ഉദ്ധരണികള്‍

മനുഷ്യന്റെ സസ്യാഹാര ശീലത്തിലേക്കുള്ള പരിണാമം മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ഭൂമിയിലെ അതിജീവനത്തിനുള്ള അവസരം കൂട്ടുന്നു. ഇത് മനുഷ്യനെ അഭിവൃദ്ധിയിലേക്കും, സമാധാനത്തിലേക്കും നയിക്കുന്നു.
- ആല്‍ബെര്‍ട്ട് ഐന്‍സ്റീന്‍   



മിണ്ടാപ്രാണികളോട് കാരുണ്യം കാണിക്കുന്ന കാര്യത്തില്‍ മതങ്ങള്‍ പലപ്പോഴും മൂകമായി നില്‍ക്കുന്നു. ഒരു സാധുജീവിയെ നിര്‍ദയം വെട്ടി നുറുക്കുമ്പോള്‍ ഏത് ദൈവമാണ് പ്രസാദിക്കാന്‍ പോകുന്നത് എന്ന് എനിക്ക് അറിയില്ല. 
-പി. ആര്‍. നാഥന്‍ 

ജന്തുക്കളുടെ അവകാശസംരക്ഷണത്തിനായി എത്രമാത്രം നിലകൊള്ളുന്നു എന്നതാണ് ഉയര്‍ന്ന ഒരു സമൂഹത്തിന്റെ മാനദണ്ഡം. പൊതുവേ ദുര്‍ബലരും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയാത്തവരുമായ ആളുകള്‍ ആവശ്യഘട്ടത്തില്‍ തല്കാലത്തേക്ക് ഒന്നിച്ചുകൂടി അവകാശങ്ങള്‍ നേടിയെടുക്കാറുണ്ട്. എന്നാല്‍ ജന്തുക്കള്‍ക്ക് ഈ സാധ്യത ഇല്ലാത്തതിനാല്‍ ജന്തുക്കളുടെ അവകാശം എത്രമാത്രം സംരക്ഷിക്കപ്പെടുമെന്നു തീരുമാനിക്കുന്നത് പൂര്‍ണമായും മനുഷ്യന്റെ താല്‍പര്യമനുസരിച്ചാണ്.
-ലിയോനാഡ് നെല്‍സണ്‍- ജര്‍മ്മന്‍ തത്വചിന്തകന്‍  


നല്ലതും ശുഭകരവുമായ എല്ലാത്തിന്റെയും അടിസ്ഥാനം അനുകമ്പയാണ്. അനുകമ്പയുടെ ശക്തി ചന്തയിലേക്കും ഭകഷ്യമേശയിലേക്കും കൊണ്ട് വരാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതം മൂല്യമുള്ളതാക്കാന്‍ കഴിയും.
- റൂമാക് കാനന്‍ഹാന്‍- അമേരിക്കന്‍ നടി

നാം സ്വയം ചെയാത്ത കാര്യങ്ങള്‍ മറ്റുള്ളവരെകൊണ്ട് നമുക്ക് വേണ്ടി ചെയ്യിക്കരുത് എന്ന ധാര്‍മികതത്വം സസ്യാഹാര രീതി സ്വീകരിക്കാന്‍ മതിയായ കാരണമാണ്. എനിക്ക് എന്റെ ചെരുപ്പ് തുടക്കുന്നതിനോ, മേശ വൃത്തിയാക്കുന്നതിനോ, നിലം തുടക്കുന്നതിനോ ധാര്‍മികമായി യാതൊരു ബുദ്ധിമുട്ടുമില്ല. ഇത് പോലെയുള്ള മറ്റു അനേകം കാര്യങ്ങള്‍ ചെയുന്നത് കൊണ്ടും എനിക്ക് പ്രയാസമനുഭവപ്പെടുന്നില്ല. എന്നാല്‍ കാളയെ കൊല്ലുന്നതിനോ, ആടിനെ അറുക്കുന്നതിനോ പ്രത്യേകിച്ചും ആട്ടിന്‍കുട്ടിയുടെ, പക്ഷിയുടെ കഴുത്തു പിടിച്ചു ഒടിക്കുന്നതിനോ എനിക്ക് കഴിയുകയില്ല. എന്റെ നല്ല വികാരങ്ങളെ വൃണപ്പെടുത്താതെ എനിക്കിത് ചെയാന്‍ കഴിയാത്തപ്പോള്‍ എനിക്ക് വേണ്ടി ഇത് ചെയ്യാന്‍ മറ്റൊരാളെ അനുവദിക്കുന്നതും അത് വഴി അവന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്നതും ശരിയായ നടപടിയല്ല. മറ്റൊരു കാരണവും ഞങ്ങളുടെ സംഘടനക്കു അനുകൂലമായിട്ടില്ലെങ്ങിലും ഈ ഒറ്റ കാരണം മാംസരഹിതമായ ഭക്ഷണക്രമം സ്വീകരിക്കാന്‍ എനിക്ക് മതിയായതാണ്. 
-സര്‍ ഐസക്‌ പിറ്റ്‌മാന്‍- സ്റ്റെനോഗ്രാഫിയുടെ പിതാവ്

മാംസം ഭക്ഷിക്കുന്നത് ആത്മാവിനെ ഇരുട്ടിലാക്കുകയും കഠിനമാക്കുകയും ചെയുന്നു, സംവേദന ശേഷി ഇല്ലാതാക്കുന്നു. യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ നിര്‍ബന്ധമായും മാംസം കഴിക്കാതെ ജീവിക്കാന്‍ ശീലിക്കണം. നമ്മുടെ സഹോദരന്മാരായ ജീവികളെ കൊന്നുകൊണ്ട് എങ്ങനെ നമുക്ക് മനുഷ്യ വര്‍ഗ്ഗത്തിന്റെ പുരോഗതിയും സമ്പൂര്‍ണ്ണതയും കൈവരിക്കാന്‍ കഴിയും. മൃഗങ്ങളെ കൊന്നുകൊണ്ട് ഉയര്‍ന്ന ആത്മീയത പ്രാപിക്കാന്‍ അസാധ്യമാണ്. ഇരകളുടെ പിടച്ചില്‍ കാണാന്‍ കഴിയാത്തവനും നിലവിളി കേള്‍ക്കാന്‍ കഴിയാത്തവനും ഹൃദയമില്ലാത്തവനാണ്. 
-പ്രൊഫ. ഹൂംബാര്‍ട്ട്സ്‌ മൈനാര്ട്സ്- ജര്‍മ്മന്‍ ഹുമനിസ്റ്റ്‌    

ജീവികളെ കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മനുഷ്യരുടെ ഇടയില്‍ നമുക്കൊരിക്കലും സമാധാനം ഉണ്ടാവുകയില്ല. കൊലപാതകങ്ങളെ ന്യായീകരിക്കുകയോ, മഹാത്വീകരിക്കുകയോ, അതിനനുവതിക്കുകയോ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും മാനവരാശിയുടെ പുരോഗതിയെ തടസപ്പെടുത്തുന്നു.
-റേച്ചെല്‍ കാള്‍സന്‍ (1907-1964)





പോഷണത്തിന്റെ ധാര്‍മികത ദുഷ്പ്രവര്‍ത്തികളില്‍ നിന്ന് വിമുക്തമായ കൈകളെയും, ഹൃദയശുദ്ധിയേയും ലക്‌ഷ്യം വെക്കുന്നു. എന്നാല്‍ മനുഷ്യരുടെ ഭക്ഷണത്തിന് വേണ്ടി മാത്രം ലോകത്ത് കൊന്നൊടുക്കുന്ന മൃഗങ്ങളെക്കുറിച്ച് ചിന്തിക്കുകയോ, അതേക്കുറിച്ച് മനസാക്ഷിക്കുത്തു അനുഭവിക്കുകയോ ചെയാത്ത ഒരുവനെങ്ങനെ ഹൃദയശുദ്ധി കൈവരുത്താന്‍ കഴിയും?
- ഡോ. സി. ആന്ടെര്സ് സ്ക്രീവര്‍ (1903-1983)          

മോചനം ആഗ്രഹിക്കുന്ന മനുഷ്യന്‍ എന്തുകൊണ്ട് പക്ഷിമൃഗാദികളെ കൂട്ടിനുള്ളില്‍ ബന്ധിക്കുന്നു? ക്രൂരതയില്‍ ചെന്നായ്ക്കളുടെ രാജാവാണ് സത്യത്തില്‍ മനുഷ്യന്‍. നാം മറ്റൊന്നിന്റെ മരണത്തില്‍ ജീവിക്കുന്നു. നാം ശ്മശാനങ്ങളാകുന്നു. ഞാന്‍ ചെറുപ്പത്തില്‍ തന്നെ മാംസം ഉപേക്ഷിച്ചിരിക്കുന്നു.
-ലിയോനാഡോ ഡാവിഞ്ചി.





പരമ ധര്‍മ്മമായ അഹിംസയിലേക്ക് നയിക്കുക എന്നതാണ് പരിണാമത്തിന്റെ ലക്ഷ്യം. ഹിംസ നിര്‍ത്തും വരെ നാം രാക്ഷസരാണ്
-തോമസ് ആല്‍വാ എഡിസണ്‍.








മാംസ ഭക്ഷണം മൂലമുള്ള എല്ലാ വേദനകള്‍ക്കും മാംസ ഭോജികള്‍ ഉത്തരവാദികളാണ്. വൈവകാരിക ജീവികളെ ഭക്ഷണമാക്കുമ്പോള്‍ ഈ ഉത്തരവാദിത്തം അനിവാര്യമാണ്.
-ആനി ബസന്ത്.







1 comment:

  1. "ചില ഉദരംഭരികൾ സകലപ്രാണികളെയും ദൈവം നമ്മുടെ ഉപയോഗത്തിനായിക്കൊണ്ടുതന്നെ സൃഷ്ടിച്ചിരിക്കുന്നു, നാം അതുകളെ കൊന്നു ഭക്ഷിക്കുന്നതുകൊണ്ട് യാതൊരു പാതകവും വരാനില്ല എന്നിങ്ങനെ ആരവാരം ചെയ്തുംകൊണ്ട് വായില്ലാപ്രാണികളെ വധിച്ച് ഉപജീവിക്കുന്നു. കഷ്ടം! ഇപ്രകാരം മനുഷ്യരുടെ ഉപയോഗത്തിനായിക്കൊണ്ടു തന്നെ സർണ്ണപ്രാണികളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നുവെങ്കിൽ അതുകൾ അന്യോന്യം പിടിച്ച് ഭക്ഷിക്കുന്നതിനും മനുഷ്യർ ചിലപ്പോൾ അതുകളാൽ അപഹരിക്കപ്പെട്ടു പോകുന്നതിനും സംഗതിവരുമായിരുന്നോ? ഇല്ല. പുത്രന് തള്ളയുടെ സ്തന്യത്തെ ഉപയോഗിക്കുന്നതി നല്ലാതെ മാതൃനിഗ്രഹം ചെയ്ത് മാംസത്തെ ഉപയോഗിക്കണ മെന്ന് ദൈവസങ്കല്പം സംഭവിക്കുമോ? അതു ഒരിക്കലും വരുന്നതല്ല. ഇതുപോലെ ദൈവം മനുഷ്യരുടെ ഉപയോഗ ത്തിനായിക്കൊണ്ടുതന്നെ പ്രാണികളെ സൃഷ്ടിച്ചിരിക്കുന്നു വെന്നുള്ള വ്യവഹാരം അതുകളുടെ ക്ഷീരാദികളിലായിരുന്നു വെങ്കിൽ എത്രയോ ന്യായമായിരിക്കുമായിരുന്നു? അപ്പോൾ അചരപദാർത്ഥങ്ങളായ ധാന്യാദികളൊക്കെയും മനുഷ്യരുടെ ഉപയോഗത്തിനായിക്കൊണ്ടു തന്നെ ദൈവം സൃഷ്ടിച്ചിരിക്കുന്നുവെന്നും, ക്ഷീരാദികളുടെ ഉപയോഗത്തെ ഉദ്ദേശിച്ചിട്ടല്ലാതെ പശ്വാദികളെ സൃഷ്ടിച്ചിട്ടുള്ളതല്ലെന്നും സ്പഷ്ടമാകുന്നു. അതുമല്ല, പ്രാണികളെ ഭക്ഷിക്കുന്നതിലത്ര മനുഷ്യത്വം സിദ്ധിക്കുന്നുള്ളൂ എങ്കിൽ വ്യാഘ്രാദികളായ ക്രൂരജന്തുക്കളിലല്ലയോ അതിമാനുഷത്വം സിദ്ധിക്കേത്? ഇങ്ങനെ വരുമ്പോൾ ചില ജീവകാരുണ്യമുള്ള ആളുകൾ തന്നേ മൃഗങ്ങളായിരിക്കുന്നുള്ളൂ എന്നല്ലയോ വന്നു കൂടുന്നത്? കൊള്ളാം, ഈ അസംഗതികൾ ദൈവത്തിൽ സ്ഥാപിച്ച് പറയുന്നതിനേക്കാളും വലുതായ ഒരു ദൈവദൂഷണം വല്ലതുമുണ്ടോ? "

    ശ്രീനാരായണഗുരു

    ReplyDelete