Friday, February 3, 2023

വെജിറ്റേറിയൻ ആയാൽ പ്രതിരോധശേഷി മെച്ചപ്പെടുമോ?

 

കഴിഞ്ഞ കുറേ വർഷങ്ങളായി, മെച്ചപ്പെട്ട ആരോഗ്യ വ്യവസ്ഥിതി നിലനിർത്താമെന്ന ലക്ഷ്യത്തോടെ ധാരാളം ആളുകൾ സസ്യാഹാരം മാത്രമുള്ള ഭക്ഷണക്രമത്തിലേക്ക് ചുവടുവച്ചിട്ടുണ്ട്. വെജിറ്റേറിയൻ അഥവാ സസ്യാഹാര രീതി എന്നതിനർത്ഥം മാംസം, മുട്ട, പാലുൽപന്നങ്ങൾ, തുടങ്ങി മൃഗങ്ങളിൽ നിന്ന് ലഭ്യമാകുന്ന ഏതൊരു ഭക്ഷ്യോത്പന്നങ്ങളും ഒഴിവാക്കുന്ന ആഹാരരീതിയെ പിന്തുടരുക എന്നാണർത്ഥം.

സ്വയം ആരോഗ്യമുള്ളവരായി തുടരാനായി സസ്യാഹാരം മാത്രം ഉൾക്കൊളിച്ച ഭക്ഷണശീലം ഒരാളെ സഹായിക്കുെമന്ന് നിരവധി ഭക്ഷ്യാരോഗ്യ വിദഗ്ദർ നിഗമനം ചെയ്യുന്നുണ്ട്. എന്നാൽ ശാസ്ത്രീയമായി കണക്കിലെടുക്കുമ്പോൾ ഈ നിങ്ങളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും മികച്ചതായിരിക്കുമോ എന്ന് പലരും സംശയിച്ചേക്കാം. ഇന്ന് നമുക്കത് ചർച്ച കണ്ടെത്താം. സസ്യാഹാരത്തെക്കുറിച്ച് ശാസ്ത്രത്തിന് പറയാനുള്ള കാര്യങ്ങൾ ഇതാ

വെജിറ്റേറിയൻ ആകുന്നത് വണ്ണം കൂട്ടില്ലെന്ന് പരക്കെ ഒരു ധാരണയുണ്ട്. ഇതിന്റെ പിന്നിലെ വാസ്തവം എന്താണ്? സസ്യാഹാരം മാത്രം ശീലിച്ചാലും ശരീരഭാരം കൂടും എന്നതാണ് സത്യം. സസ്യാഹാരത്തിൽ ഉൾപ്പെടുത്തുന്ന ചീസ്, കൊഴുപ്പുള്ള പാൽ, തൈര് എന്നിവയിലൊക്കെ ഉയർന്ന കാലറി അടങ്ങിയിരിക്കുന്നു. എന്നാൽ പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ എന്നിവ നിങ്ങളുടെ ആഹാരത്തിൽ ഉൾപ്പെടുത്താം.

തീർച്ചയായും മാംസാഹാരം അടങ്ങിയിട്ടില്ലാത്ത ഇത്തരത്തിലൊരു ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നത് വഴി നിരവധി നേട്ടങ്ങൾ നമ്മുടെ ആരോഗ്യത്തിന് ലഭ്യമാകുമെന്നത് യാഥാർത്ഥ്യമാണ്. അതിലൊന്നാണ് നമ്മുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനുള്ള കഴിവ്. ഭക്ഷണ ശീലത്തിൽ മാംസം ഉൾപ്പെടുത്താതെ പഴങ്ങളിലും പച്ചക്കറികളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈയൊരു ഭക്ഷണക്രമം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് ഏറ്റവും മികച്ചതായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാം.


ശരീരത്തെ ബാധിക്കാൻ സാധ്യതയുള്ള ചെറുതും വലുതുമായ എല്ലാവിധ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിച്ചു നിർത്തുവാനുള്ള ഒരു പരിചയായായി പ്രവർത്തിക്കുകയാണ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിൻ്റെ പ്രധമ ധർമ്മം. നമ്മുടെ ശരീരത്തിലേക്ക് കടന്നുകയറുന്ന ബാക്ടീരിയകൾ അല്ലെങ്കിൽ വൈറസുകളെ പ്രതിരോധിക്കുകയും കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ രോഗപ്രതിരോധ വ്യവസ്ഥിതി ഇതിനെ ചെറുത്തു നിർത്തി ശരീരത്തെ പരിരക്ഷിക്കുകയും ചെയ്യുന്നു. ഇത്തരം രോഗകാരികളും വെല്ലുവിളികളുമെല്ലാം ശരീരത്തെ ആക്രമിക്കാൻ ഒരുങ്ങുമ്പോൾ ആവശ്യമായ പ്രതിരോധ സംവിധാനം ഒരുക്കി വയ്ക്കുന്നതിലൂടെ ഇത് ശരീരത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നു.


രോഗപ്രതിരോധവ്യവസ്ഥിതി പ്രധാനമായും രണ്ട് രീതിയിലാണ് പ്രവർത്തിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ശരീരം നേരിടേണ്ടിവരുന്ന പൊതുവായ ഭീഷണികളെ സ്വയം തിരിച്ചറിഞ്ഞ് എല്ലാത്തരം രോഗകാരികളോടും പോരാടുന്ന സ്വതസിദ്ധമായ രോഗപ്രതിരോധ സംവിധാനമാണ് ഒന്നാമത്തേത്. രണ്ടാമത്തേത് ഒരു അഡാപ്റ്റീവ് രോഗപ്രതിരോധ സംവിധാനമാണ്. അത് നമ്മുടെ നാഢീവ്യവസ്ഥിതിയിൽ മുൻകാല രോഗാക്രമണങ്ങളെ കുറിച്ചുള്ള ഓർമ്മകൾ സൂക്ഷിച്ചു വെക്കുകയും, ഭാവിയിൽ ഇതേ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഇവ ഇതേ ആന്റിബോഡികളെ പുറപ്പെടുവിക്കാൻ തയ്യാറാക്കി നിർത്തുകയും ചെയ്യുന്നു.

നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന്, സിങ്ക്, അയൺ, കോപ്പർ, സെലിനിയം, വിറ്റാമിൻ എ, ബി 6, സി, ഇ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് ശാസ്ത്രം ശുപാർശ ചെയ്യുന്നു. ഈ പോഷകങ്ങളെല്ലാം ഭൂരിഭാഗവും അടങ്ങിയിരിക്കുന്നത് സസ്യാഹാരത്തിൻ്റെ പട്ടികയിലുള്ള പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്സുകൾ, വിത്തുകൾ എന്നിവയിൽ തന്നെയാണ്. അതുകൊണ്ട് തന്നെ ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് സസ്യാടിസ്ഥാനമായുള്ള ഭക്ഷണക്രമം പ്രധാനമർഹിക്കുന്നതായി മാറുന്നു.

ഗവേഷണ പ്രകാരം, നിങ്ങളുടെ രോഗപ്രതിരോധ ശേഷിയുടെ 70 മുതൽ 80% വരെ നിങ്ങളുടെ കുടലിനെ കേന്ദ്രീകരിച്ചിരിക്കുന്നതാണ്. നിങ്ങളുടെ കുടലിൽ കുടികൊള്ളുന്ന 39 ട്രില്യനോളം പോന്ന ചെറു മൈക്രോബയോമുകൾ ചേർന്നാണ് നിങ്ങയുടെ രോഗപ്രതിരോധ കോശങ്ങളെ വേർതിരിക്കുന്നത്. രോഗപ്രതിരോധ കോശങ്ങൾ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ഇത് ഫ്രീ റാഡിക്കലുകൾ എന്ന സംയുക്തങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സി, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും പലവിധ ഫൈറ്റോകെമിക്കലുകളും ധാരാളമായി കഴിക്കുന്നത് വഴി ഇത്തരം ഫ്രീ റാഡിക്കലുകളുടെ ആക്രമണത്തെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിക്കും. മാത്രമല്ല സസ്യം മാത്രം അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതികളിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.

സസ്യാഹാരികളായവർ പൊതുവേ നോൺ വെജ് കഴിക്കുന്നവരേക്കാൾ ഉയർന്ന അളവിൽ ഭക്ഷണങ്ങൾ കഴിക്കുന്നവരാണ്. അതിനാൽ തന്നെ ഇതവരുടെ രോഗപ്രതിരോധ സംവിധാനത്തെ ഏറ്റവും മികച്ച രീതിയിൽ സഹായിക്കാനാകുന്നു. സസ്യ സ്റ്റിറോളുകളുടെ (ഫൈറ്റോസ്റ്റെറോളുകൾ ) ഉയർന്ന ഉപഭോഗം രോഗപ്രതിരോധ പ്രവർത്തനത്തെ മെച്ചപ്പെടുത്തുമെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുന്നു.

പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നെങ്കിൽ സസ്യാഹാരത്തിലേക്ക് ചുവടുവെയ്ക്കുന്നത് ഒരു മികച്ച പോംവഴിയാണെന്ന് ന്യൂട്രിഷന് ആൻ്റ് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് ശുപാർശ ചെയ്യുന്നുണ്ട്. ഒരാൾ വിറ്റാമിൻ ബി 12 സപ്ലിമെന്റുകൾ എടുക്കുകയും സസ്യാഹാരങ്ങളിൽ നിന്ന് ആവശ്യമായ പ്രോട്ടീനും കാൽസ്യവും ബോധപൂർവ്വം തിരഞ്ഞെടുക്കുകയും ചെയ്യുന്നുവെങ്കിൽ ഒരു വെജിറ്റേറിയൻ ഡയറ്റ് ഏറ്റവും നല്ലൊരു ഡയറ്റ് പ്ലാനായി മാറും. അവശ്യ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, സിങ്ക്, പ്രോട്ടീൻ തുടങ്ങിയ ധാതുക്കളുടെ സ്രോതസ്സായ നല്ല സസ്യാഹാരശീലം ആരോഗ്യത്തിനും പ്രതിരോധകശേഷിക്കും മികച്ചതായി മാറുന്നു.

സസ്യാഹാരം നിങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല നല്ല ആരോഗ്യസ്ഥിതി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ശരിയായ ഉറക്കം, കൃത്യമായ വ്യായാമം, സ്ട്രെസ് മാനേജ്മെന്റ്, നല്ല വ്യക്തിശുചിത്വം എന്നീ കാര്യങ്ങളിൽ ശ്രദ്ധ നൽകിക്കൊണ്ട് സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം സംയോജിപ്പിച്ചാൽ ആരോഗ്യകരമായ ജീവിതശൈലി ഒരാൾക്ക് സ്വായത്തമാക്കിയെടുക്കാനാവും

www.malayalam.samayam.com

സസ്യാഹാരം ശീലമാക്കണമെന്ന് ആവശ്യം; സൂപ്പർ മാർക്കറ്റിൽ ചത്ത ആട്ടിൻകുട്ടിയുമായി എത്തി പ്രതിഷേധം

ഷോപ്പ് ഉടമകളെയും മാംസം വാങ്ങാൻ വരുന്നവരെയും ബോധവൽക്കരിക്കുക എന്നതാണ് ഇത്തരം പ്രതിഷേധം നടത്തുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.

സസ്യാഹാരം ശീലമാക്കി മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരത തടയാൻ ആവശ്യപ്പെട്ട് ഓസ്ട്രേലിയയിൽ പ്രതിഷേധം. ചത്ത ആട്ടിൻ കുട്ടിയുമായി സൂപ്പർമാർക്കറ്റിൽ എത്തിയാണ് സസ്യാഹാരവാദികൾ പ്രതിഷേധം ഉയർത്തിയത്.

മൃഗങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദം ഉയർത്തുന്ന ആക്ടിവിസ്റ്റ് താഷ് പെട്രസോണിന്റെ നേതൃത്തിൽ ആയിരുന്നു പ്രതിഷേധം. ഈസ്റ്റ് മെൽബണിലെ ക്യൂവിലുള്ള കോളസ് സൂപ്പർമാർക്കറ്റിൽ എത്തിയാണ് താഷ് പെട്രസോണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധിച്ചത്.

സൂപ്പർ മാർക്കറ്റിലെത്തിയെ ആക്ടിവിസ്റ്റുകൾ ചത്ത ആട്ടിൻകുട്ടിയെ അവിടുത്തെ ട്രോളിയിൽ കിടത്തുകയായിരുന്നു. ഷോപ്പ് മുഴുവൻ ഇവർ ഈ ട്രോളിയുമായി നടന്നു. മൈക്കിലൂടെ മൃഗങ്ങൾക്ക് എതിരെ നടക്കുന്ന ക്രൂരതയെക്കുറിച്ചും സസ്യാഹാരത്തിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിവരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മൃഗങ്ങളെ കശാപ്പു ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദവും ഇവർ മൈക്കിലൂടെ കേൾപ്പിച്ചു. മേൽവസ്ത്രത്തിൽ കൃത്രിമരക്തം ആക്കിയാണ് താഷ് പെട്രസോൺ പ്രതിഷേധത്തിൽ പങ്കെടുത്തത്.

www.malayalam.news18.com

ദോഹയിലെ ആദ്യ സസ്യാഹാര ഭോജനശാല വിജയത്തേരില്‍

 

ദോഹ: ഭക്ഷണപ്രിയരായ ഉപഭോക്താക്കളെ ലഭിക്കാന്‍ പലതരം മാംസ, മത്സ്യ ഭക്ഷണങ്ങളുടെ ഗുണഗണങ്ങളാണ് റസ്റ്റോറന്റുകളും ഭക്ഷണശാലകളും തങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ മാംസവും മത്സ്യവും ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഒരു റസ്റ്റോറന്റുണ്ട് ദോഹയില്‍. നൂറ് ശതമാനം സസ്യാഹാരം മാത്രമുള്ള എവര്‍ഗ്രീന്‍ ഓര്‍ഗാനിക്‌സ് എന്ന റസ്റ്റോറന്റ്. രാജ്യത്തെ ജനങ്ങള്‍ക്ക് പുതിയ ആഹാര സംസ്‌കാരം പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സെപ്തംബറില്‍ യുവസംരംഭകന്‍ ഗാനിം അല്‍ സുലൈത്വി ആരംഭിച്ച രാജ്യത്തെ ആദ്യ സസ്യാഹാര കഫെ സമൂഹത്തില്‍ ചിരപ്രതിഷ്ഠ നേടുകയാണ്. ജനങ്ങളെ മാറ്റത്തിന് പ്രേരിപ്പിക്കുക, മികച്ച ജീവിതശൈലി തിരഞ്ഞെടുക്കുക, സസ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യരീതി വികസിപ്പിക്കുക തുടങ്ങിയ താത്പര്യങ്ങള്‍ മാത്രമാണ് ഈയൊരു എടുത്തുചാട്ടത്തിന് സുലൈത്വിയെ പ്രേരിപ്പിച്ചത്.

മാംസം, കോഴി, മത്സ്യം എന്നിവയൊന്നും കൂടാതെ രുചികരമായ ഭക്ഷണം കഴിക്കാന്‍ ആര്‍ക്കുംകഴിയുമെന്ന് കാണിച്ചുകൊടുക്കലും അദ്ദേഹം വെല്ലുവിളിയായേറ്റെടുത്തു. ഈ ഭക്ഷണം തേടി നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഖനാത് ക്വാര്‍ട്ടിയറിലെ എവര്‍ഗ്രീന്‍ ഓര്‍ഗാനിക്‌സ് പേര് സൂചിപ്പിക്കുന്നത് പോലെതന്നെ പ്രശാന്തസുന്ദരയിടമാണ്. ബാലിയില്‍ നിന്നാണ് ഇത്തരമൊരു സസ്യാഹാര ഭോജനശാലയെന്ന ആശയം ലഭിച്ചതെന്ന് അല്‍ സുലൈത്വി പറയുന്നു. തുടര്‍ന്ന് ലോകത്തുടനീളം യാത്ര ചെയ്ത് സസ്യാഹാരികളില്‍ കൂടുതല്‍ അറിവുകള്‍ സ്വായത്തമാക്കി. യാത്ര ചെയ്യാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് സസ്യാഹാര അനുഭവം ലഭ്യമാക്കണമെന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് എവര്‍ഗ്രീന്‍ ഓര്‍ഗാനിക്‌സ്. 

തുടക്കത്തില്‍ സുഹൃത്തുക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും ലഭിച്ച നിഷേധാഭിപ്രായങ്ങളൊന്നും ഈ സംരംഭകനെ മടുപ്പിച്ചില്ല. ദോഹയില്‍ ഇത്തരമൊരു സസ്യാഹാര ഭക്ഷണശാലയിലേക്ക് ഒരാളും വരില്ലെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാല്‍, സസ്യാഹാരം ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നതിന് തെളിവായി കഫെ നിലകൊള്ളുന്നു. പുതിയതും ആരോഗ്യകരവുമായ ആഹാരം രുചിക്കാന്‍ വെമ്പുന്ന ഉപഭോക്താക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ന് സുലൈത്വിയുടെ കഫെ. സസ്യാഹാരത്തിന് പ്രേരിപ്പിച്ചതിന് ഖത്വരികളടക്കം നിരവധി പേര്‍ തനിക്ക് നന്ദി പറഞ്ഞിട്ടുണ്ട്. 

കഫെയില്‍ വരുന്നവരില്‍ 90 ശതമാനവും സസ്യാഹാരികളൊന്നുമല്ല. എന്നാലും അവര്‍ സ്ഥിരമായി ഇവിടെയെത്തുന്നു. സസ്യാഹാരം എന്നുകേള്‍ക്കുമ്പോള്‍ പലരും സലാഡ് മാത്രമാണെന്ന് കരുതും. എന്നാല്‍ മെനുവില്‍ ഡിസര്‍റ്റ്, ജ്യൂസ്, സ്മൂത്തി, പ്രാതല്‍, ഊണ്‍, അത്താഴം തുടങ്ങി നിരവധി വിഭവങ്ങളുണ്ട്. 

www.sirajlive.com

https://www.evergreenorganics.qa/


സസ്യാഹാരം മാത്രം കഴിച്ചാൽ ജീവിക്കാൻ കഴിയുമോ ?

 നിലനില്പിനുവേണ്ടി മനുഷ്യർ ഉൾപ്പെടുന്ന എല്ലാജീവികൾക്കും ഭക്ഷിക്കാൻ കഴിയുന്ന എന്തിനെയും ആഹാരം എന്നു വിളിക്കാം.

ഓരോ സംസ്കാരങ്ങൾക്കും അവരുടേതായ ആഹാര രീതിയാണുള്ളത്. ഒരു പ്രദേശത്തെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും കാലാവസ്ഥയും ആ പ്രദേശത്തെ ജനങ്ങളുടെ ആഹാരരീതിയെ സ്വാധീനിക്കുന്നു.

ആഹാരതെ രണ്ടായി തരം തിരിയ്ക്കാം സസ്യാഹാരം, മാംസാഹാരം....

നമ്മളെല്ലാവരും ഭക്ഷണം കഴിക്കുന്നു. എന്നാല്‍ ഏതു തരം ഭക്ഷണമാണ്‌ നമ്മള്‍ കഴിക്കേണ്ടതെന്നു തീര്‍ച്ചയാക്കേണ്ടത്‌ ഭക്ഷണത്തെ കുറിച്ചുള്ള പുസ്തകങ്ങളില്‍ നിന്നുള്ള നമ്മുടെ ജ്ഞാനമല്ല, പലരും പറഞ്ഞുകേട്ടതപ്പാടെ വിശ്വസിക്കലല്ല, ജീവിതമൂല്യങ്ങളൊ, സദാചാര നിയമങ്ങളൊ നിശ്ചയമായും അല്ല. നമ്മള്‍ എന്തു കഴിക്കണം എന്നു തീരുമാനിക്കേണ്ടത്‌ നമ്മുടെ സ്വന്തം ശരീരം തന്നെയാണ്‌; ശരീരഘടനയും, ശരീരത്തിന്‍റെ ആവശ്യങ്ങളുമാണ്‌ അതു നിശ്ചയിക്കേണ്ടത്. ഭക്ഷണകാര്യത്തില്‍ ഒരു ഡോക്‌ടറുടേയോ, ആഹാരവിദഗ്‌ദ്ധന്റെയോ, അഭിപ്രായമോ ഉപദേശമോ ആരായേണ്ടതില്ല, കാരണം, അവരുടെ അഭിപ്രായങ്ങള്‍ അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ മാറി മാറി വരുന്നതായാണ്‌ കാണുന്നത്‌.

അവനവന്റെ ശരീരത്തിനോടു തന്നെ ചോദിക്കാം, ഏതു തരത്തിലുള്ള ഭക്ഷണമാണ്‌ അതിന്‌ ഏറ്റവും അധികം തൃപ്‌തി നല്‍കുന്നത്‌ എന്ന്‍. പല തരത്തിലുള്ള ഭക്ഷണം പരീക്ഷിച്ചു നോക്കൂ, എന്നിട്ട്‌ ശ്രദ്ധയോടെ നിരീക്ഷിക്കൂ, ഏതു തരം ഭക്ഷണം കഴിക്കുമ്പോഴാണ്‌, ശരീരത്തിന്‌ കൂടുതലായി സുഖവും സ്വാസ്ഥ്യവും തോന്നുന്നത്‌ എന്ന്‍. ഏതെങ്കിലുമൊരാഹാരം കഴിച്ചതിനു ശേഷം ശരീരത്തിന്‌ ഉണര്‍വ്വും, ഉന്മേഷവും, ആകപ്പാടെ ഒരു സുഖവും സന്തോഷവും തോന്നുന്നു എങ്കില്‍, അതുതന്നെയാണ്‌ നിങ്ങളുടെ ശരീരത്തിന്‌ പത്ഥ്യമായ ഭക്ഷണം. മറിച്ച്‌, ആഹാരത്തിനുശേഷവും മയക്കവും ആലസ്യവുമൊക്കെയാണ്‌ തോന്നുന്നത്‌, ഉറങ്ങിപ്പോകാതിരിക്കാന്‍ കാപ്പിയും സിഗററ്റുമൊന്നും കൂടാതെ വയ്യ എന്നാണ്‌ സ്ഥിതിയെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ കഴിച്ച ഭക്ഷണം കൊണ്ട്‌ ശരീരത്തിന്‌ വിശേഷിച്ച്‌ പ്രയോജനമൊന്നും ഉണ്ടായിട്ടില്ല എന്നല്ലേ? അങ്ങനെയാണെങ്കില്‍ ആ തരത്തിലുള്ള ആഹാരം തീര്‍ത്തും ഒഴിവാക്കുകയല്ലേ ബുദ്ധി?

സ്വന്തം ശരീരത്തിനു നേരെ കാതോര്‍ക്കൂ. അതു പറഞ്ഞു തരും ഏതു തരം ഭക്ഷണ പദാര്‍ത്ഥങ്ങളാണ്‌ അതിന്‌ പത്ഥ്യം എന്ന്‍. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ശ്രദ്ധ കൂടുതലായും പതിഞ്ഞിരിക്കുന്നത്‌ മനസ്സ്‌ പറയുന്നതിലാണ്‌. മനസ്സിനൊരു ദോഷമുണ്ട്‌, അതറിയാമൊ? അത്‌ പറയുന്നത്‌ പലപ്പോഴും കളവായിരിക്കും. ഇതിനു മുമ്പും അങ്ങനെ സംഭവിച്ചിട്ടുണ്ടല്ലോ. ഇന്നു പറയുന്നതല്ല നാളെ. ഇന്നലത്തെ ഇഷ്‌ടമല്ല മറ്റന്നാള്‍. അതിന്റെ മാറി മാറി വരുന്ന അഭിപ്രായ പ്രകടനങ്ങള്‍ നമ്മളെ പലപ്പോഴും വെറും വിഡ്‌ഢിവേഷം കെട്ടിക്കും. അതു കൊണ്ട്‌, മനസ്സു പറയുന്നത്‌ അത്ര കണ്ടു ശ്രദ്ധിക്കേണ്ട. പ്രത്യേകിച്ചും ഭക്ഷണ കാര്യത്തില്‍, ശരീരം പറയുന്നത്‌ തന്നെയാണ്‌ കേള്‍ക്കേണ്ടത്‌.

മനുഷ്യനൊഴിച്ച്‌ മറ്റു സകല ജീവജാലങ്ങള്‍ക്കുമറിയാം എന്തെല്ലാമാണ്‌ അവ കഴിക്കേണ്ടത്‌, എന്തെല്ലാമാണ്‌ ഒഴിവാക്കേണ്ടത്‌ എന്ന്‍. ഭൂമുഖത്ത്‌ ഏറ്റവുമധികം ബുദ്ധിയുള്ളത്‌ മനുഷ്യനാണ്‌ എന്നും പറയാറുണ്ട്‌. എത്ര അബദ്ധം! അവനവന്‍ എന്താണ്‌ കഴിക്കേണ്ടത്‌ എന്ന്‍ സ്വയം തീരുമാനിക്കാന്‍ പോലും അറിയാത്ത പമ്പരവിഡ്ഢികള്‍!

എങ്ങനെയായിരിക്കണം തന്റെ ജീവിതമെന്നുപോലും മനുഷ്യനു സ്വയം നിര്‍ണയിക്കാനാവുന്നില്ല. അതുകൊണ്ടു മനസ്സിന് ചെവി കൊടുക്കേണ്ട, സ്വന്തം ശരീരം പറയുന്നത്‌ ശ്രദ്ധയോടെ കേള്‍ക്കൂ. അതിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഭക്ഷണം ക്രമീകരിക്കൂ.

ശരീരത്തിനകത്തു ചെല്ലുന്ന ആഹാരം, ഗുണനിലവാരം വെച്ചു നോക്കുമ്പോള്‍ സസ്യാഹാരത്തിനു തന്നെയാണ്‌ മുന്‍തൂക്കം. നമ്മുടെ ശരീരഘടനയ്ക്കും കൂടുതല്‍ യോജിച്ചത്‌ അതാണ്‌. മാംസാഹാരം കഴിക്കുന്നത്‌ അധര്‍മ്മമാണ്‌ എന്നല്ല പറഞ്ഞു വരുന്നത്‌. നമ്മുടെ ശരീരസ്വഭാവത്തിന്‌ ഏതു തരം ആഹാരമാണ്‌ അനുകൂലം എന്നതാണ്‌ ഇവിടെ വിഷയം. ശരീരത്തിനകത്തു ചെന്നു കഴിഞ്ഞാല്‍, യാതൊരുവിധത്തിലും ഉള്ള പ്രയാസവും അനുഭവപ്പെടാത്ത തരത്തിലുള്ള ആഹാരമാണ്‌ നമ്മള്‍ കഴിക്കേണ്ടത്‌. നിങ്ങളൊരു ബിസിനസ്സുകാരനാകാം, വിദ്യാര്‍ത്ഥിയാകാം, തൊഴിലാളിയാകാം. അവനവന്റെ ജോലികള്‍ സുഖമായും സുഗമമായും നിര്‍വ്വഹിക്കാനുള്ള ഊര്‍ജ്ജവും ഉന്മേഷവും നിശ്ചയമായും ശരീരത്തിനുണ്ടായിരിക്കണം. അതുകൊണ്ട്, ഭക്ഷണശേഷം ശരീരത്തിന്‌ അസ്വസ്ഥത തോന്നാത്തതും, അതേ സമയം വേണ്ടത്ര പ്രവര്‍ത്തന ശേഷി നല്‍കുന്നതുമായ ഭക്ഷണമായിരിക്കണം നമ്മള്‍ തെരഞ്ഞെടുക്കേണ്ടത്‌.

പച്ചക്കറികള്‍ പച്ചയായി കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ വളരെ നല്ലതാണ്‌. ഒന്നു പരീക്ഷിച്ചു നോക്കു – പച്ചക്കറികള്‍ പാകം ചെയ്യാതെ, പച്ചയോടെ തന്നെ കഴിച്ചു നോക്കൂ. അത്‌ ശരീരത്തിന്‌ പുതിയൊരു ഉണര്‍വ്വും ഉന്മേഷവും പ്രദാനം ചെയ്യുന്നതായി അനുഭവപ്പെടും. 
NB :- ജൈവ വളങ്ങള്‍, ജൈവ കീടനാശിനി, ഇവ ഉപയോഗിച്ച് കൃഷി ചെയ്യുന്നു പച്ചക്കറികള്‍.

കഴിയുന്നതും ആ തരം പദാര്‍ത്ഥങ്ങള്‍ അഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ നിത്യവും ഓര്‍മവെയ്ക്കണം. ജീവകോശങ്ങള്‍ പോഷിപ്പിക്കാന്‍ അവയ്ക്ക്‌ പ്രത്യേകമായൊരു കഴിവുണ്ട്‌. പാകം ചെയ്യാത്ത പച്ചക്കറികള്‍ പതിവായി കഴിക്കുന്നവരുടെ ദേഹത്തിന്‌ വിശേഷിച്ചൊരു ഓജസ്സ്‌ പ്രകടമായി കാണാന്‍ സാധിക്കും. അവ പാകം ചെയ്യുമ്പോള്‍ നമ്മള്‍ വാസ്‌തവത്തില്‍ ചെയ്യുന്നത്‌ അവയുടെ ജീവനെ നശിപ്പിക്കുകയാണ്‌. പച്ചക്കറികളിലെ ജീവനെ നശിപ്പിച്ചതിനു ശേഷം അത്‌ തിന്നുന്നതുകൊണ്ട്‌ കാര്യമായ പ്രയോജനമൊന്നും ഉണ്ടാവില്ലെന്ന്‍ ആലോചിച്ചാല്‍ മനസ്സിലാകുമല്ലോ. മുളപ്പിച്ച ധാന്യങ്ങളും, പഴങ്ങളും, വേവിക്കാതെ കഴിക്കാന്‍ പറ്റുന്ന പച്ചക്കറികളും ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. നിത്യാഹാരത്തില്‍ മുപ്പതു നാല്‍പതു ശതമാനമെങ്കിലും ഇങ്ങനെയുള്ള പദാര്‍ത്ഥങ്ങളുണ്ടായിരിക്കണം. അങ്ങനെ ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ശരീരം വളരെ വളരെ ഊര്‍ജ്വസലമാകും.

ഒരു കാര്യം ഓര്‍മ്മ വേണം, ഭക്ഷണമാണ്‌ ജീവനെ നിലനിര്‍ത്തുന്നത്‌. നമ്മള്‍ കഴിക്കുന്ന ഓരോ ഭക്ഷണത്തിനും അതിന്റേതായ ജീവനുണ്ട്‌. നമ്മുടെ ജീവന്‍ പരിപോഷിപ്പിക്കാന്‍ വേണ്ടി, ആ ജീവന്‍ അവ ത്യജിക്കുകയാണ്‌. ആ ഒരു നന്ദിയോടും കടപ്പാടോടും കൂടി വേണം നമ്മള്‍ ഓരോ നുറുങ്ങ് ഭക്ഷണവും വായിലേക്കിടാന്‍. ആ സ്‌മരണ നമ്മുടെ മനസ്സിലുണ്ടെങ്കില്‍, നമ്മള്‍ കഴിക്കുന്ന ഭക്ഷണം തീര്‍ച്ചയായും നമുക്കൊരനുഗ്രഹമായിത്തീരും.

സസ്യാഹാരം കഴിക്കുന്നതിനേക്കാള്‍ നല്ലത് മാംസാഹാരമാണെന്നും, മനുഷ്യര്‍ മാംസഭുക്കുകളാണെന്നുമെല്ലാം ഒരു ധാരണ നമ്മളില്‍ പലര്‍ക്കുമുണ്ട്. അതിനാല്‍ത്തന്നെ നാം ഭക്ഷണത്തില്‍ കൂടുതലായും മാംസമുള്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ സസ്യാഹാരം കഴിക്കുന്നതിനെപ്പറ്റി പലര്‍ക്കുമുള്ള ഒട്ടുമിക്ക ധാരണകളും തെറ്റാണ്.

1. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആവശ്യത്തിന് പോഷണം ലഭിക്കുന്നില്ല...?

പലരും, എന്തിന് ന്യൂട്രീഷ്യനിസ്റ്റുകള്‍വരെ ഇത് ശരിയാണെന്നായിരുന്നു ധരിച്ചിരുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നു മാത്രമല്ല, പച്ചക്കറി മാത്രം ഭക്ഷിക്കുന്നവര്‍ക്ക് ധാരാളമായി പോഷണം ലഭിക്കുന്നുമുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍,ധാന്യങ്ങള്‍,പഴവര്‍ഗ്ഗങ്ങള്‍ എന്നിവ പോഷകസമൃദ്ധമാണ്. മോഡേണ്‍ ഡയറ്റില്‍ നിന്നും ലഭിക്കുന്ന അമിതമായ പോഷകങ്ങള്‍ മാത്രമാണ സസ്യാഹാരം കഴിക്കുന്നവര്‍ക്ക് ലഭിക്കാതിരിക്കുന്നത്.

2. സസ്യാഹാരികള്‍ക്ക് വേണ്ടത്ര കാല്‍ഷ്യം ലഭിക്കുന്നില്ല....?

പാല്‍, മത്സ്യം കഴിക്കാത്ത സസ്യാഹാരികളെയാണ് കാല്‍ഷ്യം ലഭിക്കാത്തവരായി പൊതുവെ കണക്കാക്കിയിരുന്നത്. ഇതിനുകാരണം മത്സ്യം, പാല്‍, വെണ്ണ എന്നിവയില്‍ നിന്നുമാത്രമാണ് കാല്‍ഷ്യം ലഭിക്കുന്നത് എന്ന ചിന്തയായിരുന്നു. എന്നാല്‍ പാലിനേക്കാള്‍ കാല്‍ഷ്യം അടങ്ങിയിരിക്കുന്ന പച്ചക്കറികളുണ്ടെന്നാണ് ഇപ്പോള്‍ ലോകം തിരിച്ചറിഞ്ഞിരിക്കുന്നത്.

ഇലക്കറികളിലാണ് കാല്‍ഷ്യം കൂടുതലായി അടങ്ങിയിരിക്കുന്നത്. മാത്രമല്ല കാല്‍ഷ്യത്തിന്റെ കുറവുമൂലമുണ്ടാകുന്ന ‘ഓസ്റ്റിയോപോറോസിസ്’ അഥവാ എല്ലുകളുടെ ബലക്ഷയം സസ്യാഹാരം മാത്രം കഴിക്കുന്നവരെ ബാധിക്കാനുള്ള സാധ്യതയും കുറവാണത്രെ. ഇവര്‍ കഴിക്കുന്ന ഇലക്കറികളും മറ്റും ദഹിക്കാന്‍ എളുപ്പമായതും, അവയില്‍ നിന്നും ധാരാളം കാല്‍ഷ്യം ശരീരം വലിച്ചെടുക്കുന്നതുമാണ് കാരണം.

3. സസ്യാഹാരം മാത്രമുള്ള ഡയറ്റ് സന്തുലിതമല്ല, അത് ആരോഗ്യത്തെ ഇല്ലാതാക്കുന്നു?

ഈ ധാരണയും തെറ്റാണ്. അന്നജം, പോഷകങ്ങള്‍, കൊഴുപ്പ് എന്നീ മാക്രോ ന്യൂട്രിയന്റ്‌സാണ് ഏതൊരു ഡയറ്റിന്റെയും അടിസ്ഥാനം. ഇവ മൂന്നും സസ്യാഹാരം മാത്രം കഴിക്കുന്നതിലൂടെയും ലഭിക്കും. മാത്രമല്ല മൈക്രോ ന്യൂട്രിയന്റ്‌സുകളും സസ്യാഹാരത്തിലൂടെ മാത്രം ലഭിക്കും. ഒരു മാംസാഹാരിക്ക് ഇറച്ചി, ഉരുളക്കിഴങ്ങ് എന്നിവയിലൂടെ ലഭിക്കുന്ന പോഷകത്തിനു തുല്യമാണ് സസ്യാഹാരിക്ക് പച്ചക്കറിയോടൊപ്പം പഴങ്ങള്‍ കഴിക്കുമ്പോള്‍ ലഭിക്കുന്നത്.

4. മുതിര്‍ന്നവര്‍ക്ക് സസ്യാഹാരത്തിലൂടെ പോഷണം ലഭിച്ചേക്കാം, എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ശരിയായ പോഷണം ലഭിക്കാന്‍ മാംസം ഭക്ഷിക്കണം?

ഈ ധാരണ ഉടലെടുക്കുന്നത് മാംസാഹാരത്തില്‍ നിന്നു ലഭിക്കുന്ന പോഷകങ്ങള്‍ സസ്യാഹാരത്തില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ നല്ലതാണ് എന്ന ചിന്തയില്‍ നിന്നാണ്. എന്നാല്‍ പ്രോട്ടീന്‍ ഏതു ഭക്ഷണത്തില്‍നിന്നു ലഭിച്ചാലും ഒരുപോലെയാണ്; അവയില്‍ നല്ലതും ചീത്തയും ഇല്ല എന്നര്‍ത്ഥം.

എല്ലാം പ്രോട്ടീനുകളും അമിനോ ആസിഡുകളില്‍ നിന്നാണ് ഉണ്ടായി വരുന്നത്. കുട്ടികള്‍ക്ക് വളരാനാവശ്യമായ 10 അടിസ്ഥാന അമിനോ ആസിഡുകളും മാംസാഹാരത്തില്‍ നിന്നെന്നപോലെ സസ്യാഹാരത്തില്‍ നിന്നും ലഭിക്കും.

5. മനുഷ്യര്‍ സസ്യഭുക്കുകളല്ല, മാംസഭുക്കുകളാണ്

മനുഷ്യര്‍ക്ക് മാംസാഹാരം കഴിക്കാമെങ്കിലും നമ്മുടെ ആന്തരികാവയവങ്ങള്‍ സസ്യഭക്ഷണം കഴിക്കാനായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സസ്യഭുക്കുകളായ മൃഗങ്ങളുടെ അതേ ദഹനവ്യവസ്ഥയാണ് മനുഷ്യര്‍ക്കുമുള്ളത്, മാംസഭുക്കുകളുടേതു പോലെയല്ല.

മനുഷ്യരില്‍ കാണപ്പെടുന്ന കോമ്പല്ലുകളാണ് നാം മാംസഭുക്കുകളാണെന്നു സ്ഥാപിച്ചെടുക്കാനായി ചിലര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മറ്റു പല സസ്യഭുക്കുകള്‍ക്കും കോമ്പല്ലുകളുണ്ടെന്നതാണ് സത്യം. മാത്രമല്ല സസ്യഭുക്കുകളില്‍ മാത്രം കാണപ്പെടുന്ന അണപ്പല്ലുകള്‍ മനുഷ്യര്‍ക്കുണ്ട് താനും.

അവസാനമായി, മനുഷ്യരെ മാംസഭുക്കുകളായാണ് സൃഷ്ടിച്ചിരുന്നതെങ്കില്‍ ഹൃദ്രോഗങ്ങള്‍, കാന്‍സര്‍, പ്രമേഹം, ഓസ്റ്റിയോപോറോസിസ് എന്നീ അസുഖങ്ങള്‍ ബാധിക്കുകയേ ഇല്ലായിരുന്നു.

Thursday, June 7, 2018

ഇനിഅല്‍പ്പം തീറ്റക്കാര്യം

സ്വാദ്‌ എന്നത്‌ ശീലവുമായും ജീവിത ശൈലിയുമായും ബന്ധപ്പെട്ടിരിക്കുന്നു.ഓരോ സമൂഹത്തിന്റെയും ശീലങ്ങള്‍ സ്വാദിനെ നിര്‍ണ്ണയിക്കുന്നു . കേരളത്തില്‍ ഉള്ളവര്‍ കുത്തരിയും വെളുത്ത പുഴുക്കലരിയും ഇഷ്ടപ്പെടുമ്പോള്‍ തമിള്‍ നാട്ടിലുള്ളവര്‍ പച്ചരിചോര്‍ ഇഷ്ടപ്പെടുന്നു.പഞ്ചാബികള്‍ അരിയേക്കാള്‍ ഏറെ ഗോതമ്പ്  ഇഷ്ടപ്പെടുന്നു.  മലയാളികള്‍ പുട്ടും, അപ്പവും ദോശയും എല്ലാം ഇഷ്ടപ്പെടുമ്പോള്‍ പഞ്ചാബികള്‍ ചപ്പാത്തിയും ഫുല്‍ക്കായും റൊട്ടിയും ഒക്കെ ഇഷ്ടപ്പെടുന്നു. അവര്‍ കഴിക്കുന്നത്രയും പാലും പാലുല്‍പ്പന്നങ്ങളും നമുക്ക് ചിന്തിക്കാനേ ആവില്ല. വല്ലപ്പോഴും ഒരു രസത്തിനു മറ്റു സംസ്കാരങ്ങളുടെ ഭക്ഷണം കഴിക്കാമെങ്കിലും അധികമായാല്‍ വയറിനു പ്രശ്നമാകുന്നത് ശ്രധ്ധിച്ച്ചിട്ടില്ലേ? . എല്ലാവരും ഇഷ്ടപ്പെടുന്ന അന്താരാഷ്ട്ര വിഭവങ്ങള്‍ പൊതുവേ അജിനോ മോട്ടോ അമിത കൊഴുപ്പ്‌ തുടങ്ങി കൃത്രിമമായി സ്വാദ്‌ മുകുളങ്ങളെ ഉദ്ദീപിപ്പിക്കുന പദാര്‍ഥങ്ങള്‍  ധാരാളമായി കാണാം. ഇത് ധാരാളം കഴിച്ചാല്‍ സലീംകുമാര്‍ പറഞ്ഞത് പോലെ ഗുദാ ഹുവ ആകും.
                    ഞാന്‍ എന്തുകൊണ്ട് നോണ്‍ വെജിറ്റേറിയന്‍ കഴിക്കുന്നില്ല പൊതുവേ എന്നോട് ചോദിക്കപ്പെടുന്ന ചോദ്യം ആണ് ഇത്. ചിലര്‍ അല്പം പരിഹാസമായും സഹതാപത്തോടെയും ചോദിക്കുന്ന ചോദ്യം. നരകത്തെ പേടിച്ചാണോ എന്ന് ചിലര്‍, ഇതില്ലാതെ ജീവിക്കാന്‍ പറ്റുമോ എന്ന് വേറെ ചിലര്‍. കൂടുതല്‍ കാലം ജീവിക്കാനുള്ള കൊതി കൊണ്ടാണോ ? ഇതൊന്നും കഴിക്കാതെ എന്തിനാ കൂടുതല്‍ ജീവിച്ചിട്ട്?. വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായാണോ ? എന്തെല്ലാം ചോദ്യങ്ങള്‍ . ഇനി ഞാന്‍ എന്റെ ഭാഗം വ്യക്തമാക്കാം.
                                                                          കുട്ടിക്കാലത്ത്‌ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി തന്നെയായിരുന്നു നോണ്‍ വെജിറ്റേറിയന്‍ ഉപേക്ഷിച്ച്ചിരുന്നത്. മുതിര്‍ന്ന ശേഷവും അത് തുടരുന്നത് വിശ്വാസവും പാരമ്പര്യവും മാത്രം കൊണ്ടല്ല അതിനു എനിക്ക് എന്റേതായ കാരണങ്ങള്‍ ഉണ്ട്.  
               നോണ്‍ വെജ് ഭക്ഷണങ്ങള്‍ കുട്ടിക്കാലം മുതല്‍ കഴിച്ച് ശീലിക്കാത്തവര്‍ക്ക് അത് കഴിക്കുവാന്‍ പ്രയാസമാണ്. കഴിച്ചാലും ദഹിക്കുവാനും പ്രയാസമായിരിക്കും. കൊച്ചുകുട്ടികള്‍ക്ക് അല്പ്പാല്‍പ്പമായ്‌ കൊടുത്താണ് നോണ്‍ വെജ് ശീലിപ്പിക്കുന്നത്. ഒരു നിശ്ചിത പ്രായത്തിനകം നമ്മുടെ രുചി ശീലങ്ങള്‍ ചിട്ടപ്പെടും.അതിനു ശേഷം വരുന്ന അന്ന്യ രുചികള്‍ ഉദരം തിരസ്കരിക്കും. സ്വാദ്‌ മാത്രം നോക്കി കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മുടെ വയറ്റിനു പിടിക്കില്ല എന്ന് കേട്ടിട്ടില്ലേ? 
    ഇറച്ചിയും മീനും കഴിക്കാനാവാത്തതു വലിയ നഷ്ടം എന്ന് പറയുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങള്‍ എല്ലാ നോണ്‍വെജ്  ഐറ്റവും കഴിക്കുമോ? പട്ടി മാസം? പാമ്പിന്‍ ഇറച്ചി ? തേള്‍, പഴുതാര, പാറ്റ പല്ലി തുടങ്ങിയവ. ഇവയെല്ലാം വിവിധ സ്ഥലങ്ങളില്‍  ആളുകള്‍ സ്വാദിഷ്ടമായി കഴിക്കുന്നില്ലേ ഇതൊക്കെ കഴിക്കാഞ്ഞിട്ടു നിങ്ങള്‍ക്കാര്‍ക്കെങ്കിലും നഷ്ടബോധമുണ്ടോ എന്ന് ചോദിക്കുന്ന പോലെയേ ഉള്ളൂ ഇതും. സാധാരണ നോണ്‍ വെജ് വിഭവങ്ങള്‍ കാണുമ്പോള്‍ vegitarians-നു ണ്ടാകുന്ന വികാരങ്ങള്‍ ഇതൊക്കെ കാണുമ്പോള്‍ ഇവ എല്ലാം കാണുമ്പൊള്‍ നിങ്ങള്‍ക്കുണ്ടാവുന്നതിനു ഏകദേശം സമം എന്ന് പറയാം.അതുകൊണ്ട് തന്നെ നോണ്‍ വെജ് കഴിക്കാത്തത്തില്‍ vegitarians-നു യാതൊരു  നഷ്ടബോധവും ഇല്ല.
                          
Vegitarian ഭക്ഷണത്തിന്‍റെ അധ്യാത്മീക വശം അതിന്റെ അഹിംസയും ത്യാഗവും ആണ്. മാംസങ്ങളില്‍ ഏറ്റവും രുചികരം മനുഷ്യമാംസമാണെന്നു ആരെങ്കിലും പറഞ്ഞാല്‍ അത് പരീക്ഷിച്ച് നോക്കാന്‍ ആരെങ്കിലും തയ്യാറാകുമോ ?. മനുഷ്യനെ പോലെ തന്നെ സഹജീവികളെയും കാണണം എന്ന അധ്യത്മീക ചിന്തയാണ് വെജിറ്റേറിയനിസത്തിനു പിന്നില്‍. സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റം(വേദന സംവേദിപ്പിക്കുന്നതിനു ജീവികളില്‍ ഉള്ളത്) ഇല്ലാത്ത സസ്യങ്ങളും അവയുടെ ഫല മൂലാദികളും ഭക്ഷിക്കുന്നത് മൂലം അവയ്ക്ക് വേദന ഉണ്ടാകുന്നില്ല.  പണ്ട് ക്രിത്രിമങ്ങളില്ലാതെ വളര്‍ത്തിയിരുന്ന പശുവിന്റെ പാല്‍ വെജ് ആയി കണക്കാക്കാമായിരുന്നു.  (പശു അതിന്‍റെ കുട്ടിക്ക്‌ ആവശ്യമായത്തില്‍ കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതായി പശുവിനെ വളര്ത്തിയിട്ടുള്ളവര്‍ക്ക്‌ അറിയാം)
     
നമ്മുടെ ഭക്ഷണ രീതി മുന്‍പ്‌ നോണ്‍ വെജ് കുറവായി മാത്രം ഉപയോഗിക്കുന്നതായിരുന്നു.  സമൂഹത്തില്‍ മൊത്തത്തില്‍ ഉണ്ടായ സാമ്പത്തീക പുരോഗതിയുടെ ഭാഗമായി ജനങ്ങള്‍ കൂടുതല്‍ നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കാന്‍ തുടങ്ങിയതിന്‍റെ ഫലമായി വിവിധ തരം അസുഖങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നില്ലേ? . മനുഷ്യ ശരീരം വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാന്‍ പാകത്തിന് രൂപപ്പെട്ടിരിക്കുന്നെങ്കിലും വരള്‍ച്ചയും കഠിനമായ കാലാവസ്ഥയും മൂലം നോണ്‍ വേജ്‌ കഴിക്കുവാന്‍ തുടങ്ങി.  ഭക്ഷണത്തിലുള്ള ദൌര്‍ലഭ്യം അതിലൂടെ മറികടക്കാന്‍ മനുഷ്യന് സാധിച്ചു.  ശരീരത്തില്‍ ശേഖരിച്ചു വയ്ക്കപ്പെടുന്ന കൊഴുപ്പ്  അക്കാലത്ത്‌  ഭക്ഷണ ദൌര്‍ലഭ്യം ഉണ്ടാകുമ്പോള്‍ പ്രയോജനകരമായിരുന്നു, ഇന്ന് ഹൃദയ അസുഖങ്ങള്‍ക്ക് കാരണം ആവുന്നു.
                   ബയോ മഗ്നിഫിക്കെഷന്‍ ആണ് മത്സ്യ മാംസാദികള്‍ ഉപയോഗിക്കുന്നതില്‍ ഉള്ള മറ്റൊരു പ്രശ്നം.(ഗ്രാഫ് ശ്രദ്ദിക്കൂ) ജീവികള്‍ക്ക് നല്‍കുന്ന ആന്റി ബയോട്ടിക്കുകളും  ഹോര്‍മോണുകളും മനുഷ്യ ശരീരത്തില്‍ എത്തുന്നു. കുട്ടികളില്‍ അമിത വളര്‍ച്ച ,അമിത വണ്ണം, അകാല വാര്‍ദ്ധക്ക്യം എന്നിവയ്ക് കാരണമാകുന്നു . പഴം പച്ചക്കറി എന്നിവയില്‍ ഉള്ള കീടനാശിനി കഴുകല്‍ ,വേവിക്കല്‍ നമ്മുടെ ശരീരത്തില്‍ നടക്കുന്ന പ്രക്രിയകള്‍ എന്നിവ മൂലം കുറെയൊക്കെ ഒഴിവാകുന്നു. എന്നാല്‍ മാംസ ഭക്ഷണത്തില്‍ ജീവികള്‍ ഭക്ഷണമാക്കിയ കീട നാശിനികളും മരുന്നുകളും മനുഷ്യ ശരീരത്തിനു നേരിട്ട് ഉപയോഗിക്കത്തക്കവിധം സംഭരിക്കപ്പെട്ടിരിക്കുന്നു.അത് കൊണ്ട് തന്നെ ജീവികളില്‍ ഉണ്ടാകുന്ന കീട നാശിനികളുടെയും ആന്റി ബയിട്ടിക്കുകളുടെയും അവശിഷ്ടങ്ങള്‍ കൂടുതല്‍ മാരകമാകുന്നത്. 
        ഇനി നോണ്‍ വെജ് ഭക്ഷണത്തിന്‍റെ സാമ്പത്തികവശങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ നോണ്‍ വെജ് ഭക്ഷണം ഉത്പാദിപ്പിക്കാന്‍ കൂടുതല്‍ സ്ഥലം ആവശ്യമുണ്ട്.മനുഷ്യന് നേരിട്ട് ഭക്ഷിക്കാനുള്ള ധാന്ന്യവും പച്ചക്കറികളും മറ്റും വ്യാവസായികമായി വളര്‍ത്തുന്ന   ജീവികള്‍ക്ക്‌ നല്‍കുമ്പോള്‍ സംഭവിക്കുന്ന ഊര്‍ജ്ജ നഷ്ടം വളരെ വലുതാണ്‌.  ഇന്ത്യയില്‍ പൌള്‍ട്രി ഉത്പാദനത്തിന് ഉപയോഗിക്കുന്ന ധാന്ന്യങ്ങ്ല്‍ മതിയാകും ഇന്ത്യയിലെ  മുഴുവന്‍ ജനങ്ങളുടെയും പട്ടിണി മാറ്റാന്‍
                                നോണ്‍ വെജ്‍ ഭക്ഷണം മസാല എണ്ണ ഇവ ഉപയോഗിച്ച് നാക്കിനെ കബളിപ്പിക്കലാണ്. നോണ്‍ വെജ് പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ പടിപടിയായി കുറച്ചു കൊണ്ട് വരിക.  പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങി ജീവിക്കാം.
http://nidheeshvarma.blogspot.com/2013/01/blog-post_20.html?m=1

Monday, May 14, 2018

എല്ലാ മാംസവും ശവമാണ്

ചോദ്യം-
 ഭക്ഷണ രീതി, ഭാഷ, വസ്ത്ര ധാരണം ഇവയൊക്കെ അവരവരുടെ സ്വാതന്ത്ര്യം.  
അവയുടെ അടിസ്ഥാനത്തിൽ വേർതിരിവുകൾ കണ്ടെത്തുന്നതു തന്ന ആധുനികയുഗത്തിനുചേർന്ന പ്രവർത്തിയല്ല.  മിക്ക പ്രാണികളുടെയും മത്സ്യങ്ങളുടേയും   ജീവചക്രം മറ്റു ജീവികൾ അടങ്ങിയതാണ്.  ഒരു ചെടിയുടെ അല്ലെങ്കിൽ  വൃക്ഷത്തിൻ്റെ കായ അതിൻ്റെ കുഞ്ഞാണ് അല്ലെങ്കിൽ ഭ്രൂണമാണ്. എല്ലാ സസ്യങ്ങളും ജീവിക്കുന്നവയാണ്. അവ വളരുന്നു എന്നതാണ് അതിനു തെളിവ്.  ഭക്ഷണത്തിനു വേണ്ടി മറ്റു ജീവനുകൾ എടുക്കാതെ ഒരു ജീവിക്കും ഭൂമിയിൽ അതിജീവിക്കുവാൻ കഴിയില്ല.  സസ്യാഹാരികൾ എന്നു നാം കരുതുന്ന ജന്തുക്കളും സസ്യങ്ങളോടൊപ്പം അനേകം പുഴുക്കളേയും പ്രാണികളെയും അകത്താക്കുന്നുണ്ട്.

ഉത്തരം -
 എത്ര വ്യക്തമായി പറഞ്ഞാലും മനസിലാവില്ല എന്ന് വച്ചാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. മാഷെ, ഒരു ജീവിയെ കൊന്നു തിന്നാതെ മറ്റൊരു ജീവിക്ക് ഈ ലോകത്ത് ജീവിക്കാൻ കഴിയില്ല  വ്യവസ്ഥിതി ഞങ്ങൾക്ക് അറിയാം. നല്ല പോലെ അറിയാം. മനസിലായോ? 
ഇനി പറയുന്നത് കേൾക്കുക. പ്രകൃതീ നിയമം ക്രൂരമാണ് എങ്കിലും അതിനു വിപരീതമായ രീതിയിൽ, അല്ലെങ്കിൽ ആ നിയമങ്ങളിൽ ക്രൂരമായവ ഒഴിവാക്കി കൊണ്ട് മുന്നോട്ടു പോവുകയാണ് മനുഷ്യ സംസ്കാരം. അമ്മ സ്ത്രീയാണ് എന്ന് വച്ച് ആരും അമ്മയുമായി ലൈംഗികവേഴ്ച ചെയ്യുന്നില്ല. കാരണം? കാരണം മനുഷ്യർ കുറെയേറെ പ്രകൃതീ നിയമങ്ങൾക്ക് വിരുദ്ധമായ നന്മകളിൽ വിശ്വസിക്കുന്നു. മനസിലായോ എന്തോ? 
ആ നന്മകളിൽ നിങ്ങൾ പശുവിനെ കൊല്ലുന്നതും ആടിനെ കൊല്ലുന്നതും ഉൾപെടുത്തിയിട്ടില്ല. ഞങ്ങൾ അത് പാലിക്കേണ്ട നന്മയായി ഉൾപ്പെടുത്തി. മനസിലായോ എന്തോ?
നിങ്ങൾ പാമ്പിനെ തിന്നില്ല.പട്ടിയെ തിന്നില്ല. മനുഷ്യരെ തിന്നില്ല. എട്ടുകാലിയ തിന്നില്ല. കുറെയൊക്കെ അറപ്പു കാരണമാണ് അത്. ഞങ്ങൾക്ക് എല്ലാ മാംസവും കാണുമ്പോൾ ശവമായിട്ടു മാത്രമേ കാണാൻ കഴിയുന്നുള്ളൂ. അപ്പോൾ ഞങ്ങൾക്ക് അത് തിന്നാൻ കഴിയില്ല. മനസ്സിലായോ എന്തോ? 
ഇതൊക്കെയാണ് സസ്യാഹാരികളെ സസ്യാഹാരികൾ ആക്കുന്നത്. വേണമെങ്കിൽ മാംസാഹാര കാര്യത്തിൽ എത്ര വേണമെങ്കിലും പോവാം എന്നറിയാഞ്ഞിട്ടല്ല. നിങ്ങളെ കടത്തി വെട്ടി വേണമെങ്കിൽ ശ്മശാനത്തിൽ അടക്കം ചെയ്ത മനുഷ്യ ശവങ്ങൾ വരെ തിന്നുന്നുണ്ട് ചിലർ. അവർക്കു നിങ്ങൾ പറയുന്നത് പോലെ തന്നെ കാരണങ്ങൾ ഉണ്ട്. അപ്പോൾ നിങ്ങൾ അതിനെ എതിർക്കരുത്. നിങ്ങളുടെ ആദ്യം  പറഞ്ഞ വാദത്തിൽ ഉറച്ചു നിൽക്കണം.

സസ്യങ്ങൾക്കൊന്നും ജീവനില്ലേ? അവ വളരുന്നില്ലേ?



A. സസ്യഭക്ഷണത്തിന്‍റെ അധ്യാത്മീക വശം അതിന്റെ അഹിംസയും ത്യാഗവും ആണ്. മാംസങ്ങളില്‍ ഏറ്റവും രുചികരം മനുഷ്യമാംസമാണെന്നു ആരെങ്കിലും പറഞ്ഞാല്‍ അത് പരീക്ഷിച്ച് നോക്കാന്‍ ആരെങ്കിലും തയ്യാറാകുമോ ?. മനുഷ്യനെ പോലെ തന്നെ സഹജീവികളെയും കാണണം എന്ന അധ്യത്മീക ചിന്തയാണ് വെജിറ്റേറിയനിസത്തിനു പിന്നില്‍. സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റം(വേദന സംവേദിപ്പിക്കുന്നതിനു ജീവികളില്‍ ഉള്ളത്) ഇല്ലാത്ത സസ്യങ്ങളും അവയുടെ ഫല മൂലാദികളും ഭക്ഷിക്കുന്നത് മൂലം അവയ്ക്ക് വേദന ഉണ്ടാകുന്നില്ല.

 ഒരു മനുഷ്യനെയും കൊല്ലാന് കഴിയാതിരിക്കുന്നത് നല്ലത്, ഒരു പശുവിനെയോ പക്ഷിയെപോലുമോ കൊല്ലാന് കഴിയാതിരിക്കുന്നത് വളരെ നല്ലത്. സാധ്യമായ അത്രയും ചെയ്യാന് പരിശ്രമിക്കുക. എന്തൊക്കെ സാധ്യമാണ് എന്തൊക്കെ സാധ്യമല്ല എന്നതിനെകുറിച്ച് കൂടുതലായി ചിന്തിക്കേണ്ട. നിങ്ങളുടെ പ്രയത്നങ്ങള് കൊണ്ട് നേടാന് കഴിയുന്നത് ചെയൂ. എല്ലാം അതിനെയാണ് ആശ്രയിച്ചിരിക്കുന്നത്.
നമ്മെ മറ്റൊരാൾ ചെയ്യുന്നത് നമുക്ക് എപ്രകാരം അനുഭവപ്പെടുന്നുവോ അതുപോലെത്തന്നെയാണ് നാം മറ്റൊരു പ്രാണിയെ ചെയ്യുന്നത് അതിനും അനുഭവപ്പെടുക എന്നുള്ള ബോധമാണ് ധാർമ്മികതയുടെ അടിത്തറ. സ്വന്തം സുഖത്തിനുവേണ്ടിയോ രുചിക്കു വേണ്ടിയോ ലാഭത്തിനു വേണ്ടിയോ മറ്റൊന്നിനെ ഉപദ്രവിക്കരുത്. ഇത് പറഞ്ഞുതരാൻ മതമോ തത്വശാസ്ത്രമോ ദൈവമോ എന്തിനാണ്? മനുഷ്യനെ മൃഗത്തിൽ നിന്ന് വേർതിരിക്കുന്നത് ഈ സ്വബോധമാണ്.... 
**********
നൂറുശതമാനം അഹിംസ പാലിക്കാൻ മനുഷ്യനെന്നല്ല ഒരു ജീവിക്കും സാധിക്കുകയില്ല.
നടക്കുമ്പോൾ ഉറുമ്പുകൾ ചാവാം. ശ്വസിക്കുമ്പോൾ അണുക്കൾ ഉള്ളിൽപ്പോകാം. വായതുറക്കുമ്പോൾപോലും അത് സംഭവിക്കാം.പക്ഷെ അറിഞ്ഞുകൊണ്ട്   “കൊല്ലാതിരിക്കുക  “
അത് മനുഷ്യന്റെ സാംസ്കാരികമായ പുരോഗതിയാണ്.

പ്രകൃതിയിലെ എന്തും തിന്നാൻ മനുഷ്യന് സാധിക്കും. എന്തും എടുത്തുപയോഗിക്കാനും കഴിയും. പക്ഷെ സംസ്കാരമുള്ളവർ മറ്റൊരാൾ കൈവശപ്പെടുത്തിയത് അനുവാദമില്ലാതെ ഉപയോഗിക്കുന്നില്ല.

 ഹിംസ കുറഞ്ഞ ഭക്ഷണം ഉള്ളപ്പോൾ അത് തിരഞ്ഞെടുക്കുന്നു.ജീവിതത്തെ ;ജീവനെ സ്നേഹിക്കുന്നവർ അതിനെ ബഹുമാനിക്കുന്നു.
തനിക്കുള്ളിലിരിക്കുന്ന ജീവൻ തന്നെയാണ് സകല ജീവികൾക്കും ഉള്ളിലുള്ളതെന്ന് തിരിച്ചറിയുന്നു.
അത്തരത്തിൽ മാനസികമായി വളർന്നുള്ള ഒരു ജീവിതം മഹത്തരമാണ്.
****************
ഒരു പശുവിനെ മാംസത്തിന് വേണ്ടി വളർത്തി എന്നു വിചാരിക്കുക. അതിന് തൂക്കം വരുന്നത് പുല്ല് തിന്നിട്ടാണ്.  30 കിലോ പുല്ല് തിന്നാൽ 1 കിലോ മാംസം അതിന്റെ ശരീരത്തിൽ അവശേഷിക്കും അങ്ങനെ എങ്കിൽ 1 കിലോ മാംസം തിന്നുമ്പോൾ നമ്മൾ 30 കിലോ സസ്യങ്ങൾ നശിക്കാൻ കാരണമായി.  അല്ലെങ്കിൽ 1 കിലോ മാംസം ശരീരത്തിൽ അവശേഷിക്കുവാൻ 15 കിലോ ധാന്യങ്ങൾ എങ്കിലും അത് കഴിക്കണം.  അങ്ങനെ കിട്ടുന്ന 1 കിലോ മാംസം കഴിക്കുമ്പോൾ എത്രയോ സസ്യഭ്രൂണം നമ്മൾ നശിപ്പിച്ചു.  നേരിട്ടു സസ്യങ്ങളെ ബക്ഷിക്കുമ്പോൾ ഇത്രയും വലിയ ഹിംസയ്ക്ക് നമ്മൾ പങ്കാളി ആവില്ല. ഓർക്കുക.

Sunday, October 15, 2017

കോഴി വിഷമാണ്. ദയവായി അത് ഭക്ഷിയ്ക്കരുതേ....

കോഴി-ഇറച്ചി, മുട്ട തുടങ്ങിയവയില്‍ വരെ മാരകമായ അളവില്‍ കാഡ് മിയം, ക്രോമിയം, കറുത്തീയം തുടങ്ങിയവയുടെ അംശവും കേരള വെറ്ററിനറി  സര്‍വകലാശാലയിലെ വിദഗ് ദ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നതാണ്.
ഇത് ഭക്ഷ്യ യോഗ്യമല്ലെന്നും വിദഗ് ദർ നിർദ്ദേശിച്ചിരുന്നു.

ഇന്ന്‌ കേരളത്തിലെ കോഴിഇറച്ചി വിപണി തമിഴ്‌നാട്ടിലെ നാമക്കല്‍, പല്ലടം, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളിലെ വ്യാപാരികളാണ്‌ നിയന്ത്രിക്കുന്നത്‌.

മൂന്നര വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിക്ക് പൂര്‍ണ വളര്‍ച്ചയുള്ള ഗര്‍ഭപാത്രം ഉള്ളതായി അടുത്തിടെ പത്രവാര്‍ത്ത വന്നിരുന്നതാണ്.
അതിന്റെ കാരണം മനുഷ്യരിലെ ജനിതക മാറ്റം-ജനിതക വൈകല്യം ആണെന്നും അതിന്റെ അടിസ്ഥാന കാരണം ഇറച്ചിക്കോഴിയാണെന്നും സംശയ ലേശമില്ലാതെ ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയതും ആണ്.

നമ്മുടെ നാട്ടിൽ സാധാരണ കോഴികളല്ല, ജനിതക മാറ്റം വരുത്തിയ കോഴികളാണ് നിലവിൽ ഉപയോഗത്തിലുള്ളത്.
അന്തക വിത്തുകൾ പോലെ തന്നെ.

ഇത് നിരോധിച്ചില്ലെങ്കിൽ വരും തലമുറ മാംസപിണ്ഡമാകും.
ഇറച്ചിക്കോഴികളെപ്പോലെ സ്‌കൂൾ ബസ്സുകളിൽ കുത്തി നിറച്ചു കൊണ്ട് പോകപ്പെടുന്ന പുതിയ തലമുറ അതിന്റെ നിദർശനമാണ്.

" ഇന്നത്തെ മനുഷ്യന്റെ കേരളീയ തലമുറ അന്യം നിന്ന് പോകാതിരിക്കാൻ ഇറച്ചിക്കോഴി എന്ന മാരക ഭക്ഷണ പദാർത്ഥം ഇന്ത്യയിൽ നിരോധിക്കണം.

കുട്ടികളുടേയും യുവജനങ്ങളുടെയും ഇഷ്ട ആഹാരമായി തിരഞ്ഞെടുത്തിരിക്കുന്ന ചിക്കന് വേണ്ടി  ഉപയോഗിക്കുന്ന ഇറച്ചിക്കോഴികളെ ഉണ്ടാക്കുന്നത് സാധാരണ നാട്ടിന്പുറത്തുകാർ മുട്ട അടവെച്ചു കോഴി കുഞ്ഞുങ്ങളെ വിരിയിച്ച് എടുക്കുന്നതുപോലെയല്ല.

കെ എഫ് സി പോലെയുള്ള മൾട്ടി-ഭീമന്മാർ കൃത്രമ ജനിതക പ്രക്രിയ വഴി ഭ്രൂണത്തിനെ വളർത്തിയെടുത്ത കോഴി കുഞ്ഞുങ്ങൾക്ക് പൂടയോ, ചുണ്ടോ,ചിറകോ ഇല്ല.
കുഴൽ വഴി മാത്രം തീറ്റയെടുക്കുന്ന ഇവയുടെ ശരീരത്തിൽ എല്ലിന്റെ ഘടകം വളരെ കുറവാണ്.
അതിനാൽ മാംസം ധാരാളം ലഭിക്കും.
ഉള്ള എല്ലുകൾ തന്നെ തിന്നുകയും ചെയ്യാം.

ഇത്തരം രീതിയിൽ കോഴിയെ വളർത്തുന്നതിന്റെ കാരണം തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാണ്.
ഇതിനെ ലോകത്ത് ഒരിടത്തും ചിക്കൻ എന്ന് വിളിക്കാറില്ല.
പകരം കെ എഫ് സി എന്ന് മാത്രമേ സംബോധന ചെയ്യാറുള്ളൂ.
സുര്യപ്രകാശമടിച്ചാൽ മരിച്ചുപോകുന്ന ഈ കൃതൃമ ജീവിയെയാണ് കെ.എഫ്.സി-യിലൂടെ നമ്മൾക്ക് ലഭിക്കുന്നത്.

നഗരങ്ങളിൽ കോഴിയിറച്ചിയുടെ പര്യായമായി കെ എഫ് സി മാറിയിരിയ്ക്കുന്നു.
കെ എഫ് സി മോഡൽ ചിക്കൻ പാചകമാണ് നമ്മുടെ വീക്ക് നസ്സ്.

ഇന്ന് പല ഉദ്യോഗസ്ഥരും ജോലിയിൽ സ്ഥലം മാറ്റം തിരഞ്ഞെടുക്കുന്നത് അവരുടെ കുട്ടികളുടെ ഇഷ്ട്ട കേന്ദ്രമായ കെ.എഫ്.സി ശാഖകൾ ഉള്ളിടങ്ങളിലേക്ക് മാത്രമാണ്.

കേരളത്തിലെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും കിട്ടുന്ന പ്രിയങ്കരമായ ചിക്കനോ ?
കേരളത്തിൽ ഒരിക്കലും ചിക്കന് ക്ഷാമമില്ല.
കൃത്രിമ ക്ഷാമവും വിലക്കയറ്റവും സാധാരണയാണ് താനും.
ഹോട്ടലുകളിൽ കോഴി ഇറച്ചി കേടുപാട് കൂടാതെ സൂക്ഷിക്കാൻ വേണ്ടി വളരെ മാരകമായ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്.
രുചി വർദ്ധനയ്ക്കായി അതിലും മാരകമായ രാസപദാര്ഥങ്ങളും ഉപയോഗിയ്ക്കുന്നു.
ഇറച്ചി ഫ്രൈ ചെയ്യുന്ന എണ്ണയെപ്പറ്റി പറയുകയും വേണ്ട.

ഭക്ഷ്യയോഗ്യമല്ലാത്തതും വാഹനങ്ങളിലും വ്യവസായങ്ങളിലും ഉപയോഗിയ്ക്കുന്നതുമായ മിനറൽ എണ്ണയും നൂറിലേറെ തവണ സ്ഥിരമായി ഉപയോഗിയ്ക്കുന്ന ചട്ടിയും എണ്ണയും ഒക്കെ നമുക്കറിയാം, ആരും പറഞ്ഞു പഠിപ്പിയ്ക്കേണ്ട.

ഇത് കൂടാതെ ഈ കൃതൃമ ജീവികൾ പെട്ടെന്ന് മരണപ്പെടാതിരിക്കാൻ ഹോർമോണ്സും ആന്റിബയോട്ടിക്‌സും കുത്തിവെച്ച് വളർത്തുന്നതിനാൽ അവ ഭക്ഷിക്കുന്ന വ്യക്തികളുടെ പ്രത്യുൽപാദന ശേഷിയും പ്രതിരോധശേഷിയും കുറയുകയും വളർന്ന് വരുന്ന കുട്ടികളിൽ ബ്രസ്റ്റ് ക്യാൻസർ കൊളോൺ
ക്യാൻസർ, യൂട്ടറസ് ക്യാൻസർ മുതലായവ ഉറപ്പായും പിടിപെടുന്നതുമാണ്.

ഇനി അടുത്ത തലമുറ കോഴിയിറച്ചി എന്ന വാക്ക് കേൾക്കാൻ കൂടി ഭൂമിയിൽ അവശേഷിക്കില്ല.
ഇപ്പോൾ കെ.എഫ്.സി ഉപയോഗിക്കുന്നവർക്ക്, (അതായത് സൈബർ നഗരങ്ങളിലെ ടെക്കികൾക്കും മറ്റും) ജനിക്കുന്ന കുട്ടികളുടെ ആയുസ്സ് 25-നും 30-നും മധ്യേ അവസാനിക്കും എന്നാണു പാശ്ചാത്യ ഗവേഷകർ പറയുന്നത്. അവരിൽ ജനിക്കുന്ന കുട്ടികൾ കണ്ണും ചെവിയും മറ്റും സമ്പൂർണ്ണ പ്രവർത്തനമില്ലാത്ത ജനിതക വൈകൃതങ്ങൾ ഉള്ളവരായിരിക്കും.

കൃതൃമ ജീവികളെ പോലെ മാറുന്ന മനുഷ്യ സമൂഹത്തെ കുറിച്ച് സങ്കല്പ്പിക്കാൻ തന്നെ പ്രയാസമാണ്.
ഇതിന് കാരണം മനുഷ്യരിൽ ഉണ്ടാകുന്ന ജനിതക മ്യൂറ്റേഷനാണ്.

നമ്മുടെ മനുഷ്യ ലോകത്തിന്റെ ഭാവി തകർക്കുന്ന ഈ മാരക വസ്തു ഇന്ത്യയിൽ തടയാൻ നമ്മൾ ഓരോ വ്യക്തികളും പ്രതിജ്ഞ ചെയ്യണം.

പണക്കൊതി മൂത്ത് ഈ മാരക വിഷത്തിന്റെ വില നിലവാരം താഴ്ത്തി നിശ്ചയിച്ചു ഉപഭോഗം വർദ്ധിപ്പിയ്ക്കാൻ പരസ്യം നൽകി മാധ്യമങ്ങൾ ജനത്തെ ചതിക്കരുതെന്നു പറയേണ്ടതുണ്ട്.

തൂവലുകൾ ഇല്ലാത്ത ഇറച്ചിക്കോഴി വെറും ഇറച്ചിയായിത്തന്നെ ഉദ് പാദിപ്പിച്ചു തുടങ്ങിയിരിയ്ക്കുന്നു.
മസാല പുരട്ടി എണ്ണയിൽ ഇട്ട് പാചകം ചെയ്തു തിന്നാൻ നേരത്ത് ഭക്ഷ്യയോഗ്യമല്ലാത്ത ഭാഗങ്ങൾ കളഞ്ഞു പ്ലെയ്റ്റിൽ വിളമ്പിയാൽ മാത്രം മതിയെന്ന സ്ഥിവിശേഷമാണുള്ളത്.
ഹോട്ടലുകൾക്ക് എന്ത് സുഖം !

അതേ സമയം നാമമാത്രമായ തൂവലുകൾ മാത്രമുള്ള ഒരു പ്രത്യേക ജനിതക സൃഷ്ടിയാണ് ഇന്നത്തെ കേരളത്തിലെ ഇറച്ചിക്കോഴി.
പുതിയ ടെക്‌നോളജിക്കൽ കോഴി നാട്ടിൻ പുറങ്ങളിലും താമസിയാതെ എത്തിക്കൊള്ളും.

*കോഴി വിഷമാണ്.*
*ദയവായി അത് ഭക്ഷിയ്ക്കരുതേ...*

സസ്യാഹാരം നല്‍കുന്ന സ്വാസ്ഥ്യം

ലോക സസ്യാഹാര ദിനമാണ് ഒക്ടോബര്‍ ഒന്ന്. വടക്കെ അമേരിക്കന്‍ വെജിറ്റെറിയന്‍ സൊസൈറ്റിയാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്ന് സസ്യാഹാരദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1977 ഒക്ടോബര്‍ ഒന്ന് മുതലാണ് സസ്യാഹാരദിനാചരണം ആരംഭിച്ചത്. തുടര്‍ന്ന് രാജ്യാന്തര സസ്യാഹാര സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സസ്യാഹാരദിനാചാരണം നടത്തി വരുന്നത്. ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ സസ്യാഹാര ശീലം ജീവിതത്തിന്റെ ഭാഗമാക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്‌ഷ്യം.
പരമ്പരാഗതമായി സസ്യാഹാരശീലം പിന്തുടര്‍ന്നിരുന്ന ഭാരതം സമ്പൂര്‍ണ്ണമായ മാംസാഹാരശീലത്തിലേക്ക് വരുന്ന ഇക്കാലത്ത് സസ്യാഹാര ദിനാചരണത്തിന് ഏറെ പ്രാധാന്യമുണ്ട്. മാംസാഹാരശീലം അനുവര്‍ത്തിച്ചു വന്നിരുന്ന അമേരിക്ക, യൂറോപ്പ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങള്‍ അടുത്തകാലത്ത് സസ്യാഹാര ശീലത്തിലേക്ക് നടന്നു വരുന്നു എന്നതാണ് ശ്രദ്ദേയമായ വസ്തുത.
സസ്യാഹാരത്തിന്‍റെ പ്രാധാന്യം പൊതു ജനങ്ങളില്‍ എത്തിക്കുന്നതിനായി ലോകമാകമാനം ധാരാളം സസ്യാഹാര ക്ലബ്ബുകളും സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. സസ്യാ ഹാരത്തിന്റെ ഗുണങ്ങളെക്കുറിച്ചും മാംസാഹാരത്തിന്റെ ദോഷങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം ജനങ്ങളില്‍ മൃഗസ്നേഹം വളര്‍ത്താനുള്ള ശ്രമങ്ങളും സസ്യാഹാര സംഘടനകളുടെ അഭിമുഖ്യത്തില്‍ നടന്നുവരുന്നുണ്ട്.

ഭക്ഷണം :  ജീവന്‍ വെടിയെണ്ടിവരുന്ന ജീവികള്‍ 
-------------------------------------------------------------------------
ഒരു കണക്കനുസരിച്ച് പ്രതിവര്‍ഷം മുപ്പത്തിമൂന്നു കോടി പക്ഷി - മൃഗാദികളെയാണ് ഭക്ഷണാവശ്യത്തിനു മാത്രമായി ലോകത്ത് കൊന്നൊടുക്കുന്നത്. എല്ലാ ജീവജാലങ്ങള്‍ക്കും ഈ ഭൂമിയില്‍ ഒരേ അവകാശമാണ് എന്നിരിക്കേ ഭക്ഷണത്തിനായി ഇങ്ങനെ സഹജീവികളെ ക്രൂരമായി കൊല്ലുന്നത് അത്യന്തം ഖേദകരമാണ്.
മൃഗങ്ങള്‍ക്കുമേല്‍ നടത്തുന്ന മറ്റു ക്രൂരതകളും വ്യാപകമാണ് . ഭാരം വലിപ്പിക്കുക, കാളപൂട്ട് മത്സരം , ജെല്ലിക്കെട്ട് തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം.

സ്വാഭാവരൂപീകരണത്തില്‍  ആഹാരത്തിനു മുഖ്യ പങ്ക് 
---------------------------------------------------------------------------------
സസ്യാഹാരം മനസ്സിനും ശരീരത്തിനും നല്‍കുന്ന സ്വാസ്ഥ്യമാണ് അതിന്റെ മുഖ്യ ഗുണം. രോഗാതുരമല്ലാത്ത ഒരു ജനതയെ വാര്‍ ത്തെടുക്കുന്നതില്‍ സസ്യാഹാര ശീലത്തിനു നല്ല പങ്കുണ്ട്. ഒരാളുടെ സ്വഭാവ ഗുണത്തിലും സസ്യാഹാരത്തിന്റെ പങ്ക് ചെറുതല്ല. ആഹാരം വിഹാരമാകും, വിഹാരം വിചാരമാകും എന്നാണ് വിദഗ്ധ മതം. ഇതനുസരിച്ച് നാം എന്ത് ആഹരിക്കുന്നുവോ നാം അതായിത്തീരുന്നു എന്ന് ചുരുക്കം. ഒരാളുടെ സ്വഭാവ രൂപീകരണത്തില്‍ ഭക്ഷണ ശീലത്തിനു അനിഷേധ്യമായ പങ്കുണ്ട് എന്ന് ചുരുക്കം.

മനുഷ്യന്‍ സസ്യഭുക്ക് 
--------------------------------
മനുഷ്യന്‍ ശരിക്കും സസ്യഭുക്കാണ്. മനുഷ്യന്‍റെ രൂപവും സ്വഭാവ സവിശേ ഷേതകളും ആന്തരിക ബാഹ്യ അവയവങ്ങളും ദഹന വ്യവസ്ഥയും എല്ലാം സസ്യഭുക്കിന്റെതാണ്. അതിനാല്‍ത്തന്നെ മനുഷ്യന്‍ സസസ്യാഹാരിയാണ്. അവനു പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന ഭക്ഷണം മാംസമല്ല. മറിച്ച് കായ്കനികളും പഴങ്ങളും ഇലക്കറികളും ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും കിഴങ്ങുവര്‍ഗങ്ങളും എല്ലാം ഉള്‍പ്പെടുന്ന സസ്യാഹാരമാണ് . ആദിമ മനുഷ്യന്‍ ഇതെല്ലാം ആവോളം ആഹരിച്ച് സുഖമായി ജീവിച്ചുപോന്നു. ആധുനിക മനുഷ്യന്‍ അവന്റെ പരമ്പരാഗത ഭക്ഷണ ശീലങ്ങളില്‍നിന്നു വഴിമാറി സഞ്ചരിച്ചു രോഗാതുരനായി മാറി. ഇവിടെ അഭൂതപൂര്‍വ്വമാം വിധം രോഗാതുരമാകാന്‍ മാംസക്കൊതിയാര്‍ന്നനിലവിലുള്ള ജീവിത രീതിക്ക് നല്ല പങ്കുണ്ട് .

സസ്യാഹാരം പോഷകങ്ങളുടെ കലവറ 
------------------------------------------------------------ 
മനുഷ്യന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പോഷക ഘടകങ്ങളും സസ്യാഹാരത്തില്‍ സമ്പന്നമാണ്. അന്നജം, മാംസ്യം , കാര്‍ബോ ഹൈഡരേറ്റ്, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, നാരുകള്‍ തുടങ്ങിയവയുടെ സമ്പൂര്‍ണ്ണമായ കലവറയാണ് സസ്യാഹാരം. വസ്തുതകള്‍ ഇതാണെന്നിരിക്കെ മനുഷ്യന്‍ നാക്കിന്‍റെ രുചി മാത്രം നോക്കി മാംസാഹാരത്തിന്റെ പിറകെ ഓടുന്നു.
സ്വദേശത്തും വിദേശത്തും നടന്ന വിവിധ ഗവേഷണ പഠനങ്ങള്‍ മാംസത്തിന്‍റെ ഉപയോഗം വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. ജീവികളെ ഹിംസിക്കുക എന്നത് മഹാപാപമാണ് എന്നത് ആത്മീയമായ വശം. എന്നാല്‍ അവയെ ആഹരിക്കുന്നതിലൂടെ രോഗങ്ങള്‍ ഉണ്ടാകുന്നു എന്നത് ശാസ്ത്രീയ മായ വശവും .
ലോക പ്രശസ്തരായ മഹാന്മാരില്‍ പലരും സസ്യാഹാരികളാണ് എന്നറിയുക . നമ്മുടെ രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, ശ്രീനിവാസ രാമാനുജന്‍,ലിയോ ടോള്‍സ്റ്റോയ് , ബെര്‍ണാഡ് ഷാ, സോക്രട്ടീസ്, പ്ലൂട്ടോ , എമിലി ഡിക്കന്സന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ , മേരി ഷെല്ലി, ഡോ. ബഞ്ചമിന്‍ ഫ്രാങ്ക്ലിന്‍, ആര്യഭട്ടന്‍, വിശ്വനാഥന്‍ ആനന്ദ്, സി.വി,രാമന്‍, ഡോ. എ .പി. ജെ. അബ്ദുല്‍ കലാം, മൈക്കില്‍ ജാക്സന്‍ , മാര്‍ട്ടിന നവരത്ന ലോവ, അമിതാഭ് ബച്ചന്‍, അമല ഇങ്ങനെ പോകുന്നു ഈ പട്ടിക.

ശക്തനാകാന്‍ സസ്യാഹാരം 
-----------------------------------------
സസ്യാഹാരം കഴിച്ചാല്‍  വേണ്ടത്ര ശക്തിയും തൂക്കവും ഉണ്ടാകില്ല എന്നാണ് പലരുടെയും ധാരണ. ഇത് തീര്‍ത്തും തെറ്റാണ്. കാരണം  ലോകത്തിലെ ഏറ്റവും വലിയ ജീവിയായ ആന സസ്യാഹാരിയാണ് . അതുപോലെ ഏറ്റവുംകൂടുതല്‍ ശക്തിയുള്ള മൃഗമായ കുതിരയും സസ്യാഹാരിതന്നെ. 

 മഹാന്മാരുടെ വാക്കുകള്‍ 
--------------------------------------
   ക്രൂരതയുള്ളവര്‍ക്കേ മാംസത്തിന്റെ രുചി ആസ്വദിക്കാന്‍ കഴിയൂ എന്ന് രവീന്ദ്രനാഥ ടാഗോര്‍ പറയുന്നു. മനുഷ്യന്‍ ജീവികളെ കൊന്നു ഭക്ഷിക്കുന്നത് നിര്തതാത്തിടത്തോളം കാലം ഭൂമിയില്‍ സമാധാനം ഉണ്ടാകില്ല എന്ന് ലിയോ ടോള്‍സ്റ്റോയ് ചൂണ്ടിക്കാട്ടുന്നു.

- ചെമ്മാണിയോട് ഹരിദാസൻ 

മാംസാഹാരം : ചില തെറ്റിദ്ധാരണകൾ

മത്സ്യമാംസാദികൾ മനുഷ്യർ കഴിക്കുന്നത് ചില തെറ്റിദ്ധാരണകൾക്ക് അടിമപ്പെട്ടുകഴിഞ്ഞാലാണ്. (1) ഇവ രുചികരമാണ്. (2) ഇവ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ചും ആധുനികശാസ്ത്രം നിഷ്കർഷിക്കുന്നതുപോലെ ഒന്നാംതരം മാംസ്യം ലഭിക്കാൻ ഈ വസ്തുക്കൾ കഴിക്കണം. (3) ശീലമായിക്കഴിഞ്ഞതിനാലുള്ള സാമൂഹിക സമ്മർദ്ദം. ശരിയായ വികസനത്തിലൂടെ മേൽപറഞ്ഞതെല്ലാം വാസ്തവവിരുദ്ധങ്ങളും, മറികടക്കാനാവുന്നതും ആണെന്നു കാണാം. 

             മത്സ്യ മാംസാദികൾ ഏറെ സ്വാദിഷ്‌ഠവും വൈവിധ്യമാർന്നതുമാണ് എന്ന ചിന്ത പലരിലും കാണുന്നുണ്ട്. എന്നാൽ മനുഷ്യഭക്ഷണം വിശകലനം ചെയ്തപ്പോൾ നാം കണ്ടു നമ്മുടെ ഇന്ദ്രിയങ്ങൾക്ക് ഇവ ഹിതകരമല്ല എന്നത്. മാത്രമല്ല, നാം പരിചയിച്ചിട്ടുള്ള ഏത് പഴവും, പച്ചക്കറിയും പച്ചയ്ക്ക് കഴിക്കുമ്പോൾ സ്വാദുകൊണ്ട് തിരിച്ചറിയുവാനുള്ള കഴിവ് നമുക്കുണ്ട്. ഒരു കഷ്ണം പാളയംകോടൻ പഴം കഴിച്ചാൽ, ആ കഴിച്ച പഴത്തിന്റെ സ്വാദുകൊണ്ട്, അത് നാടനാണോ, പുറം സംസ്ഥാനങ്ങളിൽ നിന്ന് വന്നതാണോ എന്ന് തിരിച്ചറിയാൻ കഴിയും. പച്ചക്കറികളും ഇതേ രീതിയിൽ തിരിച്ചറിയാൻ സാധിക്കും. ഇങ്ങനെ തിരിച്ചറിയാൻ സഹായിക്കുന്ന സൂക്ഷ്മഘടകമാണ് ഇവയിലെ സ്വാദ്. എന്നാൽ, മത്സ്യമാംസാദികൾ ഈ രീതിയിൽ തിരിച്ചറിയാൻ നമുക്ക് സാധിക്കില്ല . കാരണം, സ്വാദ് തിരിച്ചറിയാനായി ഇവ പച്ചയ്ക്ക് കഴിക്കാൻ പറ്റില്ല എന്നതുതന്നെ . പ്രധാനപോരായ്മ ആണിത്. മത്സ്യമാംസാദികൾ സ്വാദില്ല എന്നല്ല ; മനുഷ്യന് ഇഷ്ടപ്പെടുകയും ചെയ്യാൻ പറ്റുന്ന സ്വാദ് ഇവയ്ക്കില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. മത്സ്യമാംസാദികൾ പാകം ചെയ്യുമ്പോൾ ചേർക്കുന്ന മസാലക്കൂട്ടുകളുടെ (സുഗന്ധദ്രവ്യങ്ങളുടെയും, പുളിയുടെയും എരിവിന്റെയും, മസാലകളുടെയും, കൃത്രിമ രുചിവസ്തുക്കളുടെയും ) പ്രഭാവത്താൽ വ്യത്യസ്ത സ്വാദുകൾ  അനുഭവപ്പെടുന്നു എന്നു മാത്രം. ഇറച്ചിയും, മുട്ടയും, മീനും പാകം ചെയ്തത് കഴിക്കുമ്പോൾ നാം ആസ്വദിക്കുന്നത് കേവലം മസാലക്കൂട്ടുകളുടെ സ്വാദ് മാത്രമാണ്. ഈ മസാലക്കൂട്ടുകളിൽ കിഴങ്ങ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്‌റൂട്ട് പോലെ ധൃഢതയുള്ള പച്ചക്കറികൾ ചേർത്താലും ഇതേ സ്വാദ് ആസ്വദിക്കാൻ സാധിക്കും. ഈ പച്ചക്കറികൾക്ക് നൈസർഗികമായ, മനുഷ്യൻ ഇഷ്ടപ്പെടുന്ന, സ്വാദുള്ളതുകൊണ്ട്  കൂടുതൽ രുചികരമാകുന്നു  എന്നു കൂടിയുണ്ട്. അതുകൊണ്ട് മത്സ്യമാംസാദികൾ ഏറെ സ്വാദിഷ്‌ടമാണ് എന്നത് തെറ്റിദ്ധാരണയാണെന്ന് കരുതേണ്ടിയിരിക്കുന്നു. 

                                    മത്സ്യമാംസാദികൾ ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന ചിന്തയാണ് ഇന്ന് സമൂഹത്തിൽ പ്രബലമായിട്ടുള്ളത്.    ആരോഗ്യസംരക്ഷണത്തിന് ഇത് അത്യന്താപേക്ഷിതമാണെന്ന് കരുതുന്നവരും ധാരാളം. മത്സ്യ മാംസാദികൾ കഴിക്കുന്നത് അനാരോഗ്യകരമാണെന്ന് അഭിപ്രായപ്പെടുന്ന ആധുനിക ചികിത്സാവിദഗ്ദർ പോലും അവശനിലയിലായ രോഗികൾക്ക് ശാരീരികാരോഗ്യം തിരികെ ലഭിക്കാന്‍ ഇതേ ഭക്ഷണം നിർദ്ദേശിക്കുന്നത് കാണാം. പോഷണ ശാസ്ത്രവിദഗ്ധർ രോഗികൾക്കും, ആരോഗ്യമുള്ളവർക്കും എല്ലാം നിർദേശിക്കുന്ന ഭക്ഷണക്രമത്തിൽ ചെറിയ അളവിൽ എങ്കിലും മത്സ്യ മാംസാദികൾ ഉൾപ്പെടുത്താറുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നവർ കൂടുതൽ കായികശേഷി ഉള്ളവരും, ധൈര്യശാലികളും ആയിതീരും എന്ന രീതിയിൽ ചിന്തിക്കുന്നവരും ധാരാളം. കഠിനമായ ശാരീരികവൃത്തികളിൽ ഏർപ്പെടുന്നവർ മത്സ്യ മാംസാദികൾ കഴിച്ചു ശരീരം കാത്തുസൂക്ഷിക്കണം എന്ന് അഭിപ്രായപ്പെടുന്നവരെയും കാണാം. 

                 ആധുനിക പോഷണശാസ്ത്രം ഭക്ഷണത്തിൽനിന്നും ലഭിക്കുന്ന പോഷകങ്ങളെ അന്നജം, മാംസ്യം, കൊഴുപ്പ്, ധാതുലവണങ്ങൾ, വിറ്റാമിൻ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇതിന്റെ വിശദാംശങ്ങൾ നാം മുൻപൊരു ലക്കത്തില്‍ കണ്ടതാണ്. ഇതിൽ അന്നജം എന്നത് മാംസാഹാരത്തിൽ തീരെയില്ല. വിറ്റാമിൻ വളരെ ചെറിയ അളവിൽ ചുരുക്കം ചിലയിനം മാംസ്യഭക്ഷണത്തിൽ കാണാം. കോഴിമുട്ട, താറാവുമുട്ട, മാട്ടിറച്ചി എന്നിവയിൽ വിറ്റാമിൻ എ ഉള്ളതായി പറയുന്നു. മുട്ടയുടെ മഞ്ഞക്കരു, മീനെണ്ണ, കരൾ എന്നിവയിൽ വിറ്റാമിൻ ഡിയും, കെയും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 1, ബി 12, ബിനിയാസിൻ എന്നിവയും പോർക്ക്‌, കരൾ, പക്ഷിമാംസം, കടൽ വിഭവങ്ങൾ, മുട്ട എന്നിവയിൽ നിന്ന് ലഭ്യമാണ്. പക്ഷെ, ഇലകൾ (വിവിധയിനം ചീരകൾ, കുടുവൻ, മല്ലി, കറിവേപ്പില, പുതിന, കോവലില, മുരിങ്ങയില ) മഞ്ഞകലർന്ന നിറമുള്ള പച്ചക്കറികൾ, (കാരറ്റ് etc. )  മുതലായവ വിറ്റാമിൻ എ യുടെ കൂടുതൽ മെച്ചപ്പെട്ട സ്രോതസ്സുകളാണ്. പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗങ്ങൾ, അണ്ടിവർഗങ്ങൾ, നെല്ലിക്ക, ഇലകൾ, തവിടുകളയാത്ത ധാന്യങ്ങൾ എന്നിവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സമ്പത്തുകൾ മൽസ്യമാംസാദികളിൽ നിന്നും ലഭിക്കുന്നവയെക്കാൾ ഏറെ മെച്ചവും, വൈവിധ്യവും ഉള്ളവയാണ്. മാത്രമല്ല, മൽസ്യമാംസാദികളിൽ നിന്നും ലഭ്യമല്ലാത്ത പല വിറ്റാമിനുകളും ഉണ്ട്. പക്ഷെ, സസ്യാഹാരത്തിൽ നിന്നും എല്ലാ വിറ്റാമിനുകളും ലഭ്യമാണ്. ആയതിനാൽ, വിറ്റാമിനുകൾക്കായി മൽസ്യമാംസാദികളെ ആശ്രയിക്കുന്നതിൽ അർത്ഥമില്ല. 

               കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയവയാണ് മാംസഭക്ഷണങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന ധാധുലവണങ്ങൾ . അതേസമയം മഗ്നീഷ്യം, പൊട്ടാസ്യം, മാഗനീസ്‌, ക്രോമിയം തുടങ്ങിയ ധാതുലവണങ്ങൾ മാംസഭക്ഷണത്തിൽ തീരെയില്ല. ഭക്ഷ്യയോഗ്യമായ ഇലകളും, പച്ചനിറമുള്ള പച്ചക്കറികളും കാൽസ്യത്തിന്റെ വളരെ നല്ല സ്രോതസ്സുകളാണ്. തവിടു കളയാത്ത ധാന്യങ്ങൾ, അണ്ടിവർഗങ്ങൾ, മുളപ്പിച്ചപയറുവർഗങ്ങൾ എന്നിവയിൽനിന്നും ഫോസ്ഫറസ് സമൃദ്ധമായി ലഭിക്കും. സസ്യാഹാരങ്ങളിൽ എല്ലാ ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു എന്ന സത്യം കൂടി പരിഗണിക്കുമ്പോൾ, ധാതുലവണങ്ങൾക്കായി മത്സ്യമാംസാദികൾ കഴിക്കണം എന്നു വാദിക്കുന്നതിലും സാംഗത്യമില്ലാതായിത്തീരുന്നു. 

      മാംസ്യവും കൊഴുപ്പും ആണ് പിന്നെ അവശേഷിക്കുന്ന പോഷകവസ്തുക്കൾ. ഇവ മാംസഭക്ഷണത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നതായി പോഷകശാസ്ത്രം പറയുന്നു. ഈ രണ്ടു പോഷകങ്ങളും ആരോഗ്യസംരക്ഷണത്തിന് ആവശ്യമാണ്, കായികശേഷിക്കും, കഠിനാധ്വാനത്തിനും വേണ്ടാതായി പറയപ്പെടുന്ന ഊർജത്തിനും അത്യന്താപേക്ഷിതമാണെന്നതിൽ സംശയമില്ല. പക്ഷെ അതിനായി മാംസഭക്ഷണത്തെ തന്നെ ആശ്രയിക്കുന്നതിനെന്ത് ന്യായീകരണം ? അരി, ഗോതമ്പ്, ഉരുളക്കിഴങ്ങ് മുതലായവയിൽ പ്രോട്ടീൻ ഉണ്ട്. കടല, നിലക്കടല, ഗ്രീൻപീസ്, ചെറുപയർ, വൻപയർ, മുതിര എന്നിവയിൽ മാംസത്തിലടങ്ങിയിരിക്കുന്ന അതേ അളവിൽ തന്നെ പ്രോട്ടീൻ ഉണ്ട്. ഇനം തിരിച്ചു പറയുമ്പോൾ ഏറ്റക്കുറച്ചിൽ ഉണ്ടാകാം എന്നു മാത്രം. തന്നെയുമല്ല, മേല്പറഞ്ഞ ധാന്യങ്ങൾ മുളപ്പിക്കുന്നതോടെ അവയുടെ പ്രോട്ടീൻ സമ്പത്ത് പല മടങ്ങ് വർധിക്കുകയും ചെയ്യുന്നു. അപ്പോൾ മാംസഭക്ഷണം കഴിച്ചാലേ പ്രോട്ടീൻ ലഭ്യമാകൂ എന്നത് കേവലം മിഥ്യാധാരണയല്ലേ ? ജീവനും, പുതുമയും, പൂർണ്ണതയും ഉള്ള മുളപ്പിച്ച ധാന്യങ്ങൾ മാംസഭക്ഷണത്തേക്കാൾ എന്തുകൊണ്ടും മേന്മയേറിയതാണ്. കൊഴുപ്പുകൾക്കായി തേങ്ങ, ബാദം, അണ്ടിപ്പരിപ്പ് തുടങ്ങിയ അണ്ടിവർഗങ്ങളെ ആശ്രയിക്കാവുന്നതാണ്. 

            പോഷകവിഷയത്തിൽ മാംസഭക്ഷണം അമ്പേ പരാജയപ്പെടുന്ന മറ്റൊരു മേഘലയുണ്ട്. ഇവയിൽ ദഹനത്തിന് സഹായകമായ ഫൈബർ (നാരുകൾ ) തീരെയില്ല എന്നതാണ്. അന്നജവും തീരെയില്ല എന്നു നാം കണ്ടു. വിറ്റാമിനുകൾ, ധാതുലവണങ്ങൾ, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ ലഭ്യമാകാൻ ഫലപ്രദവും, ഏറെ മെച്ചപ്പെട്ടതുമായ ബദൽ ഭക്ഷണങ്ങൾ സസ്യാഹാരത്തിലുണ്ട് താനും. അങ്ങനെ എല്ലാ വിഷയങ്ങളും പരിഗണിക്കുമ്പോൾ ആരോഗ്യം തിരികെ ലഭിക്കാനും, നിലനിർത്താനും, കഠിനാധ്വാനത്തിന് ശരീരത്തെ പാകമാക്കാനും എല്ലാം മാംസഭക്ഷണം അത്യന്താപേക്ഷിതമാണെന്ന വാദം അടിസ്ഥാനരഹിതമാവുന്നു. ഇവ രുചികരവുമല്ല, ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമല്ല എന്നതാണ് വസ്തുത. മാത്രമല്ല, ആധുനിക പോഷണശാസ്ത്രത്തിന്റെ വക്താക്കൾ തന്നെ, ആഹാരം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സസ്യഭുക്കുകളെ അപേക്ഷിച്ച് മാംസഭുക്കുകളിലാണ് കൂടുതൽ കണ്ടുവരുന്നത്‌ എന്ന് നിസ്സംശയം പറയുന്നു. 

      സാമൂഹികസമ്മർദ്ദങ്ങളാണ് മാംസഭക്ഷണം സ്വീകരിക്കാൻ നിർബന്ധിതമാക്കുന്ന മറ്റൊരു പ്രധാന ഘടകം. വിശേഷ -ആഘോഷ അവസരങ്ങളിൽ നഷ്ടപ്പെടുന്ന ഭക്ഷണം ഏറ്റവും മെച്ചപ്പെട്ട ഭക്ഷണമാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എങ്ങനെയെന്നറിയില്ല, മൽസ്യമാംസാദികളുടെ സ്ഥാനം ഏറ്റവും മെച്ചപ്പെട്ട ഭക്ഷണമാണ് എന്നതാണ് ഭൂരിഭാഗംപേരും കരുതുന്നത്. മാംസാഹാരം നിത്യശീലമായ സമൂഹങ്ങൾക്കിടയിൽ അതുകൊണ്ടുതന്നെ മാംസഭക്ഷണം സത്കാരങ്ങളുടെ 'അഭിമാന ' പ്രശ്നവുമാണ്. ഇങ്ങനെയുള്ള ഭക്ഷണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നത് പലപ്പോഴും പലർക്കും ബുദ്ധിമുട്ടായിരിക്കും. മാംസഭക്ഷണങ്ങളുടെ യാഥാർഥ്യം സ്വയം മനസിലാക്കുക, ഉൾക്കൊള്ളുക. അവയിൽ നിന്ന് അകന്ന് നിൽക്കുക എന്നുമാത്രമേ പോംവഴിയുള്ളു.
-എൻ.വെങ്കിടകൃഷ്ണൻ പോറ്റി

Saturday, October 14, 2017

ശ്രീ ബുദ്ധന്‍ മാംസം ഭക്ഷിച്ചിരുന്നുവോ?

ഭഗവാന്‍ ശ്രീ ബുദ്ധന്‍ സസ്യഭുക്കായിരുന്നോ,അതോ മാംസഭുക്കായിരുന്നോ?വിവാദങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല.

ശ്രീ ബുദ്ധന്‍ മാംസം ഭക്ഷിച്ചിരുന്നുവെന്ന് നിരവധി തെളിവുകള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് പല പണ്ഡിതന്മാരും വാദിക്കുന്നു.ഇല്ലെന്നു സ്ഥാപിക്കുന്നതിനും ധാരാളം തെളിവുകള്‍ ഉണ്ട്.ബുദ്ധന്‍ പരിനിര്‍വാണ ദിവസം ഭക്ഷിച്ച പദാര്‍ത്ഥം സുകരമദ്ദവം ആയിരുന്നു.ബുദ്ധഘോഷാചാര്യന്‍ പറയുന്ന വ്യാഖ്യാനം:-

 ''സുകരമദ്ദവം തി നാതി തരുണസ്സ,നാതി ജിണ്ണസ്സ ഏക ജേട്ടകസുകരസ്സ പവക്തമംസം.തം കിര മൃദും ചേവ സിനിദ്ധം ച ഹോതി.തം പടിയാദാ പേത്വാ സാധുകം പചാപേത്വാ തി അത്ഥോ.ഏകേ ഭരന്തി,സുകരമദ്ദവം തി പന മൃദു ഓദനസ്സ പഞ്ചഗോരസയൂസപാചനവിധാനസ്സ നാമമേതം,യഥാ ഗവപാനം നാമ പാക നാമം തി.കേചി ഭണന്തി,സുകരമദ്ദവം നാമ രസായനവിധി,തം പന രസായനത്ഥേ ആഗച്ഛതി,തം ചുന്ദേന ഭവതോ മം പരിനിബ്ബാനം ന ഭവേയ്യോ,തി രസായനം പടിയത്തം തി.''

സുകരമദ്ദവം എന്നത് വളരെ ചെറുപ്പമോ വളരെ പ്രായം ചെന്നതോ അല്ലാത്ത മാംസളമായ മധ്യപ്രായത്തിലുള്ള സുകരത്തെ പാകം ചെയ്ത മാംസമാണ്.അത് മൃദുവും സ്‌നിഗ്ധവുമാണ്.അത് പാകപ്പെടുത്തുകയെന്നാല്‍ ഉത്തമമായ രീതിയില്‍ സേവിക്കുക എന്നര്‍ത്ഥമാക്കണം.

ചിലര്‍ പറയുന്നത് പഞ്ചഗോരസങ്ങള്‍ ചേര്‍ത്തു പാകം ചെയ്യുന്ന മൃദുവായ അന്നത്തിന്റെ പേരാണ് എന്നാകുന്നു.ഉദാഹരണമായി ഗവപാനം എന്നത് ഒരു വിശിഷ്ടമായ ഭക്ഷണ വിശേഷണമാണല്ലോ?ചിലര്‍ പറയുന്നു സുകരമദ്ദവം എന്നത് ഒരു രസായനമാണെന്നാകുന്നു.രസായനം എന്ന അര്‍ത്ഥത്തില്‍ ആ ശബ്ദം പ്രയോഗിക്കാറുണ്ട്.ഭഗവാന്‍ പരിനിര്‍വാണം പ്രാപിക്കരുത് എന്നു കരുതി ചുന്ദന്‍ ഈ രസായനം ഭഗവാന് കൊടുത്തതാണ്.

ഈ വ്യാഖ്യാനത്തില്‍ സുകരമദ്ദവ ശബ്ദത്തിന് മുഖ്യാര്‍ത്ഥമായി സുകരമാംസം എന്നു പറഞ്ഞിരിക്കുന്നു.എങ്കിലും ഈ അര്‍ത്ഥം ശരിയാണെന്ന് ബുദ്ധഘോഷാചാര്യന്‍ സമ്മതിക്കുന്നില്ല.ഉദാന അട്ട കഥയില്‍ ഇപ്രകാരം പറയുന്നു:-

"കേചി പന സുകരമദ്ദവം തി ന സുകരമംസം,സുകരേ ഹി മദ്ദിത വംസകളീരോ തി വദന്തി.അജത്‌ധേ സുകരേ ഹി മദ്ദിതപദേസേ ജാതം അഹിച്ഛത്തകം തി"

ചിലര്‍ പറയുന്നത് സുകരമദ്ദവം എന്നത് സുകരത്തിന്റെ മാംസമല്ല;സുകരങ്ങള്‍ മര്‍ദ്ദിച്ച മുളക്കഷണങ്ങളാണെന്നാണ്.മറ്റു ചിലരാകട്ടെ സുകരം മര്‍ദ്ദിച്ച പ്രദേശത്തില്‍ മുളക്കുന്ന കൂണ്‍ ആണ് സുകരമദ്ദവം എന്ന് പറയുന്നത്.

ഇങ്ങനെ സുകരമദ്ദവ ശബ്ദത്തിന്റെ അര്‍ത്ഥത്തെ സംബന്ധിച്ച അനേകം അഭിപ്രായ വ്യത്യാസം കാണുന്നുണ്ട്.എന്നാല്‍ ശ്രീ ബുദ്ധന്റെ ദിനചര്യകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോഴും അദ്ദേഹത്തിന്റെ തത്വങ്ങള്‍ വ്യാഖ്യാനിക്കുമ്പോഴും അദ്ദേഹം മാംസം ഭക്ഷിച്ചിരുന്നുവെന്ന് സ്ഥാപിക്കുവാന്‍ നിര്‍വാഹമില്ല.

ശ്രീ ബുദ്ധന്റെ ദേഹവിയോഗവും സുകരമദ്ദവവും

ശ്രീ ബുദ്ധന്റെ വാര്‍ധക്യകാലത്ത്,ഒരു ദിവസം ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ തന്റെ പൂര്‍വസുഹൃത്തായ ഒരു ശില്‍പ്പിയുടെ ഭവനത്തില്‍ അതിഥിയായി ചെന്നു.ശില്‍പ്പി വളരെ സന്തോഷപൂര്‍വം ബുദ്ധനും ശിഷ്യന്മാര്‍ക്കും നല്ലൊരു വിരുന്നു തയ്യാറാക്കി.വിരുന്നു നടന്നുകൊണ്ടിരുന്നപ്പോള്‍ ശില്‍പ്പി 'സുകരമാധവം'എന്ന മുഖവുരയോടുകൂടി ആദരപൂര്‍വം ഒരു വിഭവം വിരുന്നില്‍ വിളമ്പി.ശ്രീ ബുദ്ധനും അത് നല്‍കി.അത് മധുരക്കിഴങ്ങുകൊണ്ടുള്ള ഒരു വിശിഷ്ട ഭോജ്യമായിരുന്നു.മധുരക്കിഴങ്ങിന് അവിടെ സുകര്‍ കന്ദ് എന്നാണ് പേര്.സുകരം എന്ന വാക്കിന്റെ അര്‍ത്ഥം പന്നി എന്നാണല്ലോ.നല്ല മുഴുപ്പുള്ള ഒരു മധുരക്കിഴങ്ങിന്റെ ആകൃതി ഏതാണ്ട് പന്നിയെ പോലെ തോന്നിക്കും.അതിനാലാവാം അതിന് സുകര്‍ കന്ദ് എന്ന് പേര് സിദ്ധിച്ചത്.

മധുരക്കിഴങ്ങ് നല്ലവണ്ണം പാകം ചെയ്ത് നല്ല കുഴമ്പ് പാകത്തില്‍ തയ്യാറാക്കിയ ഭോജ്യമായതിനാലാണ് ശില്‍പ്പി അതിനെ "സുകര മാധവം" എന്ന് വിശേഷിപ്പിച്ചത്.വളരെ രുചികരമായ ഈ ഭോജ്യം ശ്രീ ബുദ്ധന് വളരെ ഇഷ്ടമായി തോന്നിയതിനാല്‍ അല്‍പ്പം കൂടുതല്‍ കഴിച്ചു.തളര്‍ച്ച ഉണ്ടാക്കുന്നതും അധികമായാല്‍ ജീര്‍ണത ഉണ്ടാകാന്‍ ഇടയുള്ളതുമാണ് ഈ ഭോജ്യ വസ്തു.പ്രായാധിക്യമേറിയ ശ്രീ ബുദ്ധന് ഇത് രോഗകാരണമായി ഭവിച്ചു.അവസാനം അത് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിന് ഇടയാക്കുകയും ചെയ്തു.

സുകരമാധവം എന്ന ഈ ഭോജ്യവസ്തുവാണ് പല പാശ്ചാത്യ ഗ്രന്ഥകാരന്മാരേയും തെറ്റിധരിപ്പിച്ചത്.ജീവിതകാലം മുഴുവന്‍ അഹിംസ ഉപദേശിക്കുകയും മാംസാഹാരം വര്‍ജിക്കുകയും ചെയ്തിരുന്ന ശ്രീ ബുദ്ധന്‍ അവസാനം പന്നിമാംസം ഭക്ഷിച്ചു കാലധര്‍മ്മം പ്രാപിക്കാന്‍ ഇടയായി എന്ന അപവാദത്തിന് അത് ഇടയാക്കുകയും ചെയ്തു.

വി.എന്‍.എസ്.കടുത്തുരുത്തി.



ലോക ശ്രദ്ധ ആകര്‍ഷിച്ച് "വെജിറ്റേറിയൻ സംസ്‌കാരം" പിന്തുടരുന്ന റഷ്യയിലെ ‘വേദാ വില്ലേജ്’

മോസ്‌കോ: ഇന്ത്യന്‍ സംസ്‌കാരം പ്രചരിപ്പിക്കുന്ന റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ‘വേദാ വില്ലേജ്’ എന്ന ചെറു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് പ്രദേശം ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. ‘നിങ്ങള്‍ സസ്യഭോജനം ആഗ്രഹിക്കുന്നവരാണെങ്കില്‍ കടന്നു വരാം’ എന്ന ആലേഖനത്തോടെയാണ് ഇവിടേയ്ക്ക് ജനങ്ങളെ സ്വീകരിക്കുന്നത്.

മാംസാഹാരം, മദ്യപാനം, പുകവലി, മയക്കുമരുന്ന് എന്നീ ദുഷിപ്പുകളൊന്നും ഈ അപ്പാര്‍ട്ട്‌മെന്റുകളില്‍ ഒരിക്കലും ഉണ്ടാകില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എല്ലാവരും ഒരുപോലെ ഒരു സസ്യാഹാരത്തെ പിന്തുടരുന്ന ഇവിടെ ഐക്യവും സമാധാനവും നിലനില്‍ക്കുന്നും എന്നത് മറ്റൊരു സുപ്രധാന സവിശേഷതയാണ്.

ഇന്ത്യന്‍ സംസ്‌കാരത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്ന ഇവിടുത്തെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ഇരിക്കുന്നത് ഇന്ത്യന്‍ പാരമ്പര്യ വാസ്തു നിര്‍മ്മാണ ശൈലിയും ചൈനീസ് വാസ്തു നിര്‍മ്മാണ ശൈലിയായ ഫെങ് ഷുയി സംയോജിച്ച് കൊണ്ടാണെന്ന് വേദാ വില്ലേജിന്റെ മാനേജര്‍ മായാ പൊട്‌ലിസാപ്ക്യ പറഞ്ഞു. ഇവിടെ രണ്ട് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ പണിത് കഴിഞ്ഞിട്ടുണ്ട്. മറ്റ് കെട്ടിടങ്ങള്‍ 2018 ആദ്യ പകുതിയോടെ പണി പൂര്‍ത്തിയാക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് മായ അറിയിച്ചു.

പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ യോഗ സെന്റര്‍, ജിംനേഷ്യം, സ്പാ, ചെറു വാണിജ്യ സ്ഥാപനങ്ങള്‍, ഡേ കെയര്‍ സംവിധാനം, വിദ്യാഭ്യാസ കേന്ദ്രം വെജിറ്ററേനിയന്‍ ഹോട്ടല്‍ എന്നിവയും ഉള്‍പ്പെടുന്നതായി മായ വ്യക്തമാക്കി.
- braveindianews

Monday, October 9, 2017

ക്രിസ്തുദേവന്‍റെ കല്പന

"നീ കൊല്ലരുത് രക്തസമ്പ൪ക്കം ഉണ്ടാകാതെ നിന്‍റെ കൈ സൂക്ഷിക്കുക. മാംസം നിന്റെ വായില്‍ പ്രവേശിക്കരുത്. പ്രകൃതി നല്‍കുന്ന കായ്കനികളും ധാന്യങ്ങളും ഭക്ഷിച്ചു മനുഷ്യന്‍ ജീവിക്കണം. അതുകൊണ്ട് നിന്റെ പിതാവിനെപ്പോലെ നീയും കരുണാമയനായിരിക്കുക.."
    (They shall not kill. Keep your hand from blood. No flesh meet enter your mouth. Man shall live by fruits, grain and seeds of the earth.Be ye, therefore merciful as your father is.)
   ബൈബിള്‍ മൂലത്തിലുള്ള വാചകങ്ങളാണു മേലുദ്ധരിച്ചിരിച്ചിരിക്കുന്നത് എന്നാല്‍, ഇന്നു പ്രചാരത്തിലിരിക്കുന്ന ബൈബിളുകളില്‍ ഈ വാചകങ്ങള്‍ കാണുന്നില്ല. 'നീ കൊല്ലരുത് ' എന്നു മാത്രം പറഞ്ഞ് നി൪ത്തിയിരിക്കുകയാണ്. ദിവംഗതനായ റവ.G.J Kowsili
' The Gospel of holy twelve ' (12 വിശുദ്ധരുടെ പ്രവചനം) എന്ന തന്‍റെ ഗ്രന്ഥത്തില്‍ ഇതിനെപ്പറ്റി പറഞ്ഞു കാണിക്കുന്നതിപ്രകാരമാണ്:
  'ക്രിസ്തുമതത്തിന്റെ ഉന്നതാധികാരികളാല്‍ നിയോഗിക്കപ്പെട്ട ബൈബിള്‍ പരിശോധനക്കമ്മറ്റിയുടെ വെട്ടിത്തിരുത്തലിനു വിധേയമായിട്ടില്ലാത്ത ഗോസ്പല്‍മൂലത്തിന്റെ ഒരു പരിഭാഷ 'എസ്റ്റീ൯' സമുദായക്കാ൪ ഇന്നും സൂക്ഷിച്ചുവെക്കുന്നുണ്ട്. അതുവെച്ചു നോക്കുമ്പോള്‍,  യേശുദേവന്റെ ഉപദേശങ്ങളില്‍ തങ്ങള്‍ക്കു സ്വീകാര്യമല്ലാത്തതും ഇഷ്ടമില്ലാത്തതുമായ പല ഭാഗങ്ങളും പ്രത്യേകിച്ച് മദ്യപാനവും മാംസ്യഭോജ്യങ്ങളും നിഷിദ്ധമാണെന്നുള്ള സിദ്ധാന്തങ്ങളും അതിനുപോല്‍ബലകങ്ങളായ വാദമുഖങ്ങളും പരിശോധനക്കമ്മറ്റി അംഗീകരിച്ചു പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ഗോസ്പലില്‍ മനഃപൂര്‍വ്വം ചേ൪ക്കാതിരുന്നതാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. മേരിക്ക് മാലാഖ കൊടുത്ത ഉപദേശങ്ങളുടെ പൂ൪ണ്ണരൂപവും എസ്റ്റീ൯കാ൪ സൂക്ഷിച്ചിരിക്കുന്ന ബൈബിള്‍മൂലത്തിന്‍റെ സത്യസന്ധമായ പരിഭാഷയില്‍ മാത്രമേ കാണുന്നുള്ളു. അതില്‍ കാണുന്ന പ്രസക്തഭാഗം ഇവിടെ  ഉദ്ധരിക്കട്ടെ 'നമ്മള്‍ മാംസം ഭക്ഷിക്കരുത്, മദ്യവും കഴിക്കരുത്: എന്തുകൊണ്ടെന്നാല്‍,ജനിക്കാന്‍  പോകുന്ന ശിശുവിനെ പുണ്യവാളനായി അഭിഷേചിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട്,  മദ്യമോ മാംസമോ നമ്മള്‍ ഉപയോഗിക്കരുത്.'
         ഒരു സന്ദര്‍ഭത്തില്‍ യേശുദേവ൯ അരുളിച്ചെയ്ത ഒരു ഉഗ്രശാസനം ഇതായിരുന്നു : ' ദൈവത്തിന്റെതായ ഈ ജന്തുക്കളെ എന്തിനു നിങ്ങള്‍  ഉപദ്രവിക്കുന്നു. അവ൪ നിങ്ങളെക്കാള്‍ ശ്രേഷ്ഠരാണ്. മനുഷ്യന്റെ സ്നേഹിതരായിരിക്കേണ്ട ഈ ജന്തുക്കളോടു തലമുറകളായി മനുഷ്യന്‍ ചെയ്തുപോന്ന ക്രൂരതകള്‍ അവരെ  മനുഷ്യന്‍റെ ശത്രുക്കളായി മാറ്റിയിരിക്കുന്നു! ഈ അവസരത്തില്‍ ഒരു സിംഹം യേശുവിന്റെ പാദത്തില്‍ വന്നു കിടക്കുകയും അദ്ദേഹത്തോടു സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു.  പ്രചാരത്തിലിരിക്കുന്ന ബൈബിളുകളിലെല്ലാം മേല്‍പ്പറയപ്പെട്ട ഭാഗങ്ങളെല്ലാം വിട്ടുകളഞ്ഞിരിക്കുകയാണ്.ബൈബിള്‍  പരിശോധിച്ച് പരിഭാഷപ്പെടുത്താ൯ ആധികാരികമായി നിയോഗിക്കപ്പെട്ടിരുന്ന കമ്മറ്റി അതൊന്നും അംഗീകരിക്കാ൯ തയ്യാറായിരുന്നില്ലെന്നു മാത്രമാണ് അതിനുള്ള കാരണം.'
   മാംസവും മദ്യവും ശരീരമനസ്സുകളില്‍ വരുത്തുന്ന വൈകല്യങ്ങളെ കണക്കിലെടുത്തു കൊണ്ടായിരിക്കണം.കരുണാമയനായ ദൈവപുത്ര൯ ഇപ്രകാരം അരുളിചെയ്തെന്നു വിചാരിക്കാന്‍ ന്യായം കാണുന്നു.

Thursday, October 5, 2017

മാംസം മനുഷ്യന്റെ ആഹാരമാണോ?

സ്യഷ്ടി സ്ഥിതി  സവിശേഷതകൾ  പ്രകാരം,  മനുഷ്യന്   സസ്യാഹാരമാണോ  മാംസാഹാരമാണോ ചേർന്നതെന്നു  നോക്കാം. 
സ്യഷ്ടിപരമായി  രണ്ട് പ്രത്യേക  പിറവികളെ  കാണാനാവും.
1. സസ്യാഹാരങ്ങൾ  മാത്രം  ഇഷ്ടപ്പെടുന്ന  ജീവി വർഗ്ഗങ്ങൾ.
2. മാംസം  ഭക്ഷിയ്ക്കുന്ന  ജീവി വർഗ്ഗങ്ങൾ.
ഈ  രണ്ടു വർഗ്ഗങ്ങളെയും  ലളിതമായി  നിരീക്ഷിച്ചാൽ,  മനുഷ്യൻ ഏതു ഗണത്തിൽ  പെടുന്നുവെന്ന്  മനസ്സിലാക്കാവുന്നതാണ്. 
ആടുമാടുകൾ,  കഴുത,  കുതിര,  മാൻ,  ആന  തുടങ്ങിയവയെല്ലാം  സസ്യാഹാരം  മാത്രം  ഉപയോഗപ്പെടുത്തുന്നവയാണെന്നു  കാണാം.  മാംസാഹാര  പ്രിയരായി  നായയിലും  പൂച്ചയിലും  തുടങ്ങി  സിംഹം, പുലി,  എന്നിങ്ങനെ  ഒട്ടനവധി  ജീവിവർഗ്ഗങ്ങളുണ്ട്. 
ഇനി  ഇവയുടെ  പ്രത്യേകതകൾ  ശ്രദ്ധിയ്ക്കാം
1. ഇരുവർഗ്ഗങ്ങളുടെയും  പല്ലുകൾ.
സസ്യാഹാരം   മാത്രം  ഭക്ഷിയ്ക്കുന്ന  ജീവികളുടെ  പല്ലുകൾ,  നിരയായി  വിന്യസിച്ചിരിയ്ക്കുന്നു.
മാത്രമല്ല,  കഴിയ്ക്കുന്ന  ഭക്ഷണം  വെളിയിൽ  വരാതിരിയ്ക്കാനുള്ള  തടയായും  സഹായകമാണ്. 
മാംസാഹാരികളുടെ  പല്ലുകൾ  കൂർമയുള്ളതായിരിയ്ക്കും.   പല്ലുകൾക്കിടയിൽ  അകലവും സാധാരണമാണ്. 
2. വെള്ളം  കുടിയ്ക്കുന്നതു  ശ്രദ്ധിയ്ക്കുക. 
സസ്യാഹാരങ്ങൾ  ഇഷ്ടപ്പെടുന്നവ  മനുഷ്യനെ പോലെ  വെള്ളം  ഊറ്റി (വലിച്ച്) കുടിയ്ക്കുന്നു.
മാംസാഹാരികൾ   നക്കി കുടിയ്ക്കുന്നു.
3.  കാൽ  വിരലുകളുടെ  പ്രത്യേകതകൾ.
സസ്യാഹാരികളുടെ  വിരലുകൾ  മനുഷ്യന്റെ  വിരലുകൾ പോലെ  ചെറിയതും  പാദം  തടയുള്ളതുമായിരിയ്ക്കും.   മാംസാഹാരികൾക്ക്   വിരൽ  നീളമുള്ളതും,  കൂർത്ത  നഖങ്ങളോടു  കൂടിയും  ആയിരിയ്ക്കും. 
4. കുടൽ  വിന്യാസം. 
സസ്യാഹാരം  ഇഷ്ടപ്പെടുന്ന  ജീവിവർഗ്ഗങ്ങളുടെ  കുടൽ,  പൊതുവായി  മനുഷ്യനെ പോലെ  ഏറെക്കുറെ  15 അടിയോളം  നീളമുണ്ടായിരിയ്ക്കും.    എന്തുകൊണ്ടെന്നാൽ,  സസ്യാഹാരങ്ങളിൽ  നഞ്ഞിന്റെ  (വിഷം)  അംശം  കുറവും  സത്തുഗുണങ്ങൾ (പോഷകാംശം)  കൂടിയ  അളവിലും  ഉൾപ്പെട്ടിരിയ്ക്കുന്നതിനാൽ  കുടലിൽ  അധിക നേരം  തങ്ങിക്കൊള്ളുന്നതിനായുള്ള  തരത്തിലും,
മാംസാഹാരികളുടെ  ഭക്ഷണത്തിൽ  വിഷാംശം  അധികമുള്ളതു കൊണ്ട്,    അധികനേരം  തങ്ങാതെ  പുറത്തു പോകേണ്ടതുള്ളതിനാൽ  5 അടിയോളം  മാത്രമേ  കുടലിനു  നീളമുണ്ടായിരിയ്ക്കൂ.  
5. ശരീരത്തിന്റെ  താപനില.
സസ്യാഹാരികൾക്ക്  മനുഷ്യനെ പോലെ  ശരീര  പ്രവർത്തനങ്ങളിൽ  ഉഷ്ണവും  ചൂടും    അധികമാകയാൽ     ദാഹത്തെ  ഉണർത്തി,  ധാരാളം  വെള്ളം  കുടിയ്ക്കുവാനും  വിയർപ്പ്  രൂപത്തിൽ  ശരീരോഷ്മാവിനെ  തണുപ്പിയ്ക്കുവാനും  സമ ശീതോഷ്ണ നിലയിൽ  എത്തിയ്ക്കുവാനും  കഴിയുന്നു. 
എന്നാൽ,  മാംസാഹാരികൾക്ക്  ഈ  പ്രത്യേകത  ഇല്ലേ,യില്ല.  അതിനാൽ,  അവ  നാക്ക്  വെളിയിലേയ്ക്കിട്ട്  വായിലൂടെ  ശ്വാസോച്ഛ്വാസം  ചെയ്ത്  ശരീരത്തിന്റെ  ഊഷ്മാവ്  ക്രമപ്പെടുത്തുന്നു. 
6. വിസർജ്ജ്യങ്ങൾ.
സസ്യാഹാരങ്ങൾ  മാത്രം  കഴിയ്ക്കുന്ന ജീവിവർഗ്ഗങ്ങളുടെ  (സസ്യാഹാരം മാത്രം  ഭക്ഷണയോഗ്യമാക്കിയ  മനുഷ്യരുടെയും)   മലമൂത്ര വിസർജ്ജ്യങ്ങൾ  പൊതുവെ  പഴകപ്പെടാവുന്നതും,  താരതമ്യേന  ദുർഗന്ധം  കുറവും  ആയിരിയ്ക്കും. 
മാംസാഹാരികളുടെ   (മാംസം  ഉപയോഗിയ്ക്കുന്ന  മനുഷ്യൻ ഉൾപ്പെടെ)  വിസർജ്ജ്യങ്ങൾ  അത്യധികം  ദുർഗന്ധപൂരിതവും,  അയോഗ്യവുമായിരിയ്ക്കും.
ഇനി  മനോവ്യാപാരങ്ങൾ  എന്തെന്നു  നോക്കാം.
1. വാസം.
സസ്യാഹാരപ്രിയർ  ഒത്തൊരുമയോടും  കൂട്ടം കൂട്ടമായും  വസിയ്ക്കുന്നു.  മനുഷ്യനും  പൊതുവായി  അങ്ങിനെ തന്നെയാണ്  ജീവിയ്ക്കാൻ  ഇഷ്ടപ്പെടുന്നത്.  
എന്നാൽ,  മാംസം  ആഹാരമാക്കിയിട്ടുള്ള  ജീവിവർഗ്ഗങ്ങൾ  തനിയെ  വസിയ്ക്കുവാനാണ്  കൂടുതലായി  ഇഷ്ടപ്പെടുന്നത്.  (ഭീകരത  ഉൾക്കൊള്ളുന്ന  മനുഷ്യരുടെ  പ്രവണതയും  അതുതന്നെയാണെന്ന്  ഓർക്കുക).    തന്റെ  അധികാര പരിധിയ്ക്കുള്ളിലേയ്ക്ക്  മറ്റൊരു  ജീവി വർഗ്ഗത്തെ  അവ  കടത്തി വിടുകയില്ല. 
2. പ്രക്യതം.
സസ്യാഹാരം  മാത്രം  ഉപയോഗിയ്ക്കുന്നവയുടെ  പൊതുഗുണം  ശാന്തതയോടും  സമാധാനത്തോടും  ചേർന്നതായിരിയ്ക്കും.     മാസാഹാരികൾക്കു   കൂടിയ  വേഗതയും  ആക്രോശവും  ഉണ്ടായിരിയ്ക്കും.
3. പ്രവർത്തികൾ.
സസ്യാഹാരത്തിലൂടെ  ജീവിയ്ക്കുന്നവ  പ്രക്യതിയോടിണങ്ങിയ  ജോലികളിൽ  അറിഞ്ഞോ  അറിയാതെയോ  ഏർപ്പെട്ടുകൊണ്ടിരിയ്ക്കും.   (നിലം  ഉഴുതുക,  വണ്ടി വലിയ്ക്കുക,  പരാഗണത്തെ  സഹായിയ്ക്കുക പോലും  അതിൽപ്പെടുന്നു).    മാംസാഹാരികൾക്ക്  ഇത്തരത്തിലുള്ള  പ്രവർത്തികളിൽ  സംബന്ധിയ്ക്കുക    സാധ്യമല്ല. 
മാനസിക  സംഘർഷം.
മാംസാഹാരം  ഭക്ഷ്യയോഗ്യമാക്കിയ  ജീവിവർഗ്ഗങ്ങൾ  അധികമായ  മാനസിക  സംഘർഷം  അനുഭവിയ്ക്കുന്നത്  എന്തുകൊണ്ട്?
ഈ  ജീവിവർഗ്ഗത്തിൽ ഉള്ളവയ്ക്ക്  ശരീരത്തിലും  രക്തത്തിലും   അപായകരമായ  സന്ദർഭങ്ങളിൽ  രക്ഷപ്പെടുന്നതിനായി,    (ഉടൽ   കരുത്തിനെ  അധികമായി  ഉപയോഗപ്പെടും വിധം)   അഡ്രീണൽ   പോലുള്ള  ഗ്രന്ഥിയിൽ നിന്നും  ഹോർമോണുകൾ  രക്തത്തിലേയ്ക്ക്  ചുരത്തപ്പെടുന്നു. 
ഉദാഹരണത്തിന്,    ഒരു  ശത്രു  ഇരയെ  തുരത്തുമ്പോൾ  (മനുഷ്യനെ  ഒരു  നായ  ഓടിയ്ക്കുന്നതായും  സങ്കല്പിയ്ക്കാവുന്നതാണ്)   സാധാരണയിൽ  കവിഞ്ഞ വേഗത്തിൽ  ഓടി രക്ഷപ്പെടാൻ  സഹായിയ്ക്കുന്നത്  ഇത്തരം ഹോർമോണുകളുടെ    അവസരോചിതമായ  ഇടപ്പെടൽ മൂലമാണ്. 
ഇത്,    രക്തത്തിലും  തലച്ചോറിലും  കലർന്നിരിയ്ക്കും. 
ഇതിനെ  ഉൾക്കൊള്ളുന്ന  മനുഷ്യരും,  സാധാരണ  പ്രവർത്തികളിൽ പോലും    അപായത്തിൽ  ഉള്ളതു പോലുള്ള  ജാഗ്രത  പുലർത്തുന്നു.     ഇക്കാരങ്ങളൊക്കെയാണ്,  മാംസാഹര പ്രിയരുടെ  മാനസിക  സംഘർഷത്തിനു  ഹേതുവായി  തീരുന്നത്. 
മനുഷ്യൻ,  തന്റെ  ആറാമത്തെ  അറിവിനെ (ഇന്ദ്രിയം) പ്രയോജനപ്പെടുത്തുവാനായി,   അധിക ശക്തിയ്ക്കും   ബലത്തിനും  വേണ്ടിയാണ്  (സകലതിനെയും   അടക്കി വാഴുന്ന  മനുഷ്യന്  വാസ്തവത്തിൽ  അതിന്റെയൊന്നും  ആവശ്യമില്ലെങ്കിൽ പോലും)  മാംസാഹാരം  അനുശീലിയ്ക്കുന്നതെന്ന  വാദമുഖവും  നിരത്തുന്നുണ്ട്. 
ആശ്ചര്യം  എന്തെന്നാൽ,  സസ്യാഹാരങ്ങളാണ്  അധിക ശക്തിയുടെയും   ബലത്തിന്റെയും    ഉറവിടം.  (തികച്ചും  സസ്യാഹാരിയായ  ആനയ്ക്കും  കുതിരയ്ക്കും  ശക്തിയിലും  ബലത്തിലും  പകരമില്ലെന്നോർക്കുക). 
സോയാ ബീൻസിൽ  40% ശുദ്ധമായ  പ്രോട്ടീൻ  ഉൾക്കൊള്ളുന്നു.    ഇത്  മാംസത്തിൽ  ഉള്ളതിനേക്കാൾ  ഇരട്ടിയും,  മുട്ടയിൽ  ഉള്ളതിനേക്കാൾ  നാലു മടങ്ങുമാണ് !!   പ്രക്യതിദത്തമായ    ഈ  സവിശേഷതകളിൽ  നിന്നെല്ലാം  മനസ്സിലാക്കേണ്ടതാണ്,  മനുഷ്യൻ  സസ്യാഹാരിയാണോ  മാംസാഹാരിയാണോ  ആകേണ്ടതെന്ന്.
അതെന്തായാലും,  മനുഷ്യൻ  ആരോഗ്യത്തോടെയും  സമാധാനത്തോടെയും  ശാന്തതയോടെയും,  അടക്കത്തോടെ   ശക്തിശാലിയായും  ഒത്തൊരുമയോടെയും  കോപവും  ആക്രോശവും  ഇല്ലാതെ,   മാനസിക സംഘർഷങ്ങൾ  ഇല്ലാതെ,    രോഗങ്ങളും  ചിന്താകുഴപ്പങ്ങളും  ഇല്ലാതെയും  ജീവിയ്ക്കണമെന്ന്    ആശിയ്ക്കുന്നത്    സസ്യാഹാരങ്ങളുടെ  വഴിയെ  മാത്രമായിരിയ്ക്കും.
 കടപ്പാട്: കാർത്തിക സ്വാമി