചെയ്യുന്നത് ഭേദചിന്തയെയും അഹങ്കാരത്തെയും വര്‍ദ്ധിപ്പിക്കുകയും സത്യദര്‍ശനത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നു.

2. ആത്മസാക്ഷാത്കാരത്തിനുതകുന്ന ധര്‍മങ്ങളില്‍ വച്ചേറ്റവും വലുതാണ്‌ അഹിംസ. പരദ്രോഹചിന്തയില്ലായ്മയാണ് അഹിംസയുടെ ആന്തരരൂപം. ഞാന്‍ വേറെ, നീ വേറെ എന്ന ചിന്തയില്‍ നിന്നാണ് ഭയവും ദ്രോഹചിന്തയും ആരംഭിക്കുന്നത്. ഭേദചിന്തയും ദ്രോഹചിന്തയും മാറ്റി സമഭാവനയോടെ ജീവിക്കാന്‍ ദൃഢനിശ്ചയം ചെയ്തയാള്‍ സ്വധര്‍മ്മനിര്‍വഹണത്തിനായി ചിലപ്പോള്‍ ശാരീരികമായി ഹിംസിച്ചാലും അത് ഹിംസയാകുന്നില്ല. സ്വാര്‍ത്ഥലാഭത്തിനായി ദ്രോഹചിന്തയോടെ ഒരു ജീവിയേയും ശാരീരികമായി ഉപദ്രവിക്കാതിരികുന്നിടത്താണ് അഹിംസ ആരംഭിക്കുന്നത്. പരദ്രോഹചിന്ത വെടിഞ്ഞു എല്ല‍ാം ഒന്നെന്നുകാണുന്ന അഹിംസയാണ് എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത്.

3. ഹിംസയില്‍ കൊല്ലപ്പെടുന്നവന്‍ താനാണെങ്കില്‍ അതിഷ്ടമായിരിക്കുമോ? ഹിംസ തുടങ്ങിയ ക്രൂരതകള്‍ ആരുടേയും കുത്തകയല്ല. വിധി എപ്പോഴും ഒരുവന്റെ ഹിതം തന്നെ അനുസരിക്കുമെന്ന് കരുതരുത്. കൊല്ലുന്നവന്‍ ഏത് നിമിഷവും കൊല്ലപ്പെടാവുന്നവനായി മാറാവുന്നതേയുള്ളൂ. അചഞ്ചലമായ പ്രകൃതിനിയമം തെറ്റുകയില്ല. സത്യാനുഭവത്തിനു വഴി തെളിക്കുന്ന ഈ ധര്‍മനിയമമാണ് അറിവുള്ളവര്‍ എല്ലാവര്‍ക്കും ഉപദേശിക്കേണ്ടത്, അതനുസരിച്ച് ജീവിക്കുകയും വേണം.

4. തിന്നാന്‍ ആളില്ലെന്ന് വന്നാല്‍ കൊല്ലാനും ആളുണ്ടാവില്ല എന്ന്‍ തീര്‍ച്ചയാണ്. അപ്പോള്‍ തിന്നുന്നത്‌ തന്നെയാണ് വലിയ ഹിംസ. കൊല്ലുന്നതിനു മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതുകൊണ്ട് കൊല്ലുന്നതിനേക്കാള്‍ വലിയ പാപവും തിന്നുന്നത്‌ തന്നെയാണ്.

5. മറ്റു ജീവികളെ ഹിംസിക്കാതിരിക്കുന്ന മനുഷ്യനാണ് വിവേകമുള്ളവന്‍. കൊല്ലുന്ന അവിവേകിയും മൃഗവും തമ്മില്‍ ഒരു ഭേദവുമില്ല. കൊല്ലുന്നവന് മറ്റെല്ലാ നന്മകളുമുണ്ടെങ്കില്‍പോലും ഒരിടത്തും അഭയം ലഭിക്കുന്നതല്ല.

അതുകൊണ്ട് ഒരു സത്യാന്വേഷി കൊല്ലലും തിന്നലും ദൃഢമായി ഉപേക്ഷിക്കണം എന്ന് ശ്രീ നാരായണസ്വാമി ഉപദേശിക്കുന്നു.

കടപ്പാട് - http://sreyas.in

Thursday, August 18, 2011

"ജീവജാലങ്ങളെന്നുമെന്‍ ജന്മബന്ധുവായീടണേ.... "


ഒരു സുഹൃത്ത് ഈയിടെ അദ്ധേഹത്തിന്റെ ഒരു അനുഭവം ഒരു ഫോണ്‍ സന്ദേശത്തിലൂടെ പറഞ്ഞു. ഒരു കുട്ടിയുടെ ചോറൂണ്‍ ചടങ്ങിനു പോയ കാര്യം. ഭൂതലത്തിലേക്കു പുതുതായി വന്നെത്തിയ ഒരു കുരുന്നു ഇനി കുറെ സംവത്സരങ്ങള്‍ ലോകവുമായി പൊരുത്തപ്പെട്ടു നന്മ വിതറി ജീവിക്കുവാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനകളും ആശംസകളുമായി വന്നെത്തിയിരിക്കുന്ന അതിഥികള്‍.

ആ ശുഭകര്‍മം കഴിഞ്ഞു തന്റെ മുന്‍പാകെ എത്തിയ ലഘു ഭക്ഷണം കണ്ടപ്പോള്‍ അദ്ദേഹം അമ്പരന്നു. മാംസത്തുണ്ടുകള്‍ നിറഞ്ഞ ബിരിയാണി! രാവിലെ കുളി കഴിഞ്ഞു അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചു ചന്ദനകുറിയുമണിഞ്ഞു പ്രസന്നമായ ചിന്തകളുമായി വന്ന അദ്ദേഹം കാലം ഇങ്ങനെ ഇത്ര പെട്ടന്ന് ഇത്രമാത്രം മാറിപോയതെങ്ങനെയെന്നു അതിശയിച്ചു. രണ്ടു കൊല്ലം മുന്‍പേ വരെ ഇങ്ങനെയൊരു സ്ഥിതി നേരിടേണ്ടി വരികയില്ലായിരുന്നു.

പുതിയ പ്രവണതകള്‍ സാക്ഷര കേരളത്തിലെ ജനങ്ങള്‍ അതിവേഗം ഉള്‍ക്കൊള്ളാന്‍ തുടങ്ങിയിരിക്കുന്നു. മാംസഭക്ഷണോല്സുകതയും, മനുഷ്യന് രോഗം മൂലം അനുഭവിക്കേണ്ടിവരുന്ന വേദനയെ പണമാക്കി പരിവര്‍ത്തനം ചെയുന്ന ആശുപത്രികളും, മക്കളുടെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി എത്ര ലക്ഷം വേണമെങ്കിലും കൊടുക്കാന്‍ തയാറാകുന്ന മാതാപിതാക്കളുടെ എണ്ണവും വര്‍ധിച്ചു കൊണ്ടിരിക്കുന്ന സ്ഥിതി!

ആദ്യമായി ലഭിച്ച അന്നത്തിലൂടെ ഒരു പാവം മൃഗത്തിന്റെ കൊഴുപ്പും, മാംസവും കൂടി ആ ശിശുവിന്റെ ശരീരത്തിലേക്ക് എത്തിയിരിക്കുമോ? അടിയും തൊഴിയുമേറ്റ് മൈലുകള്‍ താണ്ടാന്‍ വിധിക്കപ്പെട്ട മൃഗങ്ങളുടെയും, ഹോര്‍മോണ്‍ കുത്തിവെച്ചു വീര്‍പ്പിച്ച കോഴികളുടെയും വേദന ഈ ഇറച്ചികഷ്ണങ്ങളില്‍ ത്രസ്സിക്കുന്നില്ലേ? അതൊന്നും തൊടാതെ, കുട്ടിക്ക് നന്മ നേര്‍ന്നു കൊണ്ട് അദ്ദേഹം വിട വാങ്ങി.

ഇന്ന് ലോകമൊട്ടാകെയുള്ള പ്രമുഖ ഭിഷഗ്വരന്മാര്‍ മാംസഭക്ഷണപ്രവണതയില്‍ നിയന്ത്രണം വരുത്തെണ്ടതിന്റെ ആവശ്യകതെയെ കാര്യകാരണ സഹിതം ഉപദേശിക്കുന്നു. സഹജീവികളോടുള്ള കാരുണ്യം എന്ന മനുഷ്യത്വപരമായ കാര്യം ഒഴിച്ച് നിര്‍ത്തിയാല്‍ പോലും, സ്വന്തം ശരീരത്തോടുള്ള ദയാദാക്ഷിണ്യം എന്ന നിലയിലെങ്ങിലും ഈ പ്രവണതയില്‍ ഒരു നിയന്ധ്രണം വരുതെണ്ടിയിരിക്കുന്നു. - ആശുപത്രികളില്‍ വര്‍ധിച്ചുവരുന്ന തിരക്കും, പണചിലവും, അനുഭവിക്കേണ്ടി വരുന്ന വ്യാധികളും, വേദനയും കുറക്കാനായെങ്ങിലും. മുന്‍പൊന്നും ഒരു വിവാഹത്തിന്റെ തലേന്നാള്‍ വൈകുന്നേരം വീടുകളില്‍ സദ്യ നടത്തുക പതിവില്ലായിരുന്നു. ഒരു സ്റ്റാറ്റസ് സിംബലായി ആ ദിവസം മാംസസദ്യയും (മദ്യസദ്യയും) ഇന്ന് വ്യാപിച്ചു വരികയാണ്. വിവാഹാവസരത്തില്‍ ഒരു പുതിയ ജീവിതം വധൂവരന്മാര്‍ തുടങ്ങാന്‍ പോവുകയാണ്. ആ മംഗള മുഹൂര്‍ത്തം അനേകം ജീവികളുടെ വേദനയില്‍ നിന്ന് ആരംഭിക്കരുത്. ഈ ഹൃദയശൂന്യത ഇന്ന് ശിശുവിന്റെ ചോറൂണിലേക്കും ചെന്നെത്തിയിരിക്കുന്നു.
മാംസഭക്ഷണം തികച്ചും ഒഴിവാക്കുക പലര്‍ക്കും പ്രയാസമായിരിക്കും. എന്നാല്‍ ഈ പ്രവണത ഇങ്ങനെ വര്ധിക്കുവാനിടയാക്കാതെ അതില്‍ ബോധപൂര്‍വം ഒരു നിയന്ധ്രണം വരുത്താന്‍ സാധ്യമാകണം. ഇതൊരു മനോവൈകല്യമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ആരോഗ്യത്തിനു ആവശ്യമാണ്‌. കേരളത്തിന്റെ പല ഭാഗങ്ങളിലും സസ്യാഹാരം ലഭിക്കുന്ന ഹോട്ടലുകള്‍ കണ്ടെത്താന്‍ വിഷമമായെന്നു വരും. എന്നാല്‍ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും മറ്റും സ്ഥിതി നേരെമറിച്ചാണ്.
പലവിധ വിപരീത പ്രവണതകളും ഇന്ന് വര്‍ധിച്ചുവരുന്നതിന്റെ കാരണമെന്താണ്? ഇന്നത്തെ വിദ്യാഭ്യാസ രീതിയുടെ വൈകല്യം തന്നെയായിരിക്കണം മൂലകാരണം. ഇക്കാര്യം പ്രസിദ്ധ സിനിമാനടനായ കമലഹാസന്റെ സഹോദരന്‍ ചാരുഹാസന്‍ തികച്ചും വ്യക്തമാക്കി, "ഇന്നത്തെ വിദ്യാഭ്യാസം പണമുണ്ടാക്കാനുള്ള വഴി മാത്രമാണ് പഠിപ്പിക്കുന്നത്‌, ജീവിതം പഠിപ്പിക്കുന്നില്ല.
ഇതിന്റെ ദുഷിച്ച സാമൂഹിക പ്രതിഫലനം ഇന്ന് പത്രപംക്തികളില്‍ നിറഞ്ഞു നില്‍ക്കുന്നു. കുടുംബബന്ധങ്ങളുടെ പവിത്രത പോലും പണത്തിനു വേണ്ടി ഇല്ലാതാക്കി മനുഷ്യന്‍ മൃഗത്തിന്റെ നിലവാരത്തിലും താഴേക്ക്‌ താഴുന്നു. പക്ഷികളും, മൃഗങ്ങളും മറ്റും പ്രകൃതി നല്‍കിയിട്ടുള്ള ചില മൂല്യാത്മക നിയമങ്ങളില്‍ നിന്ന് അണുവിട പോലും താഴാതെ അവ പാലിക്കുന്നു. ആ പരിധികളില്‍ നിന്നും മൂല്യാത്മകമായി അവ പലപ്പോഴും അല്‍പ്പമൊക്കെ ഉയരുന്നത് പോലും ജീവപ്രപഞ്ചത്തെ നിരീക്ഷിച്ചാല്‍ ദ്രിശ്യമാണ്‌. ശത്രുക്കളെന്നു കരുതപ്പെടുന്ന ജന്തുക്കള്‍ സുഹൃത്ത്ക്കളാകുന്നതും 'ക്രൂര'മൃഗങ്ങള്‍ മറ്റു മൃഗങ്ങളുടെ കുഞ്ഞുങ്ങളോട് അനുകമ്പ കാട്ടുന്നതും കാണാം. ഒരിക്കല്‍ തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപത്തിനുള്ള പന്തലിടാനായി ഒരു തേക്കിന്‍ തടി എടുത്തു കുഴിയിലേക്ക് വെക്കാന്‍ ഒരു ആനയെ നിയോഗിച്ചു. തടി എടുത്ത്തെങ്ങിലും അത് അത് കുഴിയിലേക്ക് വെക്കാനുള്ള പാപ്പാന്റെ ആന്‍ജ നല്ല അനുസരണ ശീലമുള്ള ആന കൂട്ടാക്കിയില്ല. അപ്പോഴാണ്‌ കുഴിക്കുള്ളില്‍ ഒരു പൂച്ച അകപ്പെട്ടുപോയതായി കണ്ടെത്തിയത്. അതിനെ പുറത്തെടുത്ത ഉടന്‍തന്നെ തേക്കിന്‍ തടി ആന കുഴിയിലേക്ക് വെക്കുകയും ചെയ്തു.
വിദ്യാഭ്യാസമില്ലാത്ത മൃഗങ്ങളുടെയത്ര വിവേചനബുദ്ധി പോലും 'സാങ്കേതിക വിദ്യാഭ്യാസം' ലഭിക്കുന്ന പലര്‍ക്കും ഇന്ന് ഇല്ലാതായി പോകുന്നു. ഗ്രാമീണരില്‍ ഹൃദയാലുത്വവും മറ്റും ഇന്നും നിലനില്‍ക്കുന്നുവെങ്കിലും 'നാഗരികത' ക്രമേണ നാട്ടിന്‍ പുറങ്ങളിലേക്കും വ്യാപിച്ചു വരികയാണ്. ദൈന്യത നിറഞ്ഞ കണ്ണുകളുമായി നമ്മെ നോക്കിക്കൊണ്ട്‌ ലോറികളില്‍ കുത്തിനിറക്കപ്പെട്ടു നീങ്ങുന്ന, നിഷ്ട്ടൂരമായി വധിക്കപ്പെടുന്ന മൃഗങ്ങളുടെ വേദന ത്രസിക്കുന്ന മാംസം തീന്മേശയിലിരുന്നു ആസ്വദിക്കുന്നവരും അതിനെതിരായി പ്രിതികരിക്കാത്ത്ത സമൂഹവും എന്തെങ്ങിലും വിധത്തില്‍ ആ വേദന പ്രതികരണമായി ലഭിക്കുവാന്‍ ബാധ്യസ്ഥരല്ലെ?
ജീവകാരുണ്യപരമായ ഇത്തരം പരിഗണനകള്‍ക്ക് പുറമേ, മനുഷ്യന്റെ ശാരീരികഘടന സസ്യാഹാരത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്ന് ശാസ്ത്രഞ്ജന്മാര്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യനോടു അടുത്ത കുരങ്ങുവര്‍ഗങ്ങള്‍ പ്രധാനമായും സസ്യഭോജികളാണ്. മാംസത്തോടുള്ള ഈ അത്യാസക്തി കേരളത്തില്‍ വര്‍ധിച്ചു വരുന്നതോടൊത്ത് ആശുപത്രികളിലേക്കുള്ള തിരക്കും വര്‍ധിക്കുമ്പോള്‍ അമേരിക്ക ഉള്‍പ്പടെയുള്ള പല പാശ്ചാത്യരാജ്യങ്ങളിലും സസ്യഹാരികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്.
അമേരിക്കയില്‍ ഇത് സംബന്ധിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയ പല ഡോക്ടര്‍മാരും ഇന്ന് സസ്യാഹാരത്തിന്റെ ശക്തരായ പ്രചാരകരാണ്‌. മനുഷ്യന്റെ ശാരീരിക സ്ഥിതിക്ക് അനിയോജ്യമായ ആഹാരം അതാണെന്നും അത് കൂടുതല്‍ തെളിമയോടെ ചിന്തിക്കുവാനും ഊര്ജസ്വലതയോടെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും കഴിവുള്ളവരാക്കിതീര്‍ക്കുന്നുവെന്നും അവര്‍ പറയുന്നു.


മുന്‍ അമേരിക്കന്‍ പ്രസിടെന്റായ ബില്‍ ക്ളിന്റെന്‍ ഇന്ന് താനൊരു സസ്യാഹാരിയാനെന്നു ഈയിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. അതിന്റെ കാരണം അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു. "ഞാന്‍ ഈ പരീക്ഷണത്തില്‍ ഏര്‍പ്പടുകയാണ്. 1986 മുതല്‍ സസ്യാഹാരികളായിതീര്‍ന്ന നൂറുകണക്കിനാളുകള്‍ക്ക് അമിതകൊളസ്ട്രോളിന്റെ ഉപദ്രവത്തില്‍ നിന്നും വിമുക്തരാവാന്‍ സാധിച്ചിട്ടുണ്ടെന്നു എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ശരീരം സ്വയം രോഗവിമുക്തമാകുന്നതിനുള്ള കഴിവ് ആര്ജിക്കുന്നതും രക്തധമനികളിലെ പ്രതിബന്ധങ്ങളും ഹൃദയത്തിലെ കാല്‍ഷ്യം അടിഞ്ഞുകൂടലും വിഘടിച്ചുപോകുന്നതും അവരുടെ അനുഭവമായിട്ടുണ്ട്. ഞാന്‍ അന്വേഷിച്ചിട്ടുള്ള 82 ശതമാനം പേരിലും ഇത് നടന്നിട്ടുണ്ട്. ഇവരിലൊരാളാവാന്‍ ഞാനും ശ്രമിക്കുകയാണ്." 2010 മെയ്‌ മാസം മുതലാണ്‌ ബില്‍ ക്ളിന്റെന്‍ ഹൃദയ സംബധമായ ഒരു പ്രശ്നത്തെതുടര്‍ന്ന് സസ്യാഹാരിയായത്. വല്ലപ്പോഴും മത്സ്യം ഉപയോഗിക്കുമെന്നതൊഴിച്ചാല്‍ അദ്ദേഹം തികഞ്ഞ സസ്യാഹാരിയാണിന്ന്.

സസ്യാഹാരത്തിലേക്ക് തികച്ചും മാറാന്‍ പലര്‍ക്കും പ്രയാസമായിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ന് കാണുന്ന നിയന്ത്രണമില്ലാത്ത പോക്ക് അപകടകരമാണ്. വിവാഹത്തിന്റെ തലേ ദിവസം മാംസസദ്യകള്‍ നടത്തുകയില്ലെന്നു ഉറച്ച തീരുമാനമെടുക്കണം. ആരോഗ്യത്തിനു ഹാനികരമാംവിധം അങ്ങിനെ നാക്കിനൊരു മാംസരുചി നല്‍കി ആരെയും പ്രീതിപ്പെടുതേണ്ട ആവശ്യമില്ലല്ലോ. മനസ്സിന് ഒരു സാത്വിക പവിത്രത നല്‍കാനാണ് വിവാഹസദ്യകളില്‍ സസ്യാഹാരം നിര്‍ദേശിച്ചിരിക്കുന്നത്‌. ഓണം, വിഷു, ഗ്രിഹപ്രവേശം, ജന്മദിനം മറ്റു പുണ്യദിനങ്ങള്‍ എന്നീ അവസരങ്ങളിലെല്ലാം മാംസാഹാരം തികച്ചും ഒഴിവാക്കുന്നത് ക്രമേണ ഇതൊരു നിയന്ത്രണത്തില്‍ കൊണ്ട് വന്നു ആരോഗ്യം നിലനിര്‍ത്താന്‍ സഹായകമാകും.

-ഞാനഗീത- ആനന്ധാശ്രമം

Monday, February 21, 2011

കോഴിയിറച്ചി കഴിക്കാതിരിക്കാനുള്ള കാരണങ്ങള്‍


കോഴികള്‍ വളരെ ബുദ്ധിയുള്ള ജീവികള്‍ ആണെന്ന് പല പുതിയ പഠനങ്ങളും തെളിയിക്കുന്നു. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, ആത്മസംയമനം പാലിക്കാനും അവര്‍ക്ക് കഴിയും. പല സസ്തനികലെക്കാളും ബുദ്ധിസാമര്‍ത്ഥ്യം കോഴികള്‍ക്ക് ഉണ്ടെന്നു പറയപ്പെടുന്നു. ആസ്ത്രേലിയയിലെ മാക്യുരെ യൂനിവേഴ്സിടിയില്‍ ജീവികളുടെ പെരുമാറ്റം, ആശയവിനിമയം തുടങ്ങിയവയെ പറ്റി പഠനം നടത്തുന്ന ഡോ: ക്രിസ് ഇവാന്‍സ് പറയുന്നത്, പ്രശ്നങ്ങളുടെ കാരണം മനസിലാക്കാനും, പുതിയ കാര്യങ്ങള്‍ പഠിക്കാനും ഉള്ള കഴിവ് കോഴികള്‍ക്ക് ഉണ്ട് എന്നാണു. കണ്ടെത്തിയ പുതിയ കാര്യങ്ങള്‍ മറ്റു കോഴികള്‍ക്ക് പറഞ്ഞു കൊടുക്കാനും ഇവര്‍ക്ക് കഴിവുണ്ട്. അത് കൊണ്ട് തന്നെ ശാസ്ത്രഞ്ജര്‍ കോഴികളെ സംസ്ക്കാരമുള്ള ജീവികളുടെ കൂട്ടത്തില്‍ പെടുത്തുന്നു.

ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ക്രൂരതയും, പീഡനവും എട്ടുവാങ്ങപ്പെടുന്ന ജീവികളാണ് കോഴികള്‍. നിന്ന് തിരിയാന്‍ പോലും കഴിയാത്ത തരത്തില്‍ ആയിരക്കണക്കിന്
കോഴികളെയാണ് ഇടുങ്ങിയ കൂടുകളില്‍ നിറച്ചിരിക്കുന്നത്.

വളരെ കൂടിയ അളവില്‍ ആന്റീബയോട്ടിക്കുകളും,  
മറ്റു മരുന്നുകളും കുതിവേയ്പ്പിലൂടെയും തീറ്റയിലൂടെയും ഇവക്കു നല്‍കുന്നു. ഈആന്റീബയോട്ടിക്കുകളും മരുന്നുകളും കോഴികള്‍ പെട്ടന്ന് വളരുവാനും തൂക്കം കൂടുന്നതിനും സഹായിക്കുന്നു. അസ്വാഭാവിക രീതിയിലുള്ള പെട്ടന്നുള്ള വളര്‍ച്ചയും, തൂക്കകൂടുതലും കാരണം ഇവക്കു സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാനോ, നടക്കാനോ സാധിക്കാറില്ല.പലപ്പോഴും അവയുടെ കാലുകള്‍ ഒടിയാരുമുണ്ട്.ഇങ്ങനെ കൂടിയ അളവിലുള്ള ആന്റീബയോട്ടിക്കുകള്‍ നല്‍കിയ കോഴികളെ തിന്നുന്ന മനുഷ്യരുടെ ശരീരത്തിലേക്ക് ഈ ആന്റീബയോട്ടിക്കുകള്‍ കടന്നു ചെല്ലും. ഇത് കാരണം Drug resistant bacteria കള്‍ വര്‍ധിക്കുന്നു. ചികിത്സാര്‍ത്ഥം നമ്മള്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഈ bacteria കള്‍ കാരണം മരുന്നിന്റെ പൂര്‍ണ ഫലം നമുക്ക് കിട്ടാതെ വരികയും ചെയ്യും.


ആവശ്യത്തിനു സ്ഥലമില്ലാത്ത ഇരുമ്പുപെട്ടികളില്‍ കുത്തി നിറക്കപ്പെട്ട് ലോറികളില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദിവസങ്ങളോളം മഴയും വെയിലും ഏറ്റു നൂറു കണക്കിന് കിലോമീറ്റെര്‍ കള്‍ താണ്ടി കശാപ്പു ശാലകളില്‍ എത്തുമ്പോള്‍ ദിവസവും ലക്ഷക്കണക്കിന്‌ കോഴികളുടെ കാലുകളും ചിറകുകളും മുറിഞ്ഞു പോകുകയോ, പരിക്ക് പറ്റി രക്തം വാര്‍ന്ന നിലയിലോ ആയിട്ടുണ്ടാവും. പരസ്പ്പരം കൊത്താതിരിക്കാന്‍ വേണ്ടി കോഴികുഞ്ഞുങ്ങളുടെ ചുണ്ടുകള്‍ ചൂടാക്കിയ ബ്ലേഡ് കൊണ്ട് മുറിച്ചു കളയുന്നു. (നമ്മുടെ സ്വന്തം ചുണ്ടുകള്‍ മറ്റാരെങ്ങിലും
മുറിക്കുന്ന അവസ്ഥ ആലോചിക്കുക)
കോടിക്കണക്കിനു കോഴികളാണ് ക്രൂരമായ പീഡനങ്ങളും ദുരിദങ്ങളും ഏറ്റു വാങ്ങി ഇങ്ങനെ മരിച്ചു വീഴുന്നത്. ഇത് തടയുന്നതിന് ഒരു നിയമവും ഈ ലോകത്ത് ഇല്ല.


വൃത്തിഹീനമായ ഇടുങ്ങിയ പരിമിതമായ കൂട്ടില്‍ ജീവിക്കുന്ന ഇവക്കു വളരെ പെട്ടന്ന് രോഗങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണ്. ഈ കോഴിയിറച്ചികളില്‍ അപകടകരമായ നിലയില്‍ ആര്‍സെനിക് അടങ്ങിയിരിക്കുന്നു. ഇത് മനുഷ്യരില്‍ ക്യാന്‍സര്‍, ഞരമ്പ്‌ സംപന്തമായ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാണ്. അമേരിക്ക യില്‍ ഈയിടെ പുറത്തിറങ്ങിയ MENS HEALTH മാസികയില്‍ പത്തു വൃത്തിഹീനമായ ഭക്ഷണങ്ങളുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നാം സ്ഥാനം ബ്രോയിലെര്‍ കൊഴിയിരചിക്കാന്. കൂടിയ അളവിലുള്ള മാരകമായ bacteria കള്‍ ആണത്രേ കാരണം.

സാധാരണയായി കോഴികള്‍ മുട്ടയിട്ടു അതില്‍ അടയിരുന്നാണ് കുട്ടികളെ വിരിയിചെടുക്കുന്നത്. എന്നാല്‍ ചിക്കന്‍ ഫാമുകളില്‍ കോഴികള്‍ മുട്ടയിട്ടാല്‍ ഉടന്‍ അത് വലിയ ഇന്കുബെറെര്‍ ലേക്ക് മാറ്റും. കോഴിക്കുഞ്ഞിന് തന്റെ അമ്മയെയോ, അമ്മക്കോഴി ക്ക് തന്റെ മക്കളെയോ ഒരിക്കലും ഒന്ന് കാണുവാന്‍ പോലും കഴിയാറില്ല. കൊഴികുഞ്ഞു വിരിഞ്ഞു പുറത്തിറങ്ങിയാല്‍ ആദ്യത്തെ രണ്ടാഴ്ച തുടര്‍ച്ചയായി കഠിനമായ വൈദ്യുത വെളിച്ചത്തിലായിരിക്കും ഇവയുടെ ജീവിതം. രാത്രിയും പകലും തിരിച്ചറിയാനാവാത്ത അവസ്ഥ. നമ്മുടെ സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ ഈ സ്ഥിതി വന്നാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ.....

Saturday, February 19, 2011

ലോകത്തേക്കും വലിയ ഇറച്ചി ഫാം


മറക്കാനാവാത്ത മറ്റൊരു കാഴ്ച കാലിഫോര്‍ണിയയിലെ ഒരു കന്നുകാലി വളര്‍ത്തല്‍ കേന്ദ്രമാണ്. ലോകത്തേക്കും വലിയ ഇറച്ചി ഫാം ആണിതെന്നു അവര്‍ അവകാശപ്പെട്ടു. ഒരു ലക്ഷം കന്നുകാലികള്‍! നമ്മുടെ കണ്ണുകളില്‍ ഒതുങ്ങാത്തത്ര വലുത്! ഭയാനകമായ ഒരു കാഴ്ചയായിരുന്നു അത്. വലിയ തടി വേലികല്‍ക്കുള്ളില്‍ കൂട്ടം കൂട്ടമായി അവ പാര്‍ക്കുന്നു. നിരനിരയായി കാണുന്ന ആഹാരട്രേകളില്‍ കണ്‍വര്‍ ബെല്റ്റ്കളിലൂടെ കൂറ്റന്‍ കേക്ക് കള്‍ പോലുള്ള കാലിത്തീറ്റ നീങ്ങി വന്നു മറിയുന്നു. നൂറു നൂറു ട്രെക്ക് കള്‍ വെളിക്കു വെളിയില്‍ നിന്നും അകത്തേക്ക് വെള്ളം സ്പ്രേ ചെയ്യുന്നു. കാലികള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊണ്ടേ ഇരിക്കുന്നു. തടിച്ചു കൊഴുത്ത പടുകൂറ്റന്‍ മൃഗങ്ങള്‍. അവയ്ക്ക് ഒന്നോടാനോ വേഗം നടക്കുവാനോ സാധിക്കുകയില്ല. അനങ്ങിയാല്‍ മാംസത്തിനു ദൃടതയുണ്ടായി പോകുമെത്രേ. ചില കണക്കുകള്‍ കേട്ട്. പതിനേഴായിരം ട്രെക്ക് കള്‍ ഇവിടെ പ്രതിദിനം ആഹാരം കൊണ്ടുവന്നു നല്കികൊണ്ടിരിക്കുന്നു. ലക്ഷ ക്കണക്കിന് ഗ്യാലന്‍ വെള്ളം ഓരോ ദിവസവും ഇവിടെ ഉപയോഗിക്കുന്നു. ഒരു പൗണ്ട് ഇറച്ചി ഇറച്ചി ഉല്‍പ്പാദിപ്പിക്കാന്‍ ഇരുപതു പൗണ്ട് ധാന്യം വേണമെത്രേ.

അന്‍പതുകളില്‍ അമേരിക്കയില്‍ ധാന്യപ്പെരുപ്പമുണ്ടായി. അധികൃതര്‍ അതിനൊരു പോംവഴി കണ്ടത് ഗോമാംസകമ്പോളത്തെ അമിതമായി പ്രോല്സാഹിപ്പിചിട്ടാണ്. ഒരു കന്നുകാലിയെ തീറ്റിപോട്ടാനുള്ള ധാന്യ ഉത്പാദനത്തിനു പത്തേക്കര്‍ ഭൂമി ആവശ്യമുണ്ട് എന്നതാണ് അമേരിക്കന്‍ കണക്കു. മാംസഭോജനത്തിന്റെ കണക്കു നോക്കുക.

പക്ഷെ ചെലവിന്റെ കണക്കിനെക്കാള്‍ എന്നെ ഭയപ്പെടുത്തിയത് ആ മൃഗങ്ങളുടെ മുഖഭാവമാണ്. നിശബ്ദരായി, നിശ്ചലരായി, തങ്ങളുടെ തടിച്ച ശരീരങ്ങള്‍ അനക്കാനാകാതെ അവ തിന്നും കുടിച്ചും കൂടുതല്‍ കൂടുതല്‍ ഭാരം വര്‍ധിപ്പിച്ചു കൊണ്ട് നില്‍ക്കുന്ന ആ നില! കമ്പുട്ടെരുകള്‍ അവയെ വലിയ വെളുത്ത ആശുപത്രികള്‍ പോലുള്ള കശാപ്പു ശാലകളിലേക്ക് നയിക്കും വരെ. ഇവ പശുക്കളും കാളകളും ആണത്രേ. പക്ഷെ എന്തൊരു യാന്ത്രികമായ നിസംഗ ഭാവം! പരന്നു തടിച്ച ആ ശൂന്യമുഖങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ നമ്മുടെ പാവം പശുക്കളുടെ അലിഞ്ഞ കണ്ണുകള്‍ ഓര്‍ത്തു പോയി. ചുറുചുറുക്കും അഴകുമുല്ലൊരു ശാന്തമൃഗത്തെ ഇങ്ങനെ കൂറ്റന്‍ മാംസപിണ്ഡം മാത്രമായി മാറ്റാനുള്ള അധികാരം ആര് തന്നു നമുക്ക്? പച്ചപുല്ലു മേഞ്ഞു വാലുയര്‍ത്തി കുതിച്ചു പാഞ്ഞും കുഞ്ഞുങ്ങളെ നക്കിതുവര്ത്തിയും പാല്‍ ച്ചുരതിയും മണി കിലുക്കി താടയാട്ടി നടന്നും മനസ്സ് കുളിര്‍പ്പിക്കുന്ന ഗോവെന്ന മനോഹര മൃഗമോ ഇക്കാണുന്ന ഭീമാകാരമായ ചലിക്കുന്ന മാംസപിണ്ടങ്ങള്‍ !
'- സുഗതകുമാരി.